
ജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന പ്രശ്നങ്ങള്‍ തുടങ്ങുന്നത് വിശപ്പില്‍ നിന്നാണ്. എന്നാല്‍, കഴിഞ്ഞ 17 വര്‍ഷമായി തനിക്ക് വിശപ്പ് അനുഭവപ്പെടുന്നില്ലെന്നാണ് ഇറാനില്‍ നിന്നുള്ള ഗോലാംറേസ അര്‍ദേഷിരി അവകാശപ്പെടുന്നത്. ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ പെപ്സി പോലുള്ള കാര്‍ബണേറ്റ് കൂടുതലുള്ള പാനീയങ്ങള്‍ കുടിക്കുകയാണ് ചെയ്യുന്നതെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല, കഴിഞ്ഞ 17 വര്‍ഷമായി താന്‍ ഭക്ഷണം കഴിച്ചിട്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
ഉപജീവനത്തിനായി ഫൈബർഗ്ലാസ് നന്നാക്കുന്ന ജോലിയാണ് ഗോലാംറേസ ചെയ്യുന്നത്. വിശപ്പ് അനുഭവപ്പെടാതായതോടെ 2006 ജൂണ്‍ മുതല്‍ ഭക്ഷണം കഴിക്കുന്നത് ഗോലാംറേസ അര്‍ദേഷിരി നിർത്തി. 'അത്തരമൊരു പ്രശ്നത്തിന് കാരണമായി ഒരു അപകടവും സംഭവിച്ചിട്ടില്ല. അതിനാല്‍ എനിക്ക് അത്ഭുതവും തോന്നിയില്ല. ഇപ്പോഴും അതിന്‍റെ പ്രശ്നമെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.' ഗോലാംറേസ ഇറാനിയന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും അദ്ദേഹം മറ്റൊരു കാര്യം പറഞ്ഞു. അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു ഒരു തോന്നലായിരുന്നു അത്.
"അക്കാലത്ത് എനിക്ക് ഒരു വിചിത്രമായ അനുഭവം ഉണ്ടായിരുന്നു, എന്‍റെ വായ്ക്കുള്ളിൽ മുടി പോലെയുള്ള വസ്തു പോലെ എന്തോ ഒന്ന് ഉള്ളതായി എനിക്ക് തോന്നി, ഈ മുടിയുടെ അറ്റം എന്‍റെ വായ്ക്കുള്ളിലാണെന്നും അതിന്‍റെ ഒടുക്കം എന്‍റെ വയറിനുള്ളിലാണെന്നും എനിക്ക് തോന്നി, ഞാൻ എന്ത് ചെയ്താലും വായില്‍ നിന്ന് മുടി നീക്കം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭക്ഷണം കഴിക്കുമ്പോഴും മറ്റും മുടി എന്‍റെ വായിലും തൊണ്ടയിലും ഇഴയുന്നത് പോലുള്ള അനുഭവമായിരുന്നു. പലപ്പോഴും എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനോ ആരോടെങ്കിലും പറയാനോ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ശരിക്കും ഭ്രാന്ത് വരുന്നത് പോലെ തോന്നി.' ഗൊലാംറേസ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് അദ്ദേഹം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ള നിരവധി ഡോക്ടര്‍മാരെ കണ്ടു. എന്നാല്‍, ആര്‍ക്കും രോഗം എന്താണെന്നോ രോഗ കാരണം എന്താണെന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു ഹെമറ്റോളജിസ്റ്റ് അദ്ദേഹത്തോട് ഒരു സൈക്യാട്രിസ്റ്റിന്‍റെ അടുത്ത് പോകാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനും രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് ഗോലാംറേസ അര്‍ദേഷിരിയുടെ കുടുംബം അദ്ദേഹത്തിന്‍റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കില്ല. മാത്രമല്ല, ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ അദ്ദേഹം ആ വഴി മാറി നടക്കും. കാരണം, ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് ഓക്കാനിക്കാന്‍ വരും. രാത്രിയില്‍ ഏകദേശം നാല് മണിക്കൂറാണ് ഉറക്കം. ഒരു ദിവസം ഏകദേശം മൂന്ന് ലിറ്ററോളം ശീതളപാനീയം കഴിക്കുമെന്നും ഗോലാംറേസ അര്‍ദേഷിരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.