
ജനപ്രിയമായ മിസ്റ്റർ ബീസ്റ്റ് യൂട്യൂബ് ചാനലിലെ ക്രിസ് ടൈസൺ, ആറ് മാസത്തെ തന്‍റെ ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പിക്ക് (എച്ച്ആർടി) ശേഷം അടുത്തിടെ ഒരു പുതിയ സെൽഫി സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചു. “ശാരീരിക മാറ്റങ്ങൾ മാത്രമല്ല എന്നെ വളരെയധികം സന്തോഷിപ്പിച്ചത്. കിടക്കയിൽ നിന്ന് എഴുനേൽക്കാനും ഒരു ദിവസം ആരംഭിക്കാനുമുള്ള കഴിവ്. എന്‍റെ ജീവിതം വീണ്ടും പൂർണ്ണമായി ജീവിക്കാനുള്ള ആഗ്രഹം, കണ്ണാടിയിൽ നോക്കാനും ഞാൻ എപ്പോഴും അറിയുന്ന സ്ത്രീയെ കാണാനും കഴിയുന്നത് എന്‍റെ ഉള്ളിൽ ഒടുവിൽ അവളെ സൃഷ്ടിക്കാന്‍ തുടങ്ങി. ലോകത്തിലെ വഴി. ഓരോ ദിവസവും നിങ്ങളുടേതായ രീതിയിൽ ജീവിക്കുക എന്നതാണ് എല്ലാ ദിവസവും ഏറ്റവും നല്ല ദിവസമാക്കുന്നത്.'
ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്‍റെ ഇഷ്ടത്തിനനുസരിച്ച് ലിംഗമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നുവെന്ന് പറഞ്ഞത് മുതല്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തവണയും ആ രീതിക്ക് മാറ്റമുണ്ടായില്ല. പഴയതും പുതിയതുമായ രണ്ട് കാലങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹം പങ്കുവച്ച, രണ്ട് കാലത്തിലെ ചിത്രങ്ങള്‍ക്ക് താഴെയും നിരവധി പേര്‍ ക്രിസിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തി.
വിമാനം പറത്തുന്നത് മകനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിലവിളിക്കുന്ന അമ്മയുടെ വീഡിയോ വൈറല്‍ !
“ബ്രോ ഡിഫോൾട്ട് ക്രമീകരണങ്ങൾ പുനഃസജ്ജമാക്കാൻ മറന്നു,” ഒരു ഉപയോക്താവ് എഴുതി. “അപ്പോഴും ഒരു മനുഷ്യൻ എപ്പോഴും ഒരു മനുഷ്യനായിരിക്കും. നിങ്ങൾക്ക് ഒരു സ്ത്രീയാകാൻ കഴിയില്ല,” മറ്റൊരാള്‍ കുറച്ച് കൂടി കടന്നു. "ഇത് പ്രാങ്കാണ്." മിസ്റ്റർ ബീസ്റ്റ് വീഡിയോയ്‌ക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് യാഥാർത്ഥ്യമാകില്ല.” മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ ക്രിസിനെ അംഗീകരിച്ച് കൊണ്ടും ചിലര്‍ കുറിപ്പുകളെഴുതി. “ഇവിടെ ട്രാൻസ്ഫോബിയയുടെ അളവ് ഭ്രാന്താണ്. സത്യസന്ധമായി പറഞ്ഞാല്‍, പെൺകുട്ടി, നിങ്ങൾ അതിശയകരമാണ്. എനിക്ക് നിങ്ങളെ അറിയില്ലെങ്കിലും നിങ്ങൾക്ക് എന്നെയും അറിയുന്നില്ലെങ്കിലും, ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്നേഹമേ,” ഒരു ഉപയോക്താവ് എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക