
കാറും വീടും പെരുമാറ്റവും ഒക്കെ നോക്കി നമ്മൾ ആളുകളെ വിലയിരുത്താറുണ്ട് അല്ലേ? എന്നാൽ, അതിൽ ചില കുഴപ്പങ്ങളൊക്കെയുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് അഭിഷേക് സിങ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ പഴയ മാനേജരെക്കുറിച്ചും അവർ ഉപയോഗിച്ചിരുന്ന പഴയ കാറിനെക്കുറിച്ചുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
22 -ാമത്തെ വയസ്സിൽ തന്റെ ആദ്യ ജോലിക്ക് കയറിയ കാലത്താണ് അഭിഷേക് ഈ മാനേജരോടൊപ്പം ജോലി ചെയ്യുന്നത്. അന്ന് അവരുടെ കയ്യിലുണ്ടായിരുന്ന പഴയ ഗ്രേ നിറത്തിലുള്ള ഹ്യുണ്ടായ് സാൻട്രോ കാറിനെക്കുറിച്ച് സഹപ്രവർത്തകർ പലപ്പോഴും തമാശകൾ പറഞ്ഞിരുന്നു.
12 വർഷത്തിലധികം പഴക്കമുള്ള ആ കാറിന് ഒരു പ്രശ്നമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഒരു പ്രത്യേക ശബ്ദവും കേൾക്കാം. ദിവസവും വൈകുന്നേരം 5 മണിക്ക് മാനേജർ ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ഈ ശബ്ദം കേൾക്കാറുണ്ടായിരുന്നെന്നും, ഈ തുരുമ്പെടുത്ത വണ്ടിയുമായി ഇവർ എപ്പോഴാണ് റിട്ടയർ ചെയ്യുക എന്ന് സഹപ്രവർത്തകർ പരിഹസിക്കാറുണ്ടായിരുന്നുവെന്നും അഭിഷേക് ഓർക്കുന്നു.
എന്നാൽ, വർഷങ്ങൾക്ക് ശേഷം ആ മാനേജർ തന്റെ 46 -ാം വയസ്സിൽ ജോലിയിൽ നിന്ന് വിരമിച്ചു എന്നറിഞ്ഞതോടെയാണ് അഭിഷേകിന്റെയും കൂട്ടുകാരുടെയും കാഴ്ചപ്പാട് മാറിയത്.
'ഞങ്ങൾ എല്ലാവരും അവരെ പിശുക്കിയെന്ന് വിളിച്ച് പരിഹസിക്കുമ്പോൾ, അവർ യഥാർത്ഥത്തിൽ അവരുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ പണം സേവ് ചെയ്യുകയും നിക്ഷേപിക്കുകയുമായിരുന്നു. ആ തമാശയെല്ലാം ഒടുവിൽ ഞങ്ങൾക്ക് നേരെ തന്നെ തിരിഞ്ഞു' അഭിഷേക് കുറിച്ചു.
I had a female manager in my first company ( HITACHI )... I was 22 then
She always used to come in office in a grey Santro, probably 12+ year old and it has a weird suspension issue.
The car makes a weird woozing sound while picking up initially.
Around 5pm almost everyday, whenever we are in cafeteria and she leaves work we used to hear that sound and people used to laugh around saying " We dont know when will she retire this scrapeyard junk "
Just got to know that she retired at the age of 46 👀
Looks like the joke was on all of us as she was saving and investing for her family's future.
While we all were calling her a miser.
Since then, personally I have decided never to judge anyone because of the car they drive as that's what the folks are choosing to show the outside world by choice.
I actually want one day for people to judge me too 😅 car is just 4 years old though ( 6 more years to go to hit 1L odo )
Btw just to reiterate, 45 is the new 60 if you are in IT start your financial planning ASAP
— Abhishek Singh (@ChaiAndMiles) October 3, 2026
ആരുടെയെങ്കിലും കൈവശമുള്ള വാഹനങ്ങൾ കണ്ടോ അവരുടെ ജീവിതശൈലി കണ്ടോ ആരെയും വിലയിരുത്തരുതെന്ന വലിയ പാഠമാണ് ഈ അനുഭവം തനിക്ക് നൽകിയതെന്ന് അഭിഷേക് കൂട്ടിച്ചേർത്തു.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഞാൻ 16 വർഷമായി ഒരു കാർ ഉപയോഗിക്കുന്നു, ഇപ്പോൾ എന്റെ പ്രായം 50 ആണ്. സർവീസിന് കൊടുത്തപ്പോൾ അതിന് കംപ്രസ്സർ പ്രശ്നമുണ്ടെന്നാണ് അറിഞ്ഞത്' ഒരാൾ എഴുതി. 'അവർക്ക് അല്പംകൂടി നല്ലൊരു കാർ വാങ്ങി സന്തോഷത്തോടെ ജീവിച്ച് 48-ാം വയസ്സിലും റിട്ടയർ ചെയ്യാമായിരുന്നു' എന്നാണ് മറ്റൊരാൾ കുറിച്ചത്.