ആൺകുട്ടികൾ ജനിക്കുന്നേയില്ല, വിചിത്രമായി ഒരു ന​ഗരം!

Published : Jun 11, 2022, 02:12 PM IST
ആൺകുട്ടികൾ ജനിക്കുന്നേയില്ല, വിചിത്രമായി ഒരു ന​ഗരം!

Synopsis

ഇപ്പോൾ അമ്മമാരെല്ലാം ആൺകുട്ടികൾക്കായുള്ള പ്രാർത്ഥനയിലാണ്. ആൺകുട്ടികളെ എങ്ങനെ ഗർഭം ധരിക്കാം എന്നതിനെക്കുറിച്ച് അശാസ്ത്രീയമായ നിരവധി ഉപദേശങ്ങൾ നഗരത്തിൽ പ്രചരിക്കുന്നതായി പറയുന്നു. അമ്മമാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് മുതൽ കട്ടിലിനടിയിൽ ഒരു കോടാലി സൂക്ഷിക്കുന്നത് വരെ എത്തി നിൽക്കുന്നു ആ അന്ധവിശ്വാസങ്ങൾ.

പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള ഒരു ചെറിയ ഗ്രാമമാണ് മിയസ്കെ ഒഡ്രിസ്കി (Miejsce Odrzańskie). കുറച്ച് കാലമായി അത് വാർത്തകളിൽ ഇടം നേടുകയാണ്. എന്തിന്റെ  പേരിലെന്നല്ലേ? കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ അവിടെ ആകെ ജനിച്ചത് ഒരൊറ്റ ആൺകുട്ടി മാത്രമാണ്, അതും കഴിഞ്ഞ വർഷം. പെൺകുട്ടികൾ മാത്രം ജനിക്കുന്ന ഗ്രാമമെന്ന പേരിൽ അത് ശ്രദ്ധയാകർഷിക്കുകയാണ്.  

ഏകദേശം മൂന്നുറോളം പേർ അവിടെ താമസിക്കുന്നുണ്ട്. എന്നാൽ, ഗ്രാമവാസികൾക്ക് 2010 മുതൽ ആൺകുട്ടികളൊന്നും ജനിക്കുന്നില്ല. അവിടെ ഒരു കാർഷിക സമൂഹമാണ് ഉള്ളത്. ആൺകുട്ടികളുടെ കുറവ് ഗ്രാമത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമോ എന്നവർ ഭയക്കുന്നു. അഗ്നിശമനാ സേനാംഗങ്ങൾക്കായുള്ള ഒരു മത്സരത്തിനിടെയാണ് ആൺകുട്ടികളുടെ കുറവ് അവർ ആദ്യമായി ശ്രദ്ധിക്കുന്നത്. യൂണിഫോം ധരിച്ച എല്ലാവരും പെൺകുട്ടികളാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ ആൺകുട്ടികൾക്കായുള്ള കാത്തിരിപ്പായി. ജനനരേഖകൾ അനുസരിച്ച്, 2009 മുതൽ നോക്കിയാൽ ആകെ ജനിച്ചത് ഒരു ആൺകുട്ടി മാത്രമാണ്. 

എന്നാൽ ആ സമയപരിധിക്കുള്ളിൽ 12 പെൺകുട്ടികൾ ജനിച്ചിട്ടുണ്ട്. പത്രങ്ങൾ അഭിമുഖം നടത്തിയ മിക്ക കുടുംബങ്ങളിലും പെൺമക്കളാണെന്ന് റിപ്പോർട്ട് വന്നു. എന്താണ് കൗതുകകരമായ ഈ ജനസംഖ്യാ ക്രമക്കേടിന് കാരണമെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞരും പ്രയാസപ്പെടുന്നു. ഗ്രാമത്തിൽ ആവശ്യത്തിന് യുവാക്കൾ ഇല്ലാതിരുന്നതിനാൽ, പ്രായപൂർത്തിയായ യുവതികൾ ജീവിതം ആരംഭിക്കാൻ ഗ്രാമത്തിന് വെളിയിൽ പോയതും കാര്യങ്ങളെ കൂടുതൽ വഷളാക്കി.      

ഇപ്പോൾ അമ്മമാരെല്ലാം ആൺകുട്ടികൾക്കായുള്ള പ്രാർത്ഥനയിലാണ്. ആൺകുട്ടികളെ എങ്ങനെ ഗർഭം ധരിക്കാം എന്നതിനെക്കുറിച്ച് അശാസ്ത്രീയമായ നിരവധി ഉപദേശങ്ങൾ നഗരത്തിൽ പ്രചരിക്കുന്നതായി പറയുന്നു. അമ്മമാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് മുതൽ കട്ടിലിനടിയിൽ ഒരു കോടാലി സൂക്ഷിക്കുന്നത് വരെ എത്തി നിൽക്കുന്നു ആ അന്ധവിശ്വാസങ്ങൾ. കഴിഞ്ഞ പത്ത് വർഷമായി ഒരു ആൺകുട്ടി പോലുമില്ലാതിരുന്ന ഗ്രാമത്തിൽ കഴിഞ്ഞ മെയ് മാസമാണ് മരുന്നിന് ഒരു ആൺകുട്ടിയെ കിട്ടിയത്. കുഞ്ഞ് ബാർടെക്കിന്റെ വരവോടെ ഗ്രാമം അല്പമൊരു ആശ്വാസത്തിലാണ്. കൂടുതൽ ആൺകുട്ടികൾക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി മേയർ, അടുത്ത നവജാത ശിശുവിന്റെ മാതാപിതാക്കൾക്ക് ഒരു പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു തെരുവിന് അവന്റെ പേരിടാൻ പോലും അധികൃതർ ആലോചിക്കുന്നു. 
 
അതേസമയം കണക്കുകൾ സൂചിപ്പിക്കുന്നത്, പോളണ്ടിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളാണ് ജനിക്കുന്നതെന്നാണ്. 2017 -ൽ 196,000 പെൺകുട്ടികൾ ജനിച്ചപ്പോൾ, രാജ്യത്ത് ജനിച്ച ആൺകുട്ടികളുടെ എണ്ണം 207,000 ആയിരുന്നു.  

PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും