ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മോഷണ ശ്രമം; കള്ളനെ കൈയോടെ പൊക്കിയ കണ്ടക്ടർക്ക് നന്ദി പറഞ്ഞ് യുവാവ്

Published : Jan 28, 2025, 11:12 AM IST
ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മോഷണ ശ്രമം; കള്ളനെ കൈയോടെ പൊക്കിയ കണ്ടക്ടർക്ക് നന്ദി പറഞ്ഞ് യുവാവ്

Synopsis

ബസില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഇതിനിടെ ഇറങ്ങാന്‍ വേണ്ടി ഡോറിന് അടുത്തെത്തിയപ്പോൾ പിന്നില്‍ നിന്നും ചെറിയൊരു തള്ള് അനുഭവപ്പെട്ടു.  ഇതിനിടെ മോഷ്ടാവ് ഫോണ്‍ കൈക്കലാക്കിയിരുന്നു. 


പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ബസ്, ട്രെയിന്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ മോഷണം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നതായി നിരന്തരമുള്ള പരാതികളാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം വിവരിച്ച് ബെംഗളൂരു സ്വദേശിയായ യുവാവ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബെംഗൂരു നഗരത്തിലൂടെയുള്ള ഒരു ബസില്‍ നിന്നും തന്‍റെ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ കണ്ടക്ടറുടെ ജാഗ്രതയെ കുറിച്ചാണ് യുവാവ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ എഴുതിയത്. 

എസ്ആര്‍ ബിഡിഎ കോംപ്ലക്സില്‍ നിന്നും മടിവാളയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചാണ് യുവാവിന് അത്തരമൊരു അനുഭവം ഉണ്ടായത്. സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിനിടെ പിന്നില്‍ നിന്നും ഒരു തള്ള് അനുഭവപ്പെട്ടെന്നും ഇതിന് പിന്നാലെ കണ്ടക്ടര്‍ വളരെ പരുഷമായി 'എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചതായും' യുവാവ് എഴുതി. കണ്ടക്ടര്‍ തന്നെയാണ് വഴക്ക് പറയുന്നതെന്ന് സംശയിച്ച് നോക്കിയപ്പോൾ തന്‍റെ പിന്നില്‍ നില്‍ക്കുന്ന ആളെയായിരുന്നു വഴക്ക് പറഞ്ഞത്. ഇതിനിടെ ബസിന്‍റെ സ്റ്റപ്പിലേക്ക് ഒരു ഫോണ്‍ വീണു. നോക്കിയപ്പോൾ അത് തന്‍റെ ഫോണായിരുന്നു. ഫോണ്‍ എടുക്കുന്നതിനിടെ ബസ് നിര്‍ത്തുകയും ഇതിനിടെ മോഷ്ടാവ് ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ടെന്നും യുവാവ് എഴുതി.

Read More: ശമ്പളത്തിന് പകരം വൗച്ചറുകൾ; ചൈനയില്‍ നിന്നും ഒരു തൊഴിലാളി വിരുദ്ധ വാർത്ത കൂടി

Watch Video: 'അവന്‍റെ കലിപ്പ് എന്നെ കീഴടക്കുന്നു'; സന്ദർശകര്‍ക്ക് നേരെ അലറുന്ന കുഞ്ഞ് വെള്ളക്കടുവയുടെ വീഡിയോ വൈറൽ

ഫോണ്‍ തിരിച്ച് കിട്ടിയപ്പോൾ, 10 വര്‍ഷം മുമ്പ് അതേ സ്ഥലത്ത് വച്ച് ഒരു ഫോണ്‍ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് യുവാവ് ഓര്‍മ്മത്തെടുത്തു. കണ്ടക്ടറോട് ഫോണ്‍ തിരിച്ച് കിട്ടിയതിന് നന്ദി അറിയിച്ചപ്പോൾ, അദ്ദേഹം തന്നോട് ചില ഉപദേശങ്ങൾ നല്‍കിയതായും യുവാവ് എഴുതി. സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹൊസൂരില്‍ നിന്നാണ് മോഷ്ടാക്കൾ എത്തുന്നതെന്നും അവര്‍ പെട്ടെന്ന് രക്ഷപ്പെടുന്നതിനായ വാതിലിന് അടുത്ത് നില്‍ക്കുന്നവരെയാണ് നോട്ടമിടുന്നതെന്നും കണ്ടക്ടർ യുവാവിനെ ഉപദേശിച്ചു. അതിനാല്‍ പിന്നിലേക്ക് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. തനിക്കുണ്ടായ അനുഭവം കുറിച്ചതിന് പിന്നാലെ ഇത്തരം കണ്ടക്ടർമാരാണ് നാടിന്  അവശ്യമെന്ന് എഴുതിയ യുവാവ് പൊതുഗതാഗത സംവിധാനത്തിലെ മോഷണം തടയുന്നതിന് തന്‍റതായ 'ചില ടിപ്സുകളും' സമൂഹമാധ്യമ ഉപയോക്താക്കൾക്കായി പങ്കുവച്ചു. യുവാവിന്‍റെ കുറിപ്പിനോട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നത്. 

Read More:  സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ മകൾക്ക് സുഖപ്രദമായ യാത്രയൊരുക്കി; ഇൻഡിഗോയെ അഭിനന്ദിച്ച് അമ്മ

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?