വെറുതെ ഇരുന്നപ്പോൾ ട്വിറ്ററിൽ ഒരു കമൻറ് ഇട്ടു; കയ്യിൽ കിട്ടിയത് സ്മാർട്ട് ഫോൺ

Published : Dec 23, 2022, 12:10 PM IST
വെറുതെ ഇരുന്നപ്പോൾ ട്വിറ്ററിൽ ഒരു കമൻറ് ഇട്ടു; കയ്യിൽ കിട്ടിയത് സ്മാർട്ട് ഫോൺ

Synopsis

ഏതായാലും കാൾ പേയ് വാക്കുപാലിച്ചു. കൃത്യം 24 മണിക്കൂറുകൾ കഴിയുമ്പോൾ അദ്ദേഹം വിജയിയെ പ്രഖ്യാപിച്ചു. അതിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഇട്ട കമന്റിന് ഒരു ലൈക്ക് പോലും ലഭിക്കാതിരുന്ന ആ ഭാഗ്യവാനായ വിജയി ആയിരുന്നു.

പേരിൽ തന്നെ കൗതുകം ഉണർത്തുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് നത്തിംഗ് ടെക്നോളജി ലിമിറ്റഡ്. കഴിഞ്ഞദിവസം കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ കാൾ പേയ് തൻറെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റിട്ടു. തൻറെ ഈ പോസ്റ്റിനു താഴെ കമൻറ് ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന കമന്റിനും ഒരു ലൈക്ക് പോലും കിട്ടാത്ത കമൻറ് ഇടുന്ന ആൾക്കും ഓരോ സ്മാർട്ട്ഫോൺ സമ്മാനമായി ലഭിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റ്.

ഡിസംബർ 21 -നായിരുന്നു കാൾ പെയി ഇത്തരത്തിൽ ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വിജയികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ അറിയിച്ചിരുന്നു.
ഏതായാലും വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിൻറെ പോസ്റ്റും ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിൻറെ പോസ്റ്റിനു താഴെ വ്യത്യസ്തങ്ങളായതും ആളുകളെ ആകർഷിക്കുന്നതുമായ കമന്റുകളുമായി എത്തിയത്.

ഏതായാലും കാൾ പേയ് വാക്കുപാലിച്ചു. കൃത്യം 24 മണിക്കൂറുകൾ കഴിയുമ്പോൾ അദ്ദേഹം വിജയിയെ പ്രഖ്യാപിച്ചു. അതിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഇട്ട കമന്റിന് ഒരു ലൈക്ക് പോലും ലഭിക്കാതിരുന്ന ആ ഭാഗ്യവാനായ വിജയി ആയിരുന്നു. @joes_iam എന്ന് ട്വിറ്റർ ഉപഭോക്താവായിരുന്നു ആ വിജയി. കാൾ പേയിയുടെ പോസ്റ്റിനു താഴെ വളരെ അലക്ഷ്യമായി അദ്ദേഹം കുറിച്ച ഒരു വാക്കായിരുന്നു ഒരു സ്മാർട്ട്ഫോൺ അദ്ദേഹത്തിന് നേടിക്കൊടുത്തത്. കൂടുതൽ ആലങ്കാരികതകൾ ഒന്നുമില്ലാതെ അദ്ദേഹം കുറിച്ചത് ഓക്കേ എന്ന് മാത്രമായിരുന്നു. ഏതായാലും ഭാഗ്യവശാൽ ആരും അദ്ദേഹത്തിന്റെ കമന്റിന് ലൈക്ക് ഇട്ടില്ല. അങ്ങനെ അദ്ദേഹത്തെ തേടി നത്തിംഗ് കമ്പനിയുടെ സ്മാർട്ട്ഫോൺ എത്തി.

8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നത്തിംഗ് ഫോൺ 1 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 32,999 രൂപ മുതലാണ്. 35,999 രൂപയ്ക്ക്, അതേ അളവിലുള്ള റാമിനൊപ്പം  ഇരട്ടി സ്റ്റോറേജ് (256GB) ലഭിക്കും, 38,999 -രൂപയ്ക്ക്  12GB റാമും 256GB സ്റ്റോറേജും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ
കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ, മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന