രണ്ട് വയസുള്ള മകൾക്ക് വീ​ഗൻ ഭക്ഷണം മാത്രമേ നൽകൂ, ടിവി കാണാൻ അനുവദിക്കില്ല, അമ്മയ്‍ക്കെതിരെ വിമർശനം

Published : Apr 07, 2023, 01:25 PM IST
രണ്ട് വയസുള്ള മകൾക്ക് വീ​ഗൻ ഭക്ഷണം മാത്രമേ നൽകൂ, ടിവി കാണാൻ അനുവദിക്കില്ല, അമ്മയ്‍ക്കെതിരെ വിമർശനം

Synopsis

മകൾക്ക് കൂടുതൽ ഇഷ്ടം പഴങ്ങളും പച്ചക്കറികളും ആണ്. എന്നാൽ, എല്ലാക്കാലും വീ​ഗനായിരിക്കാൻ താൻ അവളോട് ആവശ്യപ്പെടില്ല. അവൾക്ക് സ്വന്തം തീരുമാനം എടുക്കാൻ ആകുമ്പോൾ മാറി ചിന്തിക്കാം എന്നും എലിയറ്റ് പറയുന്നു.

അമ്മമാർ പലപ്പോഴും തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കാറുണ്ട്. അവർ എങ്ങനെയുള്ള ഭക്ഷണം കഴിക്കണം. എങ്ങനെ ജീവിക്കണം എന്നതെല്ലാം പലപ്പോഴും തീരുമാനിക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. അതുപോലെ ഇവിടെ ഒരമ്മ പറയുന്നത്, തന്റെ മകൾ വീ​ഗൻ ആണ്, അതുപോലെ താനവളെ ടിവി കാണാൻ അനുവദിക്കാറുമില്ല എന്നാണ്. ഇതിന്റെ പേരിൽ മറ്റുള്ളവർ പല അഭിപ്രായങ്ങളും തനിക്കെതിരെ പറയാറുണ്ട്. എന്നാൽ, താൻ അത് ​ഗൗനിക്കുന്നേ ഇല്ല എന്നും അവർ പറയുന്നു. 

പോണ്ടെഫ്രാക്റ്റിൽ നിന്നുള്ള ക്ലോ എലിസബത്ത് എലിയറ്റ് 17 വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ മകൾക്ക് രണ്ട് വയസായി. എലിസബത്ത് ഹോപ്പ് എന്നാണ് മകളുടെ പേര്. മകളിൽ നല്ല ചില സ്വഭാവങ്ങളുണ്ട് എന്നും അതിന് കാരണം ടിവിക്ക് മുന്നിൽ ഇരിക്കാത്തതാണ് എന്നുമാണ് എലിയറ്റ് പറയുന്നത്. കുട്ടി വിദ്യാഭ്യാസം നേടി, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ പ്രായമാകുമ്പോൾ ടിവി കാണാം എന്നും എലിയറ്റ് പറയുന്നു. 

കുട്ടിക്ക് വീ​ഗൻ ഭക്ഷണം കൊടുക്കുന്നത് അവളുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ ഉള്ളത് കൊണ്ടാണ് എന്നും അവളുടെ ആരോ​ഗ്യം നന്നായിരിക്കാൻ വേണ്ടിയാണ് എന്നുമാണ് എലിയറ്റിന്റെ പക്ഷം. ക്രോണിക് എൻഡോമെട്രിയോസിസ് ഉള്ള എലിയറ്റ് അത് തന്റെ മകളിലേക്കും വരാൻ സാധ്യത ഉണ്ട് എന്നും അത് തടയാൻ വേണ്ടിയാണ് താൻ ഇപ്പോൾ തന്നെ താൻ അവളുടെ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് എന്നും പറയുന്നു. 

മകൾക്ക് കൂടുതൽ ഇഷ്ടം പഴങ്ങളും പച്ചക്കറികളും ആണ്. എന്നാൽ, എല്ലാക്കാലും വീ​ഗനായിരിക്കാൻ താൻ അവളോട് ആവശ്യപ്പെടില്ല. അവൾക്ക് സ്വന്തം തീരുമാനം എടുക്കാൻ ആകുമ്പോൾ മാറി ചിന്തിക്കാം എന്നും എലിയറ്റ് പറയുന്നു. എലിയറ്റിന്റെ ഈ തീരുമാനം എന്നാൽ മറ്റ് ആളുകളുടെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പക്ഷേ, എലിയറ്റ് പറയുന്നത് മറ്റുള്ളവരുടെ വിമർശനങ്ങളൊന്നും താൻ കാര്യമാക്കുന്നില്ല. തന്റെയും തന്റെ മകളുടെയും കാര്യത്തിൽ അഭിപ്രായം പറയാൻ അവർക്കെന്താണ് കാര്യം എന്നാണ്. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?