നിയമം കയ്യിലെടുക്കാമോ? മോഷണമാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ, വിമർശനം

Published : Dec 24, 2023, 11:59 AM IST
നിയമം കയ്യിലെടുക്കാമോ? മോഷണമാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ, വിമർശനം

Synopsis

നാട്ടുകാർ അവരുടെ നീതി നടപ്പിലാക്കി എന്ന് ഒരുകൂട്ടം അഭിപ്രായപ്പെട്ടപ്പോൾ നീതിയും നിയമവും നടപ്പിലാക്കാൻ ഇവിടെ ഒരു വ്യവസ്ഥയുണ്ട് എന്ന് പറഞ്ഞ് അവരെ തിരുത്തിയത് അനേകം പേരാണ് എന്നത് ആശ്വാസകരമാണ്. 

കേരളത്തിലടക്കം ഇന്ത്യയുടെ പല ഭാ​ഗത്തും അനേകം ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നുണ്ട്. നമുക്കൊരു നീതിന്യായ വ്യവസ്ഥയുണ്ട്. അതിൽ പാളിച്ചകളുണ്ടായാല്‍ പോലും ഒരുതരത്തിലും ആൾക്കൂട്ട ആക്രമണങ്ങൾ ന്യായീകരിക്കാൻ പറ്റുന്നതല്ല. ഉദാഹരണത്തിന് മോഷണത്തിനോ മറ്റോ ഒരാളെ പിടിച്ചാൽ അയാളെ പൊലീസിൽ ഏൽപ്പിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട കാര്യം. അയാളെ ഉപദ്രവിക്കാൻ നമുക്ക് അധികാരമില്ല. 

എന്നാൽ, മോഷണം ആരോപിച്ച് ഒരു യുവാവിനെ ​ഒരുകൂട്ടം ​ഗ്രാമവാസികൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. Ghar Ke Kalesh ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് വലിയ ചർച്ചയ്ക്ക് ഇത് കാരണമായി. എന്ത് സംഭവിച്ചാലും രണ്ട് പക്ഷമുണ്ടാകും എന്നാണല്ലോ? ഒരുകൂട്ടം ആളുകൾ ​ഗ്രാമവാസികൾ ചെയ്തതിനെ ന്യായീകരിച്ചപ്പോൾ മറുപക്ഷം അതിനെ ശക്തമായി വിമർശിച്ചു. 

ഈ സംഭവം നടന്നത് എവിടെയാണ് എന്ന് വ്യക്തമല്ല. വീഡിയോയിൽ ഒരു യുവാവിനെ ഒരുകൂട്ടം ആളുകൾ വടിയെടുത്ത് തല്ലുന്നത് കാണാം. യുവാവ് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് അക്രമം നടന്നിരിക്കുന്നത്. വളരെ അക്രമോത്സുകമായ കാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നതും. അതിൽ പറയുന്നത് മോഷ്ടിച്ചതിന് പിടിക്കപ്പെട്ട യുവാവിന് നാട്ടുകാർ നല്ലത് കൊടുത്തു എന്നാണ്. 

ആൾക്കൂട്ട അക്രമണം നിയമവിരുദ്ധമാക്കുന്ന ബിൽ പാർലമെന്റ് പാസാക്കി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ദൃശ്യം വൈറൽ ആയിരിക്കുന്നത്. നിരവധിപ്പേരാണ് നാട്ടുകാർ ഈ ചെയ്തത് ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത്. നാട്ടുകാർ അവരുടെ നീതി നടപ്പിലാക്കി എന്ന് ഒരുകൂട്ടം അഭിപ്രായപ്പെട്ടപ്പോൾ നീതിയും നിയമവും നടപ്പിലാക്കാൻ ഇവിടെ ഒരു വ്യവസ്ഥയുണ്ട് എന്ന് പറഞ്ഞ് അവരെ തിരുത്തിയത് അനേകം പേരാണ് എന്നത് ആശ്വാസകരമാണ്. 

എത്രയൊക്കെ നിയമം പറഞ്ഞാലും, ബോധവൽക്കരിക്കാൻ ശ്രമിച്ചാലും ഇപ്പോഴും നിയമം സ്വയം നടപ്പിലാക്കുന്ന ആളുകൾ എവിടെയുമുണ്ട് എന്നതിന് തെളിവാണ് ഈ വീഡിയോ. എന്തൊക്കെയായാലും ഇത്തരം ആൾക്കൂട്ട അക്രമണങ്ങൾ എതിർക്കപ്പെട്ടേ മതിയാകൂ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ