പ്രായം കുറയ്ക്കുന്നതിന് പ്രയോജനപ്പെട്ടില്ല, മകനുമായുള്ള പ്ലാസ്മ കൈമാറ്റം അവസാനിപ്പിച്ചതായി അമേരിക്കൻ വ്യവസായി

Published : Jul 14, 2023, 01:17 PM ISTUpdated : Jul 14, 2023, 01:18 PM IST
പ്രായം കുറയ്ക്കുന്നതിന് പ്രയോജനപ്പെട്ടില്ല, മകനുമായുള്ള പ്ലാസ്മ കൈമാറ്റം അവസാനിപ്പിച്ചതായി അമേരിക്കൻ വ്യവസായി

Synopsis

ദിവസേനയുള്ള വ്യായാമം, പ്രതിദിനം 1,977 കലോറിയുടെ സസ്യാഹാരം, 100 -ലധികം സപ്ലിമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന കർശനമായ ഒരു ദിനചര്യയാണ് പ്രായം കുറയ്ക്കുന്നതിന് വേണ്ടി അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.

സ്വന്തം ശരീരത്തിന്റെ പ്രായം കുറയ്ക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ട അമേരിക്കൻ ടെക് വ്യവസായി ബ്രയാൻ ജോൺസൺ വീണ്ടും മാധ്യമങ്ങളിൽ ഇടം നേടുന്നു. പ്രായം കുറയ്ക്കുന്നതിനായി മകനുമായി നടത്തിവന്നിരുന്ന പ്ലാസ്മ കൈമാറ്റം കാര്യമായ പ്രയോജനം ചെയ്യാത്തതിനാൽ അത് അവസാനിപ്പിച്ചതായാണ് ബ്രയാൻ ജോൺസന്റെ പുതിയ വെളിപ്പെടുത്തൽ. 

45 കാരനായ  ബ്രയാൻ തൻറെ ശാരീരിക പ്രായം 18 -കാരന്റേതിന് സമാനമാക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തി വരുന്നത്. ഇതിൻറെ ഭാഗമായി ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ വിവിധ പരീക്ഷണങ്ങളാണ് അദ്ദേഹം ശരീരത്തിൽ നടത്തിവരുന്നത്. ഈ പരീക്ഷണങ്ങളുടെ ഭാഗമായാണ് 17 -കാരനായ മകനെയും 70 -കാരനായ തൻറെ പിതാവിനെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു രക്ത കൈമാറ്റ ചങ്ങല സൃഷ്ടിക്കുകയും പരസ്പരം രക്തത്തിലെ പ്ലാസ്മ കൈമാറുകയും ചെയ്തു വന്നിരുന്നത്. 

17 -കാരനായ മകൻറെ ശരീരത്തിലെ പ്ലാസ്മ ബ്രയാൻ ജോൺസൺ സ്വന്തം ശരീരത്തിൽ കയറ്റിയും അതിനുപകരമായി സ്വന്തം ശരീരത്തിൽ നിന്നും എടുക്കുന്ന പ്ലാസ്മ 70 -കാരനായ പിതാവിന്റെ ശരീരത്തിൽ കയറ്റിയുമാണ് ഇദ്ദേഹം പരീക്ഷണം നടത്തിവന്നിരുന്നത്. എന്നാൽ അതിൽ നിന്ന് കാര്യമായ പ്രയോജനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മകൻറെ ശരീരത്തിൽ നിന്നും പ്ലാസ്മ സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയാണ് എന്നാണ് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 

ദിവസേനയുള്ള വ്യായാമം, പ്രതിദിനം 1,977 കലോറിയുടെ സസ്യാഹാരം, 100 -ലധികം സപ്ലിമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന കർശനമായ ഒരു ദിനചര്യയാണ് പ്രായം കുറയ്ക്കുന്നതിന് വേണ്ടി അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. തൻറെ ഒരു ദിവസത്തെ അവസാനത്തെ ഭക്ഷണം രാവിലെ 11 മണിയോടെ കഴിച്ച് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്‍റെ ബയോളജിക്കൽ ഏജ് (biological age) കുറയ്ക്കുന്നതിനായി ബ്രയാൻ ജോൺസൺ പ്രതിവർഷം 2 മില്യൺ ഡോളർ (ഏകദേശം 16 കോടി രൂപയാണ്)  ചെലവഴിക്കുന്നത്. 

പ്രായം കുറയ്ക്കാൻ 45 കാരന്‍റെ കഠിന പരിശ്രമം, രാവിലെ 11 മണി കഴിഞ്ഞാൽ പിന്നെ ഭക്ഷണം കഴിക്കില്ല !

ബിസിനസ് ഇൻസൈഡറിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രയാനും അദ്ദേഹത്തിന്‍റെ ഡോക്ടർമാരും അവകാശപ്പെടുന്നത് ബ്രയാന്‍റെ പ്രായം കുറയ്ക്കാനുള്ള  പദ്ധതി അദ്ദേഹത്തെ 37 വയസ്സുകാരന്‍റെ ഹൃദയത്തിലേക്കും ശ്വാസകോശത്തിന്‍റെ ശേഷി 18 വയസ്സുകാരനിലേക്കും ചർമ്മം 28 വയസ്സുകാരന്‍റെതിന് സമാനമായ രീതിയിലേക്കും ആക്കി മാറ്റി എന്നാണ്. ബ്രയാൻ ജോൺസന്‍റെ ആന്‍റി - ഏജിംഗ് പ്രോജക്റ്റിന് 'ബ്ലൂപ്രിന്‍റ്' എന്നാണ് പേരിട്ടിരിക്കുന്നത്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!