അതേ വസ്ത്രം, അതേ ആഭരണം, മൃതദേഹം മാത്രം മാറ്റം, ശവപ്പെട്ടി തുറന്നപ്പോൾ ഞെട്ടി കുടുംബം

Published : Nov 19, 2023, 12:54 PM IST
അതേ വസ്ത്രം, അതേ ആഭരണം, മൃതദേഹം മാത്രം മാറ്റം, ശവപ്പെട്ടി തുറന്നപ്പോൾ ഞെട്ടി കുടുംബം

Synopsis

മേരി ജീനിനെ അന്ത്യയാത്രയിൽ അണിയിക്കാൻ വാങ്ങി നൽകിയിരുന്ന ആഭരണങ്ങളും വസ്ത്രവും തന്നെയാണ് ആ പെട്ടിയിലുണ്ടായിരുന്ന മൃതദേഹത്തിലുണ്ടായിരുന്നത്. എന്നാൽ, മൃതദേഹം മേരി ജീനിന്റെ ആയിരുന്നില്ലെന്ന് മാത്രം.

പ്രിയപ്പെട്ടവരുടെ മരണം തന്നെ അത്യന്തം വേദനാജനകമായ ഒരു അനുഭവമാണ്. അതേസമയം അതിനൊപ്പം തന്നെ മൃതദേഹം മാറിപ്പോവുക കൂടി ചെയ്താലോ? മിസിസിപ്പിയിൽ അങ്ങനെ ഒരു സംഭവമുണ്ടായി. ശവസംസ്കാരച്ചടങ്ങിൻ‌റെ സമയത്ത് ശവപ്പെട്ടി തുറന്ന മരിച്ച സ്ത്രീയുടെ ബന്ധുക്കൾ കണ്ടത് അതിനകത്ത് മറ്റൊരു സ്ത്രീയുടെ മൃതദേഹമാണ്. 

മേരി ജീൻ റോബിൻസൺ എന്ന സ്ത്രീയാണ് മരിച്ചത്. തന്റെ സഹോദരിയോട് അന്ത്യയാത്ര പറയുന്നതിന് വേണ്ടി ഫ്യൂണറൽ ഹോമിലെത്തിയ അവരുടെ സഹോദരി ജോർജ്ജിയ റോബിൻസൺ ആണ് ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നത് മേരി ജീൻ അല്ല എന്ന് തിരിച്ചറിയുന്നത്. ഫ്യൂണറൽ ഹോമിലെത്തിയ തങ്ങൾ അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. എല്ലാത്തിലും ഒപ്പിട്ട് നൽകി. പിന്നീട്, അവളുടെ മൃതദേഹം കാണാനായി പോയി. അവിടെ വച്ചാണ് കിടക്കുന്നത് തന്റെ സഹോദരിയല്ല എന്ന് തിരിച്ചറിഞ്ഞത് എന്ന് ജോർജ്ജിയ പറയുന്നു. 

മേരി ജീനിനെ അന്ത്യയാത്രയിൽ അണിയിക്കാൻ വാങ്ങി നൽകിയിരുന്ന ആഭരണങ്ങളും വസ്ത്രവും തന്നെയാണ് ആ പെട്ടിയിലുണ്ടായിരുന്ന മൃതദേഹത്തിലുണ്ടായിരുന്നത്. എന്നാൽ, മൃതദേഹം മേരി ജീനിന്റെ ആയിരുന്നില്ലെന്ന് മാത്രം. അങ്ങനെ, ജോർജ്ജിയ പീപ്പിൾസ് ഫ്യൂണറൽ ഹോമിന്റെ ഡയറക്ടറോട് സംസാരിക്കാൻ തീരുമാനിച്ചു. എന്നാൽ, അയാൾ വളരെ മോശമായിട്ടാണ് അവരോട് സംസാരിച്ചത്. ജോർജ്ജിയയും കുടുംബവും പറയുന്നത് കേൾക്കാൻ പോലും ഫ്യൂണറൽ ഹോം ഡയറക്ടർ തയ്യാറായിരുന്നില്ല. അയാൾ വളരെ പരുഷമായിട്ടാണ് പ്രതികരിച്ചത്. കൂടുതൽ സംസാരിച്ചാൽ ഒരിക്കൽ‌ അടച്ച തുകയെല്ലാം വീണ്ടും അടക്കേണ്ടി വരും എന്ന് പോലും അയാൾ പറഞ്ഞു എന്ന് ജോർജ്ജിയ പറയുന്നു. 

ശരിക്കും ഫ്യൂണറൽ ഹോമിലെ ജോലിക്കാർക്ക് മൃതദേഹം മാറിപ്പോയതായിരുന്നു. അവസാനം ഒരുവിധത്തിൽ ഫ്യൂണറൽ ഹോം പുതിയ വസ്ത്രങ്ങളും മറ്റും മേരി ജീനിന്റെ മൃതദേഹത്തിൽ ധരിപ്പിച്ചു. മറ്റേ മൃതദേഹത്തിൽ ധരിപ്പിച്ച ഒന്നും തന്റെ സഹോദരിയുടെ ദേഹത്ത് ധരിപ്പിക്കരുത് എന്ന് ജോർജ്ജിയയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ആ ശവപ്പെട്ടി മാറ്റാൻ സ്ഥാപനം തയ്യാറായില്ല എന്ന് പറയുന്നു. 

വായിക്കാം: സഹോദരിയുടെ വിവാഹത്തിന് വധുവിന്റെ വസ്ത്രം പോലത്തെ വസ്ത്രം ധരിച്ചു, കാരണം വെളിപ്പെടുത്തി യുവതി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്