വൈ ഫൈ പതുക്കെയായി, വാടകക്കാരൻ ഉടമയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു

Published : Jun 25, 2023, 11:30 AM IST
വൈ ഫൈ പതുക്കെയായി, വാടകക്കാരൻ ഉടമയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു

Synopsis

സിൻ ലി ഒരു കത്തിയെടുത്ത് വീട്ടുകാരെ മൊത്തം ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി. ശേഷം വീട്ടുടമയായ 61 -കാരിയുടെ അടുത്തെത്തുകയും അവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തുനിയുകയും ആയിരുന്നു.

സാങ്കേതികവിദ്യ നമ്മുടെയെല്ലാം ജീവിതത്തെ നാം പ്രതീക്ഷിക്കുന്നതിലും വേ​ഗത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സാങ്കേതിക വിദ്യയുടെ സ്വാധീനം കാണാം. കുഞ്ഞുകുട്ടികൾ മുതൽ വളരെ അധികം പ്രായമായവർ വരേക്കും ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ കുറച്ച് നേരം ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ കിട്ടാതിരുന്നാൽ പലരും ആകെ വല്ലാത്ത തരം മാനസികാവസ്ഥയിലേക്ക് മാറാറുണ്ട്. അത് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സിം​ഗപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. 

ജീവനക്കാരുടെ കള്ളത്തരം കണ്ടുപിടിക്കാൻ വ്യാജപുരോഹിതനെ രംഗത്തിറക്കി കുമ്പസാരം, പിഴയൊടുക്കാന്‍ കോടതി

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സിം​ഗപ്പൂരിൽ വൈ ഫൈ പതുക്കെയായതിന് വാടകക്കാരൻ ഉടമയായ സ്ത്രീയുടെ കഴുത്ത് ഞെരിച്ച് അവരെ കൊല്ലാൻ ശ്രമിച്ചു. ലി സിൻ എന്ന യുവാവാണ് താൻ താമസിക്കുന്ന വീടിന്റെ ഉടമയായ 61 -കാരിയെ കൊലപ്പെടുത്താൻ തുനിഞ്ഞത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം വീട്ടുടമയും സിൻ ലിയും തമ്മിൽ ഒരു വാ​ഗ്വാദം നടന്നു. എന്നാൽ, അധികം വൈകാതെ അത് വളരെ മോശം അവസ്ഥയിലെത്തുകയും കൈവിട്ട് പോവുകയും ആയിരുന്നു എന്നാണ് പറയുന്നത്. 

പഠിക്കാൻ 15 മിനിറ്റ്, വഴക്കടിക്കാൻ മൂന്ന് മണിക്കൂർ, സോഷ്യൽമീഡിയയെ ചിരിപ്പിച്ച് ആറുവയസുകാരന്റെ ടൈംടേബിൾ

പിന്നാലെ, സിൻ ലി ഒരു കത്തിയെടുത്ത് വീട്ടുകാരെ മൊത്തം ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി. ശേഷം വീട്ടുടമയായ 61 -കാരിയുടെ അടുത്തെത്തുകയും അവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തുനിയുകയും ആയിരുന്നു. അധികം വൈകാതെ സിൻ ലി അറസ്റ്റിലായി. ഒരു ഹോട്ടൽ ഹൗസ് കീപ്പറായി ജോലി ചെയ്യുകയാണ് സിൻ ലി. മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തിൽ ഒരാളെ ഉപദ്രവിച്ചതടക്കം കേസുകൾ ഇയാളു‌ടെ മേൽ ചുമത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് മാസത്തേക്ക് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കയാണ്. 

PREV
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു