Menopause comments : ആർത്തവവിരാമ പരാമർശം നടത്തി അപമാനിച്ചു, സ്ത്രീക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂണൽ

Published : Feb 23, 2022, 11:31 AM IST
Menopause comments : ആർത്തവവിരാമ പരാമർശം നടത്തി അപമാനിച്ചു, സ്ത്രീക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂണൽ

Synopsis

സഹയുടമയും ഫ്ലെച്ചറിന്റെ ഭാര്യയുമായ ആൻഡ്രിയയോട് ബെസ്റ്റ് പരാതി പറഞ്ഞുവെങ്കിലും 'കരച്ചിൽ നിർത്തൂ' എന്നാണ് ആൻഡ്രിയ പ്രതികരിച്ചത്. അധികം വൈകാതെ ബെസ്റ്റിനെ അവർ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്‍തു. 

'അവൾ അവളുടെ ആർത്തവ വിരാമത്തിലാ(Menopause)യിരിക്കും' എന്ന് പറ‍ഞ്ഞ് സ്ത്രീയെ അപമാനിച്ചതിന് അവർക്ക് നഷ്ടപരിഹാരം നൽകാൻ പുരുഷമോധാവിയോട് ട്രിബ്യൂണൽ. പ്രായം പറഞ്ഞ് ആക്ഷേപിച്ചു, ലിംഗവിവേചനം കാണിച്ചു എന്നിവയെ മുൻനിർത്തിയാണ് ഇയാൾക്കെതിരെ നടപടി. സ്ത്രീക്ക് 20,000 പൗണ്ട് (20 ലക്ഷം രൂപ) ആണ് നഷ്ടപരിഹാരമായി വിധിച്ചത്. 

ഇംഗ്ലണ്ടിലെ എസെക്സി(Essex)ലുള്ള എംബാർക്ക് ഓൺ റോ എന്ന പെറ്റ് ഫുഡ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന ലെയ് ബെസ്റ്റ്(Leigh Best), കടയുടമ ഡേവിഡ് ഫ്ലെച്ചറു(David Fletcher)മായിട്ടാണ് കലഹത്തിലായത്. അന്ന് അവർക്ക് 52 വയസായിരുന്നു. എന്തോ തർക്കമുണ്ടായ നേരത്ത് 'അവൾ അവളുടെ ആർത്തവവിരാമത്തിലായിരിക്കണം' എന്ന് പറഞ്ഞുകൊണ്ട് ഫ്ലെച്ചർ 'അനുചിതവും അപകീർത്തികരവുമായ' പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. 

മെട്രോ പറയുന്നതനുസരിച്ച്, കിഴക്കൻ ലണ്ടനിലെ ഒരു എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനോട് ബെസ്റ്റ് പറഞ്ഞത്, ഒരു ഉപഭോക്താവ് വന്ന സമയത്ത് ഫ്ലെച്ചർ മോശമായ പരാമർശങ്ങൾ നടത്തി എന്നാണ്. എന്നാൽ, തനിക്കതൊന്നും കേൾക്കാൻ താൽപര്യമില്ല എന്ന് പറഞ്ഞ് ബെസ്റ്റ് ചെവി പൊത്തിയെങ്കിലും അയാൾ പറയുന്നത് തുടർന്നു. മാത്രമല്ല, കസ്റ്റമർ പോയിട്ടും അയാളത് നിർത്തിയില്ല. ബെസ്റ്റ് തന്റെ ആർത്തവവിരാമത്തിലായിരിക്കാം എന്നും ഫ്ലെച്ചർ പരാമർശം നടത്തി. അപകീർത്തികരമായ പെരുമാറ്റമാണ് ഇയാളിൽ നിന്നുണ്ടായത് എന്നും, ജോലിസ്ഥലത്ത് അവർക്ക് അപമാനകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അന്തരീക്ഷം ഉണ്ടാക്കിയെന്നും ട്രിബ്യൂണൽ വിലയിരുത്തി. 

സഹയുടമയും ഫ്ലെച്ചറിന്റെ ഭാര്യയുമായ ആൻഡ്രിയയോട് ബെസ്റ്റ് പരാതി പറഞ്ഞുവെങ്കിലും 'കരച്ചിൽ നിർത്തൂ' എന്നാണ് ആൻഡ്രിയ പ്രതികരിച്ചത്. അധികം വൈകാതെ ബെസ്റ്റിനെ അവർ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്‍തു. പിന്നീടാണ്, ബെസ്റ്റ് ട്രിബ്യൂണലിനെ സമീപിക്കുന്നത്. ലിം​ഗവിവേചനത്തിനും അന്യായമായ പിരിച്ചുവിടലിനുമാണ് ഉടമകൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വിധിയിൽ സന്തോഷമുണ്ട് എന്ന് ബെസ്റ്റ് പ്രതികരിച്ചതായി മെട്രോ എഴുതുന്നു.

PREV
click me!

Recommended Stories

'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!