വിഐപി തന്നെ ഇവന്‍, എമിറേറ്റ്സ് ബിസിനസ് ക്ലാസിലെ സ്ഥിരം യാത്രക്കാരനായ നായ

Published : Feb 22, 2025, 03:43 PM IST
വിഐപി തന്നെ ഇവന്‍, എമിറേറ്റ്സ് ബിസിനസ് ക്ലാസിലെ സ്ഥിരം യാത്രക്കാരനായ നായ

Synopsis

ആഡംബര യാത്ര ആസ്വദിക്കുക മാത്രമല്ല, രുചികരമായ ബിസിനസ്സ് ക്ലാസ് ഭക്ഷണ വിഭവങ്ങളും ആസ്വദിച്ചു കഴിക്കാറുണ്ട് ഈ നായ.

സിംഗപ്പൂർ എയർലൈൻസിലെ ആഡംബരയാത്രയിൽ നല്ല പെരുമാറ്റം കൊണ്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ താരമായ സ്വിസ് ഡാൽമേഷ്യനെ ഓർക്കുന്നില്ലേ? ഇപ്പോഴിതാ മറ്റൊരു നായ കൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്.

എമിറേറ്റ്‌സ് ബിസിനസ് ക്ലാസിൽ ഇടയ്‌ക്കിടെ പറക്കുന്ന യുഎസിൽ നിന്നുള്ള നാലുവയസുകാരൻ മാൽബെക്ക് നായക്കുട്ടിയാണ് ആ പുതിയ താരം. വർഷത്തിൽ  ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ആഡംബര വിമാനയാത്രകൾ ആസ്വദിക്കുന്നുണ്ട് ചൗ ചൗ ഇനത്തിൽപ്പെട്ട ഈ നായ.

പ്രീമിയം യാത്ര തങ്ങളുടെ ദിനചര്യയുടെ ഭാഗമാണെന്നാണ് മാൽബെക്കിൻ്റെ ഉടമ പറയുന്നത്. എല്ലാ വേനൽക്കാലത്തും ന്യൂയോർക്കിൽ നിന്നും ഗ്രീസിലേക്ക് തങ്ങൾ യാത്ര ചെയ്യാറുണ്ടെന്നും ഈ സമയം വളരെ പരിചയസമ്പന്നനായ ഒരു യാത്രക്കാരനെ പോലെയാണ് മാൽബെക്ക് തൻ്റെ വിൻഡോ സീറ്റിൽ ഇരിക്കാറുള്ളതെന്നും ഇവർ പറയുന്നു. 9 മണിക്കൂറും 15 മിനിറ്റും ദൈർഘ്യമുള്ള  ദീർഘദൂര യാത്രയിൽ ഉറങ്ങിയും കാഴ്ചകൾ കണ്ടുമാണ് മാൽബെക്ക് സമയം ചെലവഴിക്കുന്നത് എന്നും ഉടമ വ്യക്തമാക്കി.

ആഡംബര യാത്ര ആസ്വദിക്കുക മാത്രമല്ല, രുചികരമായ ബിസിനസ്സ് ക്ലാസ് ഭക്ഷണ വിഭവങ്ങളും ആസ്വദിച്ചു കഴിക്കാറുണ്ട് ഈ നായ. കൂടാതെ ഫ്ലൈറ്റ് അറ്റൻഡൻ്റുകളും പ്രത്യേക പരിഗണന നൽകി ഒരു അതിഥിയെ പോലെയാണ് മാൽബെക്കിനോട് പെരുമാറുന്നത്.

മാൽബെക്കിന് മുമ്പ്, വാർത്തകളിൽ സമാനമായ രീതിയിൽ ഇടം നേടിയത് സ്‌പോട്ടി എന്ന മറ്റൊരു നായ്ക്കുട്ടി ആയിരുന്നു. സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലാണ് ഈ സ്വിസ് ഡാൽമേഷ്യൻ ആഡംബര ബിസിനസ് ക്ലാസ് യാത്ര ആസ്വദിച്ചത്. 5.5 മണിക്കൂർ വിമാനത്തിൽ ഉടനീളം, ശാന്തമായാണ് പെരുമാറിയത്. ഉടമ പകർത്തിയ സ്‌പോട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ നായക്കുട്ടി വൈറലായത്.

ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ