സൈനിക സേവനം അവസാനിച്ചു; 1,000 ആരാധകരെ ആലിംഗനം ചെയ്ത് ബിടിഎസ് ഇതിഹാസം ജിന്‍

Published : Jun 14, 2024, 04:14 PM ISTUpdated : Jun 14, 2024, 04:20 PM IST
സൈനിക സേവനം അവസാനിച്ചു;  1,000 ആരാധകരെ ആലിംഗനം ചെയ്ത് ബിടിഎസ് ഇതിഹാസം ജിന്‍

Synopsis

ഏഴ് അംഗ ബോയ് ബാൻഡിലെ സൈനിക സേവനം പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ് ജിൻ. 

ക്ഷിണ കൊറിയൻ കെ-പോപ്പ് സെൻസേഷൻ ബിടിഎസിലെ ഏറ്റവും പ്രായം കൂടിയ അംഗം ജിന്നിന്‍റെ സൈനിക സേവന കാലാവധി അവസാനിച്ചു. സേവനത്തിൽ നിന്ന് പിരിഞ്ഞ് 24 മണിക്കൂറിന് ശേഷം സിയോളിൽ നടന്ന ഒരു പരിപാടിയിൽ തന്‍റെ ആയിരം ആരാധകർക്ക് സൗജന്യ ആലിംഗനങ്ങൾ നൽകി കൊണ്ടാണ് ജിൻ തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്. 

ഏഴ് അംഗ ബോയ് ബാൻഡിലെ സൈനിക സേവനം പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ് ജിൻ. ദക്ഷിണ കൊറിയൻ തലസ്ഥാനത്തെ ജാംസിൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ആരാധകരെ ആലിംഗനം ചെയ്തു കൊണ്ട് ജിൻ തന്‍റെ സന്തോഷം പങ്കുവെച്ചത്. വലിയ ആവേശത്തോടെയാണ് ബിടിഎസ് ആരാധകർ ജിന്നിന്‍റെ വരവ് സ്വാഗതം ചെയ്യുന്നത്. ബാൻഡിലെ ശേഷിക്കുന്ന ആറ് അംഗങ്ങൾ 2025 -ഓടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതോടെ ബാൻഡ് വീണ്ടും പഴയത് പോലെ തങ്ങളുടെ സംഗീത യാത്ര പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

മനുഷ്യന്‍റെ മാത്രമല്ല, സിംഹത്തിന്‍റെ ഹൃദയമിടിപ്പും അളക്കും, ആപ്പിള്‍ വാച്ച്; വീഡിയോ വൈറല്‍

'ചട്ണി'യിൽ മുടി, തെലങ്കാനയിലെ ജനപ്രിയ റെസ്റ്റോറന്‍റ് 'ചട്ണീസി'ന് 5,000 രൂപ പിഴ

ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് 31 -കാരനായ ജിൻ. ജിയോങ്‌ഗി പ്രവിശ്യയിലെ യോഞ്ചിയോണിലെ സൈനിക താവളത്തിൽ നിന്ന് ജിന്നിനെ ആശംസകൾ അറിയിക്കുന്നതിനായി  സഹ ബിടിഎസ് ബാൻഡ് അംഗങ്ങളായ ജെ-ഹോപ്പ്, ആർഎം, വി, ജിമിൻ, ജങ്കൂക്ക് എന്നിവർ ദേശീയ സേവനത്തിൽ നിന്ന് ഒരു ദിവസം അവധിയെടുത്ത് എത്തിയിരുന്നു. ദക്ഷിണ കൊറിയയിൽ, 18 നും 35 നും ഇടയിൽ പ്രായമുള്ള ശാരീരിക പ്രശ്നങ്ങളില്ലാത്ത എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസം വരെ സൈന്യത്തിൽ അനുഷ്ഠിക്കണമെന്നത് നിർബന്ധമാണ്.

വിവാഹ ചടങ്ങിനിടെ വരന്‍റെ ലഹരി ഉപയോഗം; യുപിയില്‍ വരനെയും കുടുംബത്തെയും ബന്ദിയാക്കി വധുവിന്‍റെ കുടുംബം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ