വിമാനത്തിനുള്ളിൽ വച്ച് 'സ്വയംഭോഗ'വും സഹയാത്രികയോട് അശ്ലീല ആംഗ്യങ്ങളും; നവവരൻ പിടിയിൽ !

Published : Oct 11, 2023, 04:26 PM IST
വിമാനത്തിനുള്ളിൽ വച്ച് 'സ്വയംഭോഗ'വും  സഹയാത്രികയോട് അശ്ലീല ആംഗ്യങ്ങളും;  നവവരൻ പിടിയിൽ !

Synopsis

വിമാനം പറന്നുയർന്നയുടന്‍ തന്നെ താൻ ഉറങ്ങിപോയന്നും പിന്നീട് ലാൻഡിംഗിനുള്ള അറിയിപ്പ് കേട്ട് ഉണർന്നപ്പോഴാണ് തന്‍റെ അടുത്തിരുന്ന യുവാവ് അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതിക്കാരിയായ സ്ത്രീ പറയുന്നത്.

വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും 'സ്വയംഭോഗം' ചെയ്യുകയും ചെയ്ത യുവാവ് പിടിയിൽ. പൂനെയിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ഫിറോസ് ഷെയ്ഖ് എന്ന 32 -കാരനാണ് വിമാനത്തിനുള്ളിലെ അശ്ലീല പ്രവർത്തിയുടെ പേരിൽ പിടിയിലായത്. വിമാനത്തിൽ തന്‍റെ അടുത്തിരുന്ന 40 -കാരിയായ സ്ത്രീയോടാണ് ഇയാൾ മോശമായി പെരുമാറിയത്. സ്ത്രീയുടെ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാതിക്കാരിയായ സ്ത്രീ പിന്തുടർന്നതോടെ ഇയാൾ പൊലീസ് പിടിയിലായി.

ആമസോണിൽ നിന്ന് മാക്ബുക്ക് ഓർഡർ ചെയ്തു, കിട്ടിയത് തകർന്ന എച്ച്പി ലാപ്‌ടോപ്പ്

സോനെഗാവ് പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പരാതിക്കാരിയായ സ്ത്രീ ചന്ദ്രാപൂരിൽ നിന്നുള്ള ഒരു അധ്യാപികയാണ്. പിതാവിന്‍റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ ഇവർ നാഗ്പൂരിലേക്ക് പോകുകയായിരുന്നുവെന്നും സോനെഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.  യുവാവിന്‍റെ അശ്ലീല പ്രവർത്തി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ത്രീ വിമാനത്തിനുള്ളിലെ ജീവനക്കാരെ വിവരം അറിയിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടർന്ന സ്ത്രീ, സിഐഎസ്എഫ് ഗാർഡുകളുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിൽ  ഏൽപിച്ചു.

അന്‍റാര്‍ട്ടിക്കയിലെ ഓസോണ്‍ ദ്വാരത്തിന് ബ്രസീലിന്‍റെ മൂന്നിരട്ടി വലിപ്പമെന്ന് പഠനം !

വിമാനം പറന്നുയർന്നയുടന്‍ തന്നെ താൻ ഉറങ്ങിപോയന്നും പിന്നീട് ലാൻഡിംഗിനുള്ള അറിയിപ്പ് കേട്ട് ഉണർന്നപ്പോഴാണ് തന്‍റെ അടുത്തിരുന്ന യുവാവ് അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതിക്കാരിയായ സ്ത്രീ പറയുന്നത്. തുടർന്ന് ക്യാബിൻ ഗ്രൂപ്പിനെ വിവരം അറിയിച്ചെങ്കിലും അപ്പോഴേക്കും വിമാനം നിലത്ത് പറന്നിറങ്ങിയിരുന്നതിനാൽ അവരുടെ ഭാഗത്ത് നിന്നും കാര്യമായ സഹായം ലഭിച്ചില്ല. ഇതിനിടയിൽ വിമാനത്തിന്‍റെ പുറകിലെ എക്സിറ്റ് വഴി യുവാവ് ഇറങ്ങിയോടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരാതിക്കാരി ഇയാളുടെ പിന്നാലെ പോകുകയും സിഐഎസ്എഫ് ജവാന്‍റെ സഹായത്തോടെ പൊലീസ് എത്തും വരെ തടഞ്ഞു നിർത്തുകയുമായിരുന്നു.  സംഭവസ ദിവസം എൻജിനീയറായ പ്രതി ശൈഖ്, നാഗ്പൂരിനടുത്തുള്ള കൊറാഡിയിലെ ഒരു ഇൻഡസ്ട്രിയൽ വാട്ടർ പ്ലാന്‍റിലേക്ക് ജോലിക്കായി പോകുകയായിരുന്നു. അടുത്ത മാസം വിവാഹ നിശ്ചയം നടത്താനിരുന്ന ഇയാൾക്കെതിരെ  ഇന്ത്യൻ ശിക്ഷാനിയമം 354 ,354 (എ), 509  എന്നിവ പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.  ഇയാളെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി