Asianet News MalayalamAsianet News Malayalam

'ചട്ണി'യിൽ മുടി, തെലങ്കാനയിലെ ജനപ്രിയ റെസ്റ്റോറന്‍റ് 'ചട്ണീസി'ന് 5,000 രൂപ പിഴ

ഭക്ഷണം കഴിച്ച് കൊണ്ട് ഇരിക്കുന്നതിനിടെയാണ് കൊണ്ട് വച്ച ചട്ണിയില്‍ മുടി ഉള്ളത് ശ്രദ്ധയില്‍പ്പെട്ടത്. 

Chutneys a restaurant in Telangana fined Rs 5000 for a man find hair in chutney
Author
First Published Jun 14, 2024, 10:46 AM IST


പഭോക്തൃ നിയമങ്ങളും ഉപഭോക്തൃ കോടതികളും ഇന്ന് സജീവമാണ്. എന്നാല്‍, പലപ്പോഴും ഉപഭോക്താവ് വഞ്ചിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. കഴിഞ്ഞ ദിവസം സമാനമായ ഒരു അനുഭവത്തിലൂടെ കടന്ന് പോയ ഒരു യുവാവ് തന്‍റെ അനുഭവം എക്സിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് തങ്ങളുടെ അനുഭവമെഴുതാനെത്തിയത്.  തെലുങ്കാനയിലെ എഎസ് റാവു നഗറിൽ സ്ഥിതി ചെയ്യുന്ന ജനപ്രിയ റെസ്റ്റോറന്‍റായ 'ചട്ണിസി'ലായിരുന്നു സംഭവം. 

ശ്രീഖണ്ഡേ ഉമേഷ് കുമാർ എന്ന ഉപഭോക്താവ് എക്‌സ് സമൂഹ മാധ്യമത്തില്‍ ഇങ്ങനെ എഴുതി. 'ഇസിഐഎല്ലിലെ രാധികയ്ക്കടുത്തുള്ള എ എസ് റാവു നഗറിലെ 'ചട്നി'യിലെ ചട്ണിയിൽ ഒരു മുടി കണ്ടെത്തി. ഇത് ചട്ണീസ് മാനേജറുടെ ശ്രദ്ധയിൽപ്പെടുത്തി, അദ്ദേഹം അത് കൊണ്ട് പോവുകയും ആ ഭക്ഷണത്തിന് പകരം ഒരു പുതിയ ഭക്ഷണം നൽകുകയും ചെയ്തു. എന്നിരുന്നാലും, അതൊരു അസുഖകരമായ അനുഭവമായിരുന്നു.' കുറിപ്പിനൊപ്പം അദ്ദേഹം ഭക്ഷണത്തിന്‍റെ ബില്ലും മറ്റ് ചിത്രങ്ങളും പങ്കുവച്ചു. ഇഡ്ഡലി, വേവിച്ച ദോശ, മിനറല്‍ വാട്ടര്‍, എംഎല്‍എ ദോശ എന്നിവയാണ് അദ്ദേഹം വാങ്ങിച്ചത്. ബില്‍ത്തുക 522 രൂപ.

വിവാഹ ചടങ്ങിനിടെ വരന്‍റെ ലഹരി ഉപയോഗം; യുപിയില്‍ വരനെയും കുടുംബത്തെയും ബന്ദിയാക്കി വധുവിന്‍റെ കുടുംബം

പാമ്പോ അതോ ഡ്രാഗണ്‍ കുഞ്ഞോ? പായല്‍ പിടിച്ച പാമ്പിന്‍റെ വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

പിന്നീട് അദ്ദേഹം മറ്റൊരു കുറിപ്പ് കൂടി എഴുതി. 'ചട്ണികളിൽ നിന്ന് ഞാൻ വാങ്ങിയ ബിസ്ലെറി വാട്ടർ കുപ്പിയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വീട്ടിൽ പരിശോധിച്ചപ്പോൾ ടിഡിഎസ് റേറ്റിംഗ് 80, 75 & 74 ആയിരുന്നു. മൂല്യങ്ങൾ 75 ൽ താഴെയാണെങ്കിൽ ഇത് പോർട്ടബിൾ ആണോ?' അദ്ദേഹം തന്‍റെ സംശയം ഉന്നയിച്ചു. ഒപ്പം റെസ്റ്റോറന്‍റിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ നെഗറ്റീവാണെന്നും അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് അസിസ്റ്റന്‍റ് ഫുഡ് കൺട്രോളറെയും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനെയും തന്‍റെ എക്സ് പോസ്റ്റിൽ ടാഗ് അദ്ദേഹം ടാഗ് ചെയ്തു. 

പിന്നാലെ, ജിഎച്ച്എംസി കപ്ര സർക്കിളിലെ ഹെല്‍ത്ത് അസിസ്റ്റന്‍റ് മെഡിക്കൽ ഓഫീസർ എൻ. വെങ്കിട്ട രമണ, പരാതി നൽകാനും തെളിവുകൾ നൽകാനും ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പിന്നാലെ ചട്ണിസിലെത്തുകയും പരിശോധനയില്‍ പഴയകി ഭക്ഷണ സാധനങ്ങള്‍ പിടികൂടിയ വകയില്‍ 5,000 രൂപ പിഴ ചുമത്തുകയും ചെയ്തെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഹൈദ്രാബാദിലുടനീളമുള്ള റോസ്റ്റോറന്‍റുകളില്‍ നിന്നും പഴകിയ ഭക്ഷണസാധാനങ്ങള്‍ പിടികൂടി പിഴയിട്ടിരുന്നു. 

മനുഷ്യർക്കിടയിലും വേഷപ്രച്ഛന്നരായി അന്യഗ്രഹ ജീവികളുണ്ടെന്ന് യുഎസ് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios