'നായ്ക്കൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സംഗമം; പങ്കെടുത്തത് ആയിരത്തിലധികം പേർ !

Published : Sep 21, 2023, 03:15 PM IST
'നായ്ക്കൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സംഗമം; പങ്കെടുത്തത് ആയിരത്തിലധികം പേർ  !

Synopsis

ഇത്തരം മനോഭാവമുള്ളവരിൽ ഒരു വിഭാഗം ആളുകൾ മൃഗങ്ങളുടെ വേഷവിധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണന്നും മറ്റൊരു കൂട്ടർ തങ്ങളുടെ മനുഷ്യ ശരീരത്തിനുള്ളിലുള്ളത് ഒരു നായയുടെയോ പൂച്ചയുടെയോ ആത്മാവാണെന്ന് വിശ്വസിക്കുന്നവരാണെന്നുമാണ്.


സാധാരണമായ ഒരു സംഭവത്തിന് കഴിഞ്ഞ ദിവസം ജർമ്മനിയിലെ ബെർലിൻ പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് റെയിൽവേ സ്റ്റേഷൻ സാക്ഷ്യം വഹിച്ചു. 'നായ്ക്കൾ' എന്ന് സ്വയം വിശേഷിപ്പിച്ച ആയിരത്തോളം പേരാണ് ചൊവ്വാഴ്ച ഇവിടെ ഒത്തുകൂടിയത്. 14,000 ഡോളർ വിലമതിക്കുന്ന ഒരു ഹൈപ്പർ റിയലിസ്റ്റിക് സ്യൂട്ട് ഉപയോഗിച്ച് ഒരു നായയാകാനുള്ള തന്‍റെ ആജീവനാന്ത അഭിലാഷം നിറവേറ്റിയ ജപ്പാനിലെ ടോക്കോ എന്ന മനുഷ്യന്‍റെ വൈറൽ പ്രശസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ  നായ സംഗമം നടന്നത്. സംഗമത്തിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചില ആളുകൾ സംഗമത്തിന് പിന്തുണയും ജിജ്ഞാസയും പ്രകടിപ്പിച്ചപ്പോൾ മറ്റൊരു വലിയ വിഭാഗം ഇതിൽ പങ്കാളികളായവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു.

വിദേശികളോട് കടല്‍ വിഭവത്തിന് 83,000 രൂപ ഈടാക്കി; പിന്നാലെ ട്വിസ്റ്റ് !

സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം; തന്റെ ആ​ഗ്രഹങ്ങൾ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്

ഇതുമായി ബന്ധപ്പെട്ട വിദഗ്ധ അഭിപ്രായ പ്രകാരം മനുഷ്യർക്കിടയിൽ തന്നെ, തങ്ങൾ മനുഷ്യരല്ല മൃഗങ്ങളുടെ ആത്മാക്കൾ ഉള്ള മനുഷ്യരൂപങ്ങൾ മാത്രമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ട് പറയുന്നത്. പിറ്റ്‌സ്‌ബർഗിലെ ഡ്യൂക്‌സ്‌നെ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. എലിസബത്ത് ഫെയ്‌ൻ, ദ പോസ്റ്റിന് നൽകിയ വിശദീകരണത്തിൽ പറയുന്നത് ഇത്തരം മനോഭാവമുള്ളവരിൽ ഒരു വിഭാഗം ആളുകൾ മൃഗങ്ങളുടെ വേഷവിധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണന്നും മറ്റൊരു കൂട്ടർ തങ്ങളുടെ മനുഷ്യ ശരീരത്തിനുള്ളിലുള്ളത് ഒരു നായയുടെയോ പൂച്ചയുടെയോ ആത്മാവാണെന്ന് വിശ്വസിക്കുന്നവരാണെന്നുമാണ്. നായ്‌ക്കളായി സ്വയം വിശേഷിപ്പിക്കുന്ന ആളുകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന 'കാനൈൻ ബിയിംഗ്‌സ്' എന്ന ഗ്രൂപ്പ് ആണ് ഈ സംഗമം സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർ പരസ്പരം സംസാരിക്കുന്നതിന് പകരം കുരച്ച് കൊണ്ടും നായ്ക്കൾ ഉണ്ടാക്കുന്ന പലവിധ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടുമാണ് ആശയവിനിമയം നടത്തിയത്. സംഗമത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്