സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

Published : Jun 24, 2024, 11:52 AM IST
സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

Synopsis

ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ദിവസം രണ്ട് പാക്കറ്റ് സിഗരറ്റാണ് ഇബ്രാഹിം വലിച്ചിരുന്നത്.  സിരഗറ്റ് വലി നിര്‍ത്താനായി അദ്ദേഹം പല വഴിയും നോക്കിയെങ്കിലും ഒന്നും പ്രായോഗികമായില്ല.

ലോകത്തില്‍ മനുഷ്യര്‍ക്ക് ആസക്തിയുള്ള നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പല തരത്തിലുള്ള ലഹരി വസ്തുക്കള്‍. അത് മദ്യമോ മയക്ക് മരുന്നോ എന്തിന് സിഗരറ്റിനോട് പോലും കടുത്ത ആസക്തിയുള്ള മനുഷ്യര്‍ നമ്മുക്കിടയിലുണ്ട്. ഉപയോഗിച്ച് ശീലിച്ച് കഴിഞ്ഞാല്‍ പിന്നെ അവ ഒഴിവാക്കുകയെന്നാല്‍ ഏറെ ശ്രമകരമാണെന്നത് തന്നെ. തുര്‍ക്കിയിലെ ഒരു മനുഷ്യന്‍ തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാനായി ചെയ്തത് വളരെ വിചിത്രമായ ഒരു കാര്യം. സിഗരറ്റ് വലി ഒഴിവാക്കാനായി അദ്ദേഹം തന്‍റെ തല തന്നെ ഒരു ഇരുമ്പ് കൂട്ടിലാക്കി. 

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തുർക്കിയിലെ കുതഹ്യ പട്ടണത്തിലെ ഇബ്രാഹിം യുസെൽ ഈ ഇരുമ്പ് കൂടുമായാണ് ജീവിക്കുന്നത്. ശ്വാസകോശ അർബുദം ബാധിച്ച് പിതാവ് അന്തരിച്ചതിനെത്തുടർന്നാണ് ഇബ്രാഹിം തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ദിവസം രണ്ട് പാക്കറ്റ് സിഗരറ്റാണ് ഇബ്രാഹിം വലിച്ചിരുന്നത്. ഇതിനിടെ പിതാവിന്‍റെ മരണം ഇബ്രാഹിമിനെ ആകെ ഉലച്ചു. സിരഗറ്റ് വലി നിര്‍ത്താനായി അദ്ദേഹം പല വഴിയും നോക്കിയെങ്കിലും ഒന്നും പ്രായോഗികമായില്ല.

ചോക്കലേറ്റ് ബീൻസ് വിത്ത് ചോക്ലേറ്റ് ഷേക്ക്; ബ്രഹ്മപുത്ര നദി മുറിച്ച് കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറൽ

കാനഡയിൽ ജോലിക്കായി ക്യൂ നിൽക്കുന്ന നൂറ് കണക്കിന് ഇന്ത്യൻ, വിദേശ വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ

ഒടുവിലാണ് ഹെല്‍മറ്റിന്‍റെ രൂപത്തില്‍ തല മുഴുവനും മൂടാന്‍ കഴിയുന്ന തരത്തില്‍ അദ്ദേഹം ഒരു കൂട് സ്വയം നിര്‍മ്മിച്ചത്. ഇതിനായി അദ്ദേഹം 130 അടിയിലധികം വരുന്ന ചെമ്പ് കമ്പികൾ ഉപയോഗിച്ചു. തല കൂട്ടിലാക്കി അടച്ച ശേഷം അദ്ദേഹം കൂടിന്‍റെ താക്കോല്‍ ബന്ധുക്കള്‍ക്ക് കൈമാറി. അത്യാവശ്യത്തിന് കൂട് തുറക്കേണ്ടി വന്നാല്‍  ഭാര്യയാണ് ഇബ്രാഹിമിനെ സഹായിക്കുന്നത്. തന്‍റെ പരീക്ഷണത്തിന് ഭാര്യയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. അതേസമയം കഴിഞ്ഞ പതിനൊന്ന് വര്‍ഷം കൂട്ടിനുള്ളില്‍ കഴിഞ്ഞിട്ടും അദ്ദേഹം തന്‍റെ ശീലം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലേയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം. 

പട്ടാപ്പകൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?