പാൽ വാങ്ങാൻ പോകുന്നതും പച്ചക്കറി വാങ്ങാൻ പോകുന്നതും ടാങ്കറിൽ, കാറും ബൈക്കുമൊന്നുമല്ല ടാങ്കറിനോടാണ് പ്രിയം

Published : Jul 26, 2022, 02:14 PM IST
പാൽ വാങ്ങാൻ പോകുന്നതും പച്ചക്കറി വാങ്ങാൻ പോകുന്നതും ടാങ്കറിൽ, കാറും ബൈക്കുമൊന്നുമല്ല ടാങ്കറിനോടാണ് പ്രിയം

Synopsis

ഗാരി തന്റെ വാഹനം റോഡിൽ ഇറക്കുമ്പോഴെല്ലാം ആളുകളുടെ ശ്രദ്ധ വാഹനത്തിലാണ്. എല്ലാവരും അത്ഭുതത്തോടെ അതിനെ നോക്കി നിൽക്കുമെന്ന് ഗാരി പറയുന്നു.

പല തരത്തിലുള്ള കാറുകൾ നിരത്തിൽ ഓടുന്നുണ്ട്. ചിലർക്ക് അത്യാധുനിക മോഡൽ വാഹനങ്ങളോടായിരിക്കും ഇഷ്ടം. അതിനായി എത്ര പണം ചെലവഴിക്കാനും ആളുകൾ തയ്യാറാണ്. എന്നാൽ, ദിവസേന യാത്ര ചെയ്യാൻ ടാങ്കർ അല്ലെങ്കിൽ ട്രക്ക് പോലുള്ള ഭാരമേറിയ വാഹനങ്ങൾ ആരും ഉപയോഗിക്കാറില്ല. എന്നാൽ ബ്രിട്ടനിൽ, ഒരു മുൻ സൈനികൻ പാൽ വാങ്ങാൻ പോകുന്നതും, പച്ചക്കറി വാങ്ങാൻ പോകുന്നതും ഒക്കെ സ്വന്തമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ടാങ്കറിലാണ്. ഒട്ടും പ്രതീക്ഷിക്കാതെ റോഡിൽ ഈ ടാങ്കർ കാണുമ്പോൾ ആളുകൾ അമ്പരന്ന് പോകും. 

ഗാരി ഫ്രീലാൻഡ് എന്ന ഒരു സൈനികന്റേതാണ് ഈ വാഹനം. വിൽറ്റ്‌സിലെ അമേസ്‌ബറിലാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹത്തിന് മൂന്ന് മക്കളാണ്. ഇപ്പോൾ അദ്ദേഹം സൂപ്പർ മാർക്കറ്റിൽ പോകുന്നതും, മീൻ വാങ്ങാൻ പോകുന്നതും ഒക്കെ ഈ ടാങ്കറിലാണ്. 19 ലക്ഷം രൂപ ചിലവാക്കിയാണ് അദ്ദേഹം ഈ സൈനിക ടാങ്കർ വാങ്ങിയത്. സൈനിക ടാങ്കിൽ മാറ്റങ്ങൾ വരുത്തി തന്റെ കുടുംബത്തിനായി ഒരു രാജകീയ സവാരി തന്നെ അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇപ്പോൾ അഭിമാനത്തോടെ കുടുംബത്തോടൊപ്പം അതിൽ അദ്ദേഹം യാത്രകൾ പോകുന്നു. കുടുംബം ഷോപ്പിംഗിന് മാത്രമല്ല, അവധി ദിവസങ്ങളിൽ സവാരി ചെയ്യുന്നതിനും ഈ ടാങ്കർ ഉപയോഗിക്കുന്നു. ഏകദേശം 50mph വേഗതയുള്ള വാഹനത്തിന് ഇന്ധനം നിറക്കാൻ എഴുപത്തിനായിരത്തിലധികം രൂപ ചിലവാകുമെന്ന് ഗാരി പറയുന്നു.

ചെറുപ്പം മുതലേ സൈനിക വാഹനങ്ങളോട് അദ്ദേഹത്തിന് വളരെ താല്പര്യമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ കൈവശം ഒരു പഴയ സൈനിക വാഹനം ഉണ്ടായിരുന്നു. അത് കണ്ടാണ് അദ്ദേഹത്തിനും അത് ഓടിക്കണമെന്നും, സൈന്യത്തിൽ ചേരണമെന്നും ആഗ്രഹം  തോന്നിയത്. അങ്ങനെ അദ്ദേഹം തന്റെ 16 -ാം വയസ്സിൽ സൈന്യത്തിൽ ചേർന്നു. എന്നാൽ 20 വർഷത്തിന് ശേഷം അദ്ദേഹം സ്വന്തമായി ഒരു സൈനിക വാഹനം വാങ്ങി ജന്മനാട്ടിലെ തെരുവുകളിലൂടെ ഓടിച്ച് നടക്കുന്നു.  

ഗാരി തന്റെ വാഹനം റോഡിൽ ഇറക്കുമ്പോഴെല്ലാം ആളുകളുടെ ശ്രദ്ധ വാഹനത്തിലാണ്. എല്ലാവരും അത്ഭുതത്തോടെ അതിനെ നോക്കി നിൽക്കുമെന്ന് ഗാരി പറയുന്നു. വീട്ടിൽ, ഇത് കൂടാതെ അദ്ദേഹത്തിന് മറ്റൊരു കാറും കൂടിയുണ്ട്. എന്നാലും അദ്ദേഹത്തിന്റെ കുട്ടികൾക്ക് കാറിൽ പോകുന്നതിനേക്കാൾ ഈ സൈനിക വാഹനത്തിൽ പോകാനാണ് ഇഷ്ടം. കൂടാതെ കടയിൽ ഒക്കെ കൊണ്ട് പോകാൻ ഇതാണ് കൂടുതൽ സൗകര്യമെന്നും അദ്ദേഹം പറയുന്നു. കാരണം ഒരു സാധാരണ കാറിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥലം ഇതിൽ ഉണ്ടെന്നും, ലഗേജുകളും മറ്റും വയ്ക്കാൻ സൗകര്യമാണെന്നും ഗാരി പറഞ്ഞു. ആളുകൾക്ക് ഇത് വളരെ വിചിത്രമാണെങ്കിലും. 

ഗാരി ഇപ്പോഴും സൈന്യത്തിലാണ്. അവിടെ ഗേറ്റ് ഗാർഡുകളായി ഉപയോഗിക്കുന്ന ടാങ്കുകൾ നന്നാക്കുന്നതാണ് അദ്ദേഹത്തിന്റെ ജോലി.  

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ