Latest Videos

എഐ ഉപയോഗിച്ച് മൈക്കൽ ഷൂമാക്കറിന്‍റെ വ്യാജ അഭിമുഖം; കേസിന് പോകുമെന്ന് ഭാര്യ കൊറീന

By Web TeamFirst Published Apr 20, 2023, 4:37 PM IST
Highlights

അഭിമുഖത്തിലെ പല കാര്യങ്ങളും തെറ്റാണെന്നും അഭിമുഖം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും പിന്നീട് കണ്ടെത്തി. അഭിമുഖം വിവാദമായതോടെ പ്രസിദ്ധീകരണത്തിന് എതിരെ നിമയനടപടിക്ക് ഒരുങ്ങുകയാണ് മൈക്കല്‍ ഷൂമാക്കറുടെ കുടുംബം. 


ര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലമാണിത്. ചിത്രങ്ങള്‍ വരയ്ക്കുന്നത് മുതല്‍ വാര്‍ത്ത വായിക്കുന്നതിന് വരെ ആളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായം തേടുകയാണ്. ഇതിനിടെ എഫ്1 താരം മൈക്കൽ ഷൂമാക്കറുടെ ഒരു അഭിമുഖം ജര്‍മ്മന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു.  ഏപ്രിൽ 15- ന് പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിന്‍റെ മുഖചിത്രം തന്നെ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മൈക്കല്‍ ഷൂമാക്കറിന്‍റെ ചിത്രമായിരുന്നു. 

2013 ഡിസംബറില്‍ മകനുമൊത്ത് ഒരു സ്കീ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളില്‍ നിന്നും പൊതു വേദികളില്‍ നിന്നും വിട്ട് നില‍്‍ക്കുകയാണ് ഷൂമാക്കര്‍. അപകടാനന്തരം കോമയിലായ ഷൂമാക്കറെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.  ഇതിനിടെയാണ് അപകടത്തിന് ശേഷമുള്ള ഷൂമാക്കറിന്‍റെ ആദ്യ അഭിമുഖം എന്ന പരസ്യത്തോടെ ഒരു ജര്‍മ്മന്‍ പ്രസിദ്ധീകരണം അദ്ദേഹത്തിന്‍റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. അഭിമുഖം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അപകടത്തിന് ശേഷമുള്ള ആദ്യ അഭിമുഖം എന്ന് പരസ്യവും അഭിമുഖം ശ്രദ്ധിക്കപ്പെടാന്‍ കാരണമായി.

 

Esto es vergonzoso.

La revista alemana 'Die aktuelle' publicó hace unos días en su portada LA PRIMERA ENTREVISTA A MICHAEL SCHUMACHER TRAS SU ACCIDENTE.

¿Dónde está el truco? Pues que las respuestas de la entrevista se han generado con Inteligencia Artificial. Son falsas. 🤦‍♂️ pic.twitter.com/12yFWST4A8

— #PorQuéTT (@xqTTs)

ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണം; 111 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലാകുന്ന മെനു!

എന്നാല്‍, അഭിമുഖത്തിലെ പല കാര്യങ്ങളും തെറ്റാണെന്നും അഭിമുഖം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും പിന്നീട് കണ്ടെത്തി. അഭിമുഖം വിവാദമായതോടെ പ്രസിദ്ധീകരണത്തിന് എതിരെ നിമയനടപടിക്ക് ഒരുങ്ങുകയാണ് മൈക്കല്‍ ഷൂമാക്കറുടെ കുടുംബം. മൈക്കല്‍ ഷൂമാക്കറിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൊറീനയാണ് നിമയനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോര്‍മുല വണ്ണില്‍ ഏഴ് തവണ ലോക ചാമ്പ്യനായ മൈക്കല്‍ ഷൂമാക്കറും കുടുംബവും  സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് താമസം.  

 "എന്‍റെ ജീവിതം പൂർണ്ണമായും മാറിയിരിക്കുന്നു" എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനത്തില്‍ 2013 ഡിസംബറിലെ അപകടത്തെ കുറിച്ചും മക്കളെ കുറിച്ചും ഭാവിയെ കുറിച്ചും ഷൂമാക്കര്‍ വികാരത്തോടെ വിശദമായി സംസാരിക്കുന്നു. "അപകടത്തിനു ശേഷം തന്‍റെ ജീവിതം പൂർണ്ണമായും മാറി.  ഭാര്യയ്ക്കും കുട്ടികൾക്കും മുഴുവൻ കുടുംബത്തിനും അത് ഭയാനകമായ സമയമായിരുന്നു. എനിക്ക് ഗുരുതരമായി പരിക്കേറ്റു, ഞാൻ കൃത്രിമ കോമയിൽ മാസങ്ങളോളം കിടന്നു, അല്ലെങ്കില്‍ എന്‍റെ ശരീരത്തിന് ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല.' ഷൂമാക്കര്‍ പറഞ്ഞതായി അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍, അഭിമുഖത്തിന്‍റെ ഏറ്റവും ഒടുവിലായി ഇത് 'ക്യാരക്ടര്‍.എഐ' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റസ് ചാറ്റ്ബോട്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും മാഗസിന്‍ ഷൂമാക്കറുമായോ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായോ സംസാരിച്ചിട്ടില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. 

പ്രമുഖ എയർവെയ്സ് കമ്പനി 8 ലക്ഷം രൂപയുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വെറും 25,000 രൂപയ്ക്ക് !
 

click me!