ലക്കി ഡ്രോ: ജീവനക്കാരന് കമ്പനിയിൽ നിന്നും 365 ദിവസം ശമ്പളത്തോട് കൂടിയ അവധി!

Published : Apr 14, 2023, 01:50 PM IST
ലക്കി ഡ്രോ: ജീവനക്കാരന് കമ്പനിയിൽ നിന്നും 365 ദിവസം ശമ്പളത്തോട് കൂടിയ അവധി!

Synopsis

ലീവ് കിട്ടിയ ആളാണെങ്കിൽ ഇത് ശരിക്കും ഉള്ളതാണോ എന്ന് എടുത്തെ‌ടുത്ത് ചോദിക്കുന്നും ഉണ്ട്. അതുപോലെ തന്നെ തനിക്ക് ഈ ലീവിനുള്ള പണം തരികയാണോ ചെയ്യുക അതോ ശരിക്കും താൻ ലീവെടുത്ത് വീട്ടിലിരിക്കാമോ എന്നും ഇയാൾ ചോദിച്ചു.

ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ലീവ് കിട്ടുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. അതും വളരെ അധികം ദിവസം ലീവ് വേണ്ടതുണ്ടെങ്കിൽ പറയുകയേ വേണ്ട. എന്നാൽ, ചൈനയിൽ ഒരു കമ്പനിയിൽ ഒരാൾക്ക് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി കിട്ടി. കേൾക്കുമ്പോൾ ഞെട്ടലുണ്ട് അല്ലേ? കമ്പനിയുടെ വാർഷിക പരിപാടിയോട് അനുബന്ധിച്ച് ലക്കി ഡ്രോയിലാണ് ഇയാൾക്ക് ഇത്ര ദിവസത്തെ ലീവ് കിട്ടിയത്. 

കമ്പനിയുടെ ആന്വൽ ഡിന്നർ ഞായറാഴ്ച ഗ്വാങ്‌ഡോങ്ങിലെ ഷെൻ‌ഷെനിലാണ് നടന്നത്. കമ്പനിയിലെ മാനേജീരിയൽ പൊസിഷനിൽ ഇരിക്കുന്ന ആൾക്കാണ് ഇത്രയധികം ലീവ് അതും ശമ്പളത്തോട് കൂടിയ ലീവ് ഒരുമിച്ച് കിട്ടിയത്. ഇയാൾ 365 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി എന്ന് എഴുതിയ ഒരു ചെക്കും പിടിച്ച് നിൽക്കുന്ന വീഡിയോ ചൈനീസ് ഓൺലൈൻ മാധ്യമങ്ങളിൽ വൈറലാണ്. 

കാപ്ഷനിലും 365 ദിവസം ഇയാൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകിയിട്ടുണ്ട് എന്ന് എഴുതിയിട്ടുണ്ട്. അതുപോലെ ലക്കിഡ്രോയിൽ ചെറിയ ലീവുകളും മറ്റും എഴുതിയിട്ടുണ്ട്. അതിൽ ഒന്നോ രണ്ടോ ദിവസത്തെ ലീവും എഴുതിയിട്ടുണ്ട്. എന്നാൽ, 365 ദിവസത്തെ ലീവ് അതിൽ എഴുതിയിരിക്കുന്ന കാര്യം കമ്പനി ബോസും അറിഞ്ഞിട്ടില്ലത്രെ. അതിനാൽ തന്നെ കാര്യം അറിഞ്ഞപ്പോൾ ബോസും ഞെട്ടി എന്നാണ് പറയുന്നത്. 
‌‌
ലീവ് കിട്ടിയ ആളാണെങ്കിൽ ഇത് ശരിക്കും ഉള്ളതാണോ എന്ന് എടുത്തെ‌ടുത്ത് ചോദിക്കുന്നും ഉണ്ട്. അതുപോലെ തന്നെ തനിക്ക് ഈ ലീവിനുള്ള പണം തരികയാണോ ചെയ്യുക അതോ ശരിക്കും താൻ ലീവെടുത്ത് വീട്ടിലിരിക്കാമോ എന്നും ഇയാൾ ചോദിച്ചു. കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഈ ആന്വൽ ഡിന്നർ പരിപാടി നടക്കുന്നില്ല. ഏതായാലും വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. പലരും ഇത് ഏപ്രിൽ ഫൂളാണോ വിശ്വസിക്കാൻ പ്രയാസം ഉണ്ട് എന്നാണ് എഴുതിയത്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?