തെരുവുനായ്ക്കളെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു, കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞു, ഒരാൾ അറസ്റ്റിൽ

Published : Jun 15, 2023, 01:26 PM IST
തെരുവുനായ്ക്കളെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു, കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞു, ഒരാൾ അറസ്റ്റിൽ

Synopsis

സിംഗ് ഇതാദ്യമല്ല തെരുവ് നായ്ക്കളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് എന്നാണ് ശർമ്മയുടെ ആരോപണം. മെയ് മാസത്തിൽ ഇയാൾ മറ്റ് രണ്ടു നായ്ക്കളെ കൊന്നിരുന്നതായും ശർമ്മ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഗുരുഗ്രാമിൽ തെരുവ് നായ്ക്കളെ ആക്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗാവകാശ പ്രവർത്തകനായ 
അനുഭവ് ശർമയുടെ പരാതിയിലാണ് ഹോഷിയാർ സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ പോകുകയായിരുന്ന തെരുവുനായ്ക്കളെ ഹോഷിയാർ സിംഗ് പിടിച്ച് വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും വീടിൻറെ മുകൾ നിലയിൽ നിന്ന് നായ്ക്കളെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ആണ് പരാതിയിൽ പറയുന്നത്. ജൂൺ ഒന്നിനാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നതെന്നും അനുഭവ് ശർമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഹോഷിയാർ സിംഗിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താൻ പൊലീസിന് സമർപ്പിച്ചതായും മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നായ്ക്കൾക്കും ആവശ്യമായ ചികിത്സ താൻ ലഭ്യമാക്കി എന്നും അനുഭവ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂ പാലം വിഹാർ ഫേസ് 1 നിവാസിയായ സിംഗ് ഇതാദ്യമല്ല തെരുവ് നായ്ക്കളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് എന്നാണ് ശർമ്മയുടെ ആരോപണം. മെയ് മാസത്തിൽ ഇയാൾ മറ്റ് രണ്ടു നായ്ക്കളെ കൊന്നിരുന്നതായും ശർമ്മ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ശർമ്മ നൽകിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ചയാണ് സിംഗിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (ഒരു മൃഗത്തെ അനാവശ്യ വേദനയ്ക്ക് വിധേയമാക്കൽ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മറ്റൊരു സംഭവത്തിൽ, ഹരിയാനയിലെ കർണാൽ ജില്ലയിൽ 30 വയസ്സുള്ള ഒരാളെ ആക്രമിച്ച പിറ്റ്ബുൾ നായയെ നാട്ടുകാർ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ പറമ്പിലൂടെ നടക്കുന്നതിനിടയിലാണ് നായ ഇയാളെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഇയാളെ നാട്ടുകാർ ഗരോണ്ടയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കർണാലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നാട്ടുകാർ ചേർന്ന് ഈ നായയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്