പൊലീസിനു നേര്‍ക്ക് നാലു വയസ്സുകാരന്‍ വെടിവെച്ചു; പിതാവ് പറഞ്ഞിട്ടെന്ന് പൊലീസ്

Web Desk   | Asianet News
Published : Feb 23, 2022, 06:11 AM IST
പൊലീസിനു നേര്‍ക്ക് നാലു വയസ്സുകാരന്‍ വെടിവെച്ചു; പിതാവ് പറഞ്ഞിട്ടെന്ന് പൊലീസ്

Synopsis

ഗ്രേറ്റര്‍ സാള്‍ട്ട്‌ലേക്ക് പൊലീസിന് എതിരെയാണ് ആക്രമണം നടന്നത് എന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. മിഡ്‌െവയിലിലെ മക്‌ഡൊണാള്‍ഡ്‌സ് ഡ്രൈവ് ത്രൂവിനു മുന്നിലാണ് പൊലീസിനു നേര്‍ക്ക് നാലുവയസ്സുകാരന്‍ വെടിവെച്ചത്. യുറ്റ സ്വദേശിയാണ് എന്നതല്ലാതെ പിതാവിന്റെ വിശദാംശങ്ങള്‍ പൊലീസ്  പുറത്തുവിട്ടില്ല.

പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേര്‍ക്ക് നാലു വയസ്സുകാരന്‍ കൈത്തോക്കു ചൂണ്ടി നിറയൊഴിച്ചു. അമേരിക്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.  സംഭവത്തില്‍, പൊലീസിന് എതിരെ നിറയൊഴിക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കി എന്നാരോപിച്ച് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ത്തതിനു തൊട്ടുപിന്നാലെ കുട്ടിയുടെ കൈയില്‍നിന്നും തോക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു വാങ്ങിയതിനാല്‍, വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൈക്ക് ചെറിയ പരിക്കേറ്റു. 

ഗ്രേറ്റര്‍ സാള്‍ട്ട്‌ലേക്ക് പൊലീസിന് എതിരെയാണ് ആക്രമണം നടന്നത് എന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. മിഡ്‌െവയിലിലെ മക്‌ഡൊണാള്‍ഡ്‌സ് ഡ്രൈവ് ത്രൂവിനു മുന്നിലാണ് പൊലീസിനു നേര്‍ക്ക് നാലുവയസ്സുകാരന്‍ വെടിവെച്ചത്. യുറ്റ സ്വദേശിയാണ് എന്നതല്ലാതെ പിതാവിന്റെ വിശദാംശങ്ങള്‍ പൊലീസ്  പുറത്തുവിട്ടില്ല.

മക്‌ഡൊണാള്‍ഡ്‌സില്‍നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. 

പൊലീസ് പറയുന്നത് ഇതാണ്: കുട്ടിയുടെ പിതാവ് ഇവിടെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് അത് വാങ്ങിയപ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനമായിരുന്നില്ല. ഉടനെ തന്നെ ഇയാള്‍ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരനോട് തട്ടിക്കയറി. മാത്രമല്ല, തോക്ക് കാണിച്ച് ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ ശരിയായ ഓര്‍ഡര്‍ കൈപ്പറ്റുന്നതിനായി ഓഫീസില്‍ മ്ുന്നില്‍ കാത്തുനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ഈ വിവരങ്ങള്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. 

Dad orders 4-year-old to shoot at Unified Police Department of Greater Salt Lake
Officer at McDonald's drive-thru, cops say https://t.co/ESzLKQ6Z4G

 

നാലു വയസ്സുള്ള മകനും മൂന്നു വയസ്സുള്ള മകള്‍ക്കുമൊപ്പം മക്‌ഡൊണാള്‍ഡ്‌സിന്റെ [ാഫീസിനു മുന്നില്‍ കാറില്‍ എത്തിയ ഇയാള്‍ ഓര്‍ഡറിനു കാത്തിരിക്കവെ പൊലീസ് എത്തി. പൊലീസ് ഇയാളോട് കാറില്‍നിന്നിറങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന്, പൊലീസ് ബലമായി ഇയാളെ കാറില്‍നിന്നും പുറത്തേക്ക് ഇറക്കി. അന്നേരത്താണ്, ഒരു പൊലീസുകാരന്‍ ഒരു കാഴ്ച കണ്ടത്. കാറിനു പിന്‍സീറ്റില്‍നിന്നും ഒരു തോക്കിന്റെ കുഴല്‍ നീണ്ടു വരുന്നു. അതിനപ്പുറത്ത് ഒരു കുട്ടിയായിരുന്നു. അടുത്ത നിമിഷം അതില്‍നിന്നും വെടിപൊട്ടി. എങ്ങനെയോ മാറിക്കളഞ്ഞുവെങ്കിലും ഒരു പൊലീസുകാരന്റെ കൈയ്ക്ക് ചെറിയ പരിക്കേറ്റു. അതിനകം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ കൈയില്‍നിന്നും തോക്ക് വാങ്ങിക്കളയുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് വിവിധ കുറ്റങ്ങള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. 

പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടി നിറയൊഴിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്ന ഒരു കാര്യവും പൊലീസ് മുന്നോട്ടുവെച്ചില്ലെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്