മൂന്നുലക്ഷം രൂപയ്ക്ക് മകനെ അപരിചിതർക്ക് വിൽക്കാൻ ശ്രമിച്ചു, അമ്മ അറസ്റ്റിൽ

By Web TeamFirst Published Aug 12, 2022, 2:45 PM IST
Highlights

തങ്ങൾക്ക് ഭയങ്കര കടമാണ്. ഭർത്താവിനാണ് എങ്കിൽ മൂത്ത മകനെ ഇഷ്ടമല്ല. അതുകൊണ്ടാണ് അവനെ വിൽക്കാൻ തീരുമാനിച്ചത് എന്നാണ് നർ​ഗിസ അന്വേഷണത്തിനിടെ പറഞ്ഞത്. മൂത്ത മകൻ മറ്റൊരു പങ്കാളിയുടേതാണ്. ഇപ്പോഴത്തെ പങ്കാളിയിൽ രണ്ട് കുട്ടികൾ വേറെയും ഉണ്ട്. 

അപരിചിതർക്ക് മകനെ വിൽക്കാൻ ശ്രമിച്ചതിനെ തുടർന്ന് റഷ്യയിൽ സ്ത്രീ അറസ്റ്റിലായി. £4000 (3,88,161.20) -ത്തിനാണ് ഏഴ് വയസുകാരനായ മകനെ സ്ത്രീ വിൽക്കാൻ ശ്രമിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ 36 -കാരിയാണ് തന്റെ കടം വീട്ടുന്നതിനായി മകനെ വിൽക്കുമെന്ന് പരസ്യപ്പെടുത്തിയത്.

നർ​ഗിസ എന്ന സ്ത്രീയെ റഷ്യയിലെ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുകയാണ്. അടിമത്ത വിരുദ്ധ ചാരിറ്റിയായ ആൾട്ടർനാറ്റിവയിലെ സന്നദ്ധപ്രവർത്തകർ കുട്ടിയെ വാങ്ങാൻ വരുന്നവരായി അഭിനയിച്ച് കൊണ്ട് സ്ത്രീയോട് ചാറ്റ് ചെയ്യുകയായിരുന്നു. നർ​ഗിസ അവരെ സമീപത്തെ ഭക്ഷണശാലയിൽ വച്ച് കാണാം എന്നും അറിയിച്ചു. 

ആ സമയത്ത് അവൾ കുട്ടിയേയും തന്നോടൊപ്പം കൊണ്ടുവന്നിരുന്നു. പുതിയ ഒരു കുടുംബത്തോടൊപ്പം കുട്ടിയെ അയക്കുന്നതിൽ കുഴപ്പമില്ല എന്നും അവൾ പറഞ്ഞു എന്നാണ് വിവരം. ലൈം​ഗിക അടിമകളാക്കുന്നതിനും അവയവത്തിനും വേണ്ടി കുട്ടികളെ കടത്തുന്നതിനെ കുറിച്ച് റഷ്യയിൽ ആശങ്ക വർധിച്ചു വരുന്നതിനിടെയാണ് പ്രസ്തുത സംഭവം. 

സ്ത്രീ കുട്ടിയേയും കൂട്ടി വരുന്നത് വരെ ഇത് ആരോ മെനഞ്ഞുണ്ടാക്കിയ കഥയാണ് എന്നാണ് കരുതിയിരുന്നത് എന്ന് ചാരിറ്റിയുടെ ആളുകൾ പറയുന്നു. അവിടെ എത്തിയപ്പോൾ നർ​ഗിസ കുട്ടിയെ കൊണ്ടുവരികയും അപരിചിതരായ ആളുകൾക്ക് പണം വാങ്ങി കുട്ടിയെ കൊടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരും പറയുന്നു. അമ്മയെ വിചാരണ ചെയ്യുകയും മകനെ ആരോ​ഗ്യ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

തങ്ങൾക്ക് ഭയങ്കര കടമാണ്. ഭർത്താവിനാണ് എങ്കിൽ മൂത്ത മകനെ ഇഷ്ടമല്ല. അതുകൊണ്ടാണ് അവനെ വിൽക്കാൻ തീരുമാനിച്ചത് എന്നാണ് നർ​ഗിസ അന്വേഷണത്തിനിടെ പറഞ്ഞത്. മൂത്ത മകൻ മറ്റൊരു പങ്കാളിയുടേതാണ്. ഇപ്പോഴത്തെ പങ്കാളിയിൽ രണ്ട് കുട്ടികൾ വേറെയും ഉണ്ട്. 

ഇങ്ങനെ കുഞ്ഞുങ്ങളെ വിൽക്കുമ്പോൾ യാതൊരു നിയമപരമായ രേഖകളോ മറ്റൊ ഇല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കുഞ്ഞുങ്ങൾ എത്തിപ്പെടുന്നത് യാചകരുടെ അടുത്തോ ശിശുപീഡകരുടെ അടുത്തോ ആയിരിക്കും എന്ന ആശങ്കയും അധികൃതർക്കുണ്ട്. 

click me!