'അമ്മേ എന്നെ വിട്ടേക്കൂ...' കാട്ടുതീയിൽ മരിച്ച അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ 32 കാരൻ മകനെ കുറിച്ച് അമ്മ

Published : Jan 13, 2025, 12:10 PM IST
'അമ്മേ എന്നെ വിട്ടേക്കൂ...' കാട്ടുതീയിൽ മരിച്ച അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ 32 കാരൻ മകനെ കുറിച്ച് അമ്മ

Synopsis

 അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ മുൻ ബ്രിട്ടീഷ് ബാലതാരം റോറി സൈക്‌സിന് ഒറ്റയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം വീട്ടിലുള്ളപ്പോഴായിരുന്നു കാട്ടു തീ വീട്ടിലേക്ക് പടര്‍ന്ന് പിടിച്ചത്. മകനെ രക്ഷിക്കാന്‍ പൊളിഞ്ഞ കൈയുമായി അമ്മ ഏറെ ശ്രമങ്ങൾ നടത്തി. പക്ഷേ, വിധി മറ്റൊന്നായിരുന്നു.   


കാലിഫോർണിയയെ ചുട്ട് ചാമ്പലാക്കുന്ന കാട്ടുതീക്ക് മുമ്പിൽ ലോകം പോലും നിസ്സഹായതയോടെ നോക്കി നിൽക്കുമ്പോൾ നഷ്ടപ്പെടലുകളുടെ ഹൃദയം പൊള്ളിക്കുന്ന കഥകൾ മാത്രമാണ് പുറത്തുവരുന്നത്. കൺമുമ്പിൽ ഉണ്ടായിട്ടും തന്‍റെ മകന്‍ ജീവന്‍ രക്ഷിക്കാൻ സാധിക്കാതെ പോയ ഒരമ്മയുടെ നൊമ്പരം ഇപ്പോഴിതാ ലോക ജനതയെ ഒന്നാകെ കണ്ണീരിലാഴ്ത്തുകയാണ്. അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ മുൻ ബ്രിട്ടീഷ് ബാലതാരം റോറി സൈക്‌സും കാട്ടുതീയിൽ ദാരുണമായി കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 32 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന്. റോറിയുടെ അമ്മ ഷെല്ലി സൈക്‌സ് ആണ് തന്‍റെ മകന്‍റെ മരണത്തെക്കുറിച്ച് ഹൃദയം പൊട്ടുന്ന വേദനയോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. തങ്ങളുടെ വീടിനെ തീ വിഴുങ്ങും മുമ്പ് മകൻ അവസാനമായി തന്നോട് പറഞ്ഞത് 'അമ്മേ എന്നെ വിട്ടേക്കൂ...' എന്നാണെന്ന് ഷെല്ലി പറയുന്നു.

കാട്ടുതീ ആളിപ്പടർന്നതോടെ മകനുമായി രക്ഷപെടാനായില്ല എന്ന് ഷെല്ലി വോദനയോടെ പറയുന്നു. ആ സമയത്ത് തന്‍റെ കൈ ഒടിഞ്ഞിരുന്നതിനാൽ രോഗബാധിതനായ മകനെ വീടിന് പുറത്തേക്ക് എത്തിക്കാൻ ആയില്ല. സഹായത്തിനായി അത്യാഹിത സേവനങ്ങളിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ടെലിഫോൺ ലൈനുകളും മറ്റും അതിനോടകം തന്നെ തകരാറിലായി കഴിഞ്ഞിരുന്നു. പിന്നെ അവൾക്ക് മുന്നിൽ ഉണ്ടായിരുന്ന ഏക പോംവഴി തൊട്ടടുത്തുള്ള അഗ്നിശമനസേനയുടെ ഓഫീസിൽ നേരിട്ട് ചെന്ന് വിവരമറിയിക്കുക എന്നതായിരുന്നു. അതിനായി വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്നതിന് മുമ്പ് അവളോട് അവസാനമായി റോറി പറഞ്ഞു. 'അമ്മേ എന്നെ വിട്ടേക്കൂ...'. പക്ഷേ, മകനെ കാട്ടുതീയില്‍ അങ്ങനെ വിട്ടു കളയാൻ അവൾക്ക് ആകുമായിരുന്നില്ല. അവര്‍ അഗ്നിശമനസേനയുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ തീ അണക്കാനുള്ള വെള്ളം പോലും ഉണ്ടായിരുന്നില്ല. വീണ്ടും അവൾ വീട്ടിലേക്ക് ഓടി. പക്ഷേ, അപ്പോഴേക്കും അവളുടെ കോട്ടേജ് അഗ്നി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അതിനുള്ളിൽ അകപ്പെട്ടുപോയ റോറി പൊള്ളലിനേക്കാൾ ഉപരിയായി കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടുകൾ പറയുന്നു. 

വരൻ വിവാഹ വേദിയിലേക്കെത്തിയത് പൂസായി, സദസിന് നേരെ കൈ കൂപ്പി, വിവാഹം ഒഴിയുന്നതായി വധുവിന്‍റെ അമ്മ; വീഡിയോ വൈറൽ

'നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു, നന്ദി'; ഇന്ത്യൻ യുപിഎസ്‍സി അധ്യാപകന് പാക് വിദ്യാർത്ഥി അയച്ച നന്ദിക്കുറിപ്പ്

തന്‍റെ മകന്‍റെ ഹൃദയഭേദകമായ കഥ  ഷെല്ലി സൈക്‌സ് തന്‍റെ എക്‌സ് ഹാന്‍റിലൂടെയാണ് പങ്കുവെച്ചത്.  1992 ജൂലായ് 29 -ന് ജനിച്ച  റോറിയെ ഒരു അത്ഭുതകരമായ വ്യക്തിയായിട്ടാണ് അവർ വിശേഷിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ കമ്പനിയുടെയും അതിന്‍റെ സിഇഒ ടിം കുക്കിന്‍റെയും വലിയ ആരാധകനായിരുന്നു റോറി.  അന്ധതയുടെയും സെറിബ്രൽ പാൾസിയുടെയും വെല്ലുവിളികൾ നേരിട്ടെങ്കിലും റോറി നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തു.  ശസ്ത്രക്രിയകൾക്കും തെറാപ്പിക്കും ശേഷം കാഴ്ച വീണ്ടെടുത്ത് നടക്കാൻ പഠിച്ചു.  ഇതിലൂടെ, ആഫ്രിക്കയിൽ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് തന്‍റെ അമ്മയോടൊപ്പം അവൻ ലോകം ചുറ്റി സഞ്ചരിച്ചു. 1998 -ലെ ബ്രിട്ടീഷ് ടിവി ഷോ കിഡി കാപ്പേഴ്‌സിലൂടെയാണ്  റോറി  സൈക്‌സ് ലോകപ്രശസ്തനായത്.

വഴിയൊന്ന് മാറി, മുത്തശ്ശി കയറിപ്പോയത് എയർപോർട്ടിലെ 'ലഗേജ് കൺവെയർ ബെൽറ്റി'ലൂടെ; വീഡിയോ വൈറല്‍
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ