മകന്‍ അമ്മയെ ആലിംഗനം ചെയ്യാനായി ആഞ്ഞെങ്കിലും അതൊന്നും അവര്‍ കാണുന്നുണ്ടായിരുന്നില്ല. അല്പനേരം കഴിഞ്ഞ ശേഷമാണ് പരിസരബോധം വീണ്ടെടുത്ത ആ അമ്മ മകനെ ആലിംഗനം ചെയ്തത്. 


ക്കള്‍ പുതിയ പുതിയ ഉയരങ്ങളിലെത്താനാണ് അമ്മമാര്‍ എന്നും ആഗ്രഹിക്കുന്നത്. അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ് ഏറ്റവും വിശുദ്ധമെന്ന് കരുതുന്നവരും കുറവല്ല. സ്വന്തം മക്കള്‍ അവരുടെ തൊഴിലിടങ്ങളില്‍ കൂടുതല്‍ മികച്ചതാണെന്ന് തിരിച്ചറിയുമ്പോഴാകും ഓരോ അമ്മമാരും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. തന്‍റെ മകന്‍ പൈലറ്റായ ഒരു വിമാനത്തില്‍, ആ വിവരം അറിയാതെ കയറിയ ഒരമ്മയുടെ സന്തോഷമാണ് കഴിഞ്ഞ ദിവസം നെറ്റിസണ്‍സിന്‍റെ ശ്രദ്ധ നേടിയ വീഡിയോ കളിലൊന്ന്. 

മകനാണ് ആ വിമാനം പറത്തുന്നതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഈ വിവരം അറിയാതെയാണ് അമ്മ വിമാനത്തില്‍ കയറിയത്. വിമാനത്തിനുള്ളില്‍ കോക്പിറ്റിലേക്കുള്ള ഡോറിനടുത്ത് യൂണിഫോമില്‍ മകനെ കണ്ടതും അമ്മയ്ക്ക് സന്തോഷം അടയ്ക്കാനായില്ല. കുറച്ച് നേരത്ത് അവര്‍ പരിസരം മറന്ന് കണ്ണുകളടച്ച് നിലവിളിക്കുന്ന ശബ്ദമുണ്ടാക്കി. മകന്‍ അമ്മയെ ആലിംഗനം ചെയ്യാനായി ആഞ്ഞെങ്കിലും അതൊന്നും അവര്‍ കാണുന്നുണ്ടായിരുന്നില്ല. അല്പനേരം കഴിഞ്ഞ ശേഷമാണ് പരിസരബോധം വീണ്ടെടുത്ത ആ അമ്മ മകനെ ആലിംഗനം ചെയ്തത്. 

ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറല്‍, പിന്നാലെ കൂടി പോലീസ്; പിന്നീട് സംഭവിച്ചതും വൈറല്‍ !

View post on Instagram

സ്ത്രീയുടെ ശരാശരി പ്രായം 87.44, പുരുഷന്‍റേത് 80.27; 'അനശ്വരന്മാരുടെ നാട്' എന്നറിയപ്പെടുന്ന ജാപ്പനീസ് ദ്വീപ് !

goodnews_movement എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ചെറിയ സമയത്തിനുള്ളില്‍ തന്നെ 12 ലക്ഷം കാഴ്ചക്കാര്‍ കണ്ടു. നിരവധി പേര്‍ അമ്മയുടെയും മകന്‍റെയും സ്നേഹത്തെ കുറിച്ച് എഴുതാനെത്തി. എഴുപത്തിയാറായിരത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' അഭിമാനം അമ്മേ! താൻ പോകുന്ന വിമാനം പറത്തുന്നത് തന്‍റെ മകൻ ആണെന്നറിഞ്ഞപ്പോൾ ഈ അമ്മ പൊട്ടിക്കരയുകയും സന്തോഷത്തോടെ നിലവിളിക്കുകയും ചെയ്യുന്നു," വീഡിയോ കണ്ട ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്

ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് താൻ പോകാൻ ആഗ്രഹിക്കുന്ന വിമാനമാണെന്ന് സൂചിപ്പിച്ചു. "അതാണ് എനിക്ക് പോകേണ്ട വിമാനം. കാരണം, പൈലറ്റ് അതിന്‍റെ കാര്‍ഗോയില്‍ ഒന്നും കൊണ്ട് പോകാന്‍ അനുവദിക്കുന്നില്ല.'' 'ഇത് വളരെ ഇഷ്ടപ്പെടൂ! എന്തായാലും, ഇത് ഒരു നല്ല ഫ്ലൈറ്റ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. അയാള്‍ ഒരുപക്ഷേ ഒരു മികച്ച പൈലറ്റും ആയിരിക്കാം, അവന്‍റെ അമ്മ വിമാനത്തിലായിരിക്കുമ്പോൾ അവൻ കാര്യങ്ങൾ ശരിക്കും ശ്രദ്ധിക്കും!' മറ്റൊരു ഉപയോക്താവ് എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക