Asianet News MalayalamAsianet News Malayalam

സഹോദരിയുടെ വിവാഹത്തിന് വധുവിന്റെ വസ്ത്രം പോലത്തെ വസ്ത്രം ധരിച്ചു, കാരണം വെളിപ്പെടുത്തി യുവതി 

ഈ വസ്ത്രം ധരിക്കാൻ തനിക്ക് യാതൊരു ആ​ഗ്രഹവും ഉണ്ടായിരുന്നില്ല എന്നാണ് യുവതി പറയുന്നത്. തന്റെ വിവാഹദിനത്തിന് അതല്ലെങ്കിലും അതുപോലെ ഒരു വസ്ത്രം ധരിക്കണം എന്നാണ് താൻ ആ​ഗ്രഹിച്ചിരുന്നത് എന്നും യുവതി പറയുന്നു. 

woman wear white dress in sisters wedding reason rlp
Author
First Published Nov 19, 2023, 11:46 AM IST

വിവാഹങ്ങൾക്ക് ചില അലിഖിത നിയമങ്ങളൊക്കെ ചില സമൂഹങ്ങൾ പാലിക്കാറുണ്ട്. അതിലൊന്നാണ് വധുവിന്റേത് പോലെയുള്ള വസ്ത്രങ്ങൾ ആരും ധരിക്കില്ല എന്നത്. വിദേശത്ത് ആളുകൾ വിവാഹത്തിന് വധുവിന്റേത് പോലെയുള്ള വെള്ള ​ഗൗണുകൾ ധരിക്കാറില്ല. എന്നാൽ, സ്വന്തം സഹോദരിയുടെ വിവാഹത്തിന് വിവാഹവസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ചതിന് ഒരു യുവതി വലിയ പഴി കേട്ടു. എന്നാൽ, താൻ ആ വസ്ത്രം ധരിക്കാനുണ്ടായ കാരണവും പറഞ്ഞ് വന്നിരിക്കയാണ് യുവതി. 

യുവതിയുടെ സഹോദരിയുടെ വിവാഹമായിരുന്നു. വിവാഹദിവസം സഹോദരി ധരിച്ചിരുന്ന അതേ പോലെയുള്ള ഓഫ് ഷോൾഡർ വരുന്ന വെള്ളം വസ്ത്രം തന്നെയാണ് യുവതിയും ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിക്കാൻ തനിക്ക് യാതൊരു ആ​ഗ്രഹവും ഉണ്ടായിരുന്നില്ല എന്നാണ് യുവതി പറയുന്നത്. തന്റെ വിവാഹദിനത്തിന് അതല്ലെങ്കിലും അതുപോലെ ഒരു വസ്ത്രം ധരിക്കണം എന്നാണ് താൻ ആ​ഗ്രഹിച്ചിരുന്നത് എന്നും യുവതി പറയുന്നു. 

പക്ഷേ, യുവതിയുടെ സഹോദരിയാണത്രെ യുവതിക്ക് വേണ്ടി തന്റെ വിവാഹവസ്ത്രത്തോട് സമാനമായ വെള്ളവസ്ത്രം തിരഞ്ഞെടുത്ത് നൽകിയത്. താൻ അത് ധരിച്ചാൽ മതിയെന്ന് സഹോദരി പറഞ്ഞിരുന്നു. വെറുതെ പറയുകയല്ല, തന്നോട് ആവർത്തിച്ച് അപേക്ഷിക്കുകയും ചെയ്തിരുന്നു എന്നും യുവതി പറയുന്നു. യുവതിയുടെ കുടുംബത്തിൽ നേരത്തെ തന്നെ ബ്രൈഡ്‍സ്മെയ്ഡുകളും ബന്ധുക്കളും വിവാഹത്തിന് വെള്ളവസ്ത്രം ധരിക്കാറുണ്ട്. 

എന്നാൽ, പിന്നീട് വിവാഹത്തിന് വെള്ളവസ്ത്രം ധരിക്കുന്നതിനോട് തനിക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു കാരണവും ഉണ്ട്. അത് അശുഭലക്ഷണമായിട്ടാണ് താൻ കണക്കാക്കിയിരുന്നത്. താൻ കുഞ്ഞായിരുന്നപ്പോൾ തന്റെ അമ്മയുടെ വിവാഹദിവസം നാനി ഒരു വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാൽ, അന്ന് അവർ വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുകയുണ്ടായി എന്നും യുവതി പറയുന്നു. 

നിരവധിപ്പേരാണ് ടിക്ടോക്കിൽ സോഫി പങ്കുവച്ച വീഡിയോ കണ്ടത്. സഹോദരിയെ പോലെ തന്നെ സോഫിയും സഹോദരിയുടെ വിവാഹദിവസം സുന്ദരിയായിരുന്നു എന്നാണ് പലരും കുറിച്ചത്. 

വായിക്കാം: 'നെഹ്റുവിന്റെ വധു' എന്ന് വിളിച്ച് സ്വന്തം ​ഗോത്രം തിരസ്‍കരിച്ച 15 -കാരി, ആരാണ് ബുധിനി? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios