ഹോ, ഭാ​ഗ്യം വരുന്ന ഓരോ വഴി നോക്കണേ; 23,000 -ത്തിന് ​ഗെയിം കളിച്ചു, 1.95 കോടിയുടെ കാർ സമ്മാനം

Published : Feb 22, 2025, 11:13 AM ISTUpdated : Feb 22, 2025, 12:02 PM IST
ഹോ, ഭാ​ഗ്യം വരുന്ന ഓരോ വഴി നോക്കണേ; 23,000 -ത്തിന് ​ഗെയിം കളിച്ചു, 1.95 കോടിയുടെ കാർ സമ്മാനം

Synopsis

ഏകദേശം മൂന്ന് മണിക്കൂറോളം അയാൾ ​ഗെയിം കളിച്ചു. 8,000 വളയങ്ങളാണ് വാങ് ​ഗെയിമിൽ എറിഞ്ഞത്. ഒടുവിൽ മസെരാറ്റി അയാൾക്ക് സ്വന്തമായി.

ചിലർക്ക് എപ്പോഴാണ്, എങ്ങനെയാണ് ഭാ​ഗ്യം തെളിയുക എന്ന് പറയാനാവില്ല. അതുപോലെ ഒരു കാര്യമാണ് ഈ ചൈനീസ് യുവാവിന്റെ കാര്യത്തിലും സംഭവിച്ചത്. 23,000 രൂപ മുടക്കി ​ഗെയിം കളിച്ച യുവാവിന് കിട്ടിയത് 1. 95 കോടിയുടെ ആഡംബര മസെരാറ്റി സ്പോർട്സ് കാറാണ്. 

ഹെനാൻ പ്രവിശ്യയിലെ ഷാങ്‌ക്യുവിലെ നൈറ്റ് മാർക്കറ്റിൽ വച്ച് റിം​ഗ് ടോസ് ​ഗെയിം കളിച്ച യുവാവിനാണ് 1.95 കോടിയുടെ കാർ ലഭിച്ചിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഗെയിം സ്റ്റാളിൽ പശുക്കൾ, ആടുകൾ, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പടെ വിവിധ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ, ഈ ആഡംബര കാറായിരുന്നു മത്സരത്തിലെ ​ഗ്രാൻഡ് പ്രൈസ്. 

സ്റ്റാൾ‌ ഉടമയാണെങ്കിൽ ​ഗെയിം കളിക്കാനെത്തിയവരെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 'ഈ അവസരം ഉപയോ​ഗിക്കൂ, നിങ്ങളിലൊരു മികച്ച ​ഗെയിം കളിക്കാരൻ ഉണ്ടായിരിക്കാം' എന്നെല്ലാം ഇയാൾ പറയുന്നുണ്ടായിരുന്നത്രെ. 

അങ്ങനെ, ഫെബ്രുവരി 14 -നാണ് ഷാൻഡോംഗ് പ്രവിശ്യയിലെ ബിൻഷൗവിൽ നിന്നുള്ള വാങ് എന്ന യുവാവ് ഈ വെല്ലുവിളി ഏറ്റെടുത്തത്. ഏകദേശം മൂന്ന് മണിക്കൂറോളം അയാൾ ​ഗെയിം കളിച്ചു. 8,000 വളയങ്ങളാണ് വാങ് ​ഗെയിമിൽ എറിഞ്ഞത്. ഒടുവിൽ മസെരാറ്റി അയാൾക്ക് സ്വന്തമായി. 'ആയിരക്കണക്കിന് വളയങ്ങൾ ഞാൻ എറിഞ്ഞു. കൈകൾ വേദനിച്ചു. ഇപ്പോഴും ചെറിയ വേദനയുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന് കരുതിയാണ് ​ഗെയിം കളിക്കാനിറങ്ങിയത്. ഭാ​ഗ്യം കൊണ്ടാണ് വിജയിച്ചത്' എന്നാണ് വാങ് പറയുന്നത്. 

ബാസ്കറ്റ് ബോളിൽ വലിയ താല്പര്യമുള്ള ആള് കൂടിയാണ് വാങ്. നൈറ്റ് മാർക്കറ്റുകളിൽ റിം​ഗ് ടോസ് ​ഗെയിം കളിക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണ് വാങ് പറയുന്നത്. എന്തായാലും മസെരാറ്റി കിട്ടിയത് നന്നായി ഇല്ലെങ്കിൽ 23000 രൂപയുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ. എന്തായാലും, സമ്മാനം കിട്ടുമെന്ന് കരുതി വലിയ തുകയ്ക്ക് ​ഗെയിം കളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാവില്ല അല്ലേ?

(ചിത്രം പ്രതീകാത്മകം)

കോടതിയിൽ ഇതാണോ അവസ്ഥ? സ്പൈഡർമാനെപ്പോലെയുണ്ട്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, സംഭവം ദക്ഷിണാഫ്രിക്കയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്