Sex for Grades : നല്ല മാര്‍ക്ക് കിട്ടാന്‍ സെക്‌സ്, വിദ്യാര്‍ത്ഥിനിയോട് ശരീരം ചോദിച്ച അധ്യാപകന്‍ കുടുങ്ങി

Web Desk   | Asianet News
Published : Jan 15, 2022, 03:44 PM IST
Sex for Grades : നല്ല മാര്‍ക്ക് കിട്ടാന്‍ സെക്‌സ്, വിദ്യാര്‍ത്ഥിനിയോട്  ശരീരം ചോദിച്ച അധ്യാപകന്‍ കുടുങ്ങി

Synopsis

ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്‌സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന്‍ അയച്ച മെസേജും പുറത്തുവന്നു.

 'അധ്യാപകര്‍ക്കെതിരായ മീറ്റു മുന്നേറ്റം' മൊറോക്കോയില്‍ ഒടുവില്‍ ഫലം കണ്ടുതുടങ്ങി. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നല്‍കാന്‍ സെക്‌സ് വേണമെന്ന് പെണ്‍കുട്ടികേളാട് ആവശ്യപ്പെട്ട ഒരധ്യാപകന് എതിരെ ഒടുവില്‍ കോടതി വിധി വന്നു. രണ്ടു വര്‍ഷത്തിലേറെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു സംഘം പെണ്‍കുട്ടികള്‍ നടത്തിയ പോരാട്ടത്തിനെ തുടര്‍ന്നാണ് പ്രമുഖനായ ഒരു സര്‍വകലാശാലാ അധ്യാപകന്‍ കുടുങ്ങിയത്. 

മൊറോക്കോയിലെ പ്രശസ്തമായ ഹസന്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനെയാണ് കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല. മറ്റൊരു കേസില്‍ ഇതേ സര്‍വകാലാശാലയിലെ നാല് അധ്യാപകര്‍ സമാനമായ കേസില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥിനികളാണ് സമാനമായ പരാതികള്‍ ഉയര്‍ത്തിയത്. ഈ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന്, ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെ്ട്ട രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവും നടന്നിരുന്നു. 

സോണിയാ തെറാബ് എന്ന കോളജ് വിദ്യാര്‍ത്ഥിനി ഈ @moroccan.outlaws.940 എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി നടത്തിയ കാമ്പെയിനുകള്‍ക്കൊടുവിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മൊറോക്കോയിലെ സര്‍വകലാശാലകളില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടാന്‍ പരീക്ഷ എഴുതിയാല്‍ മാത്രം പോരാ, അധ്യാപകര്‍ക്ക് കിടന്നു കൊടുക്കുകയും വേണമെന്ന അവസ്ഥയാണെന്നാണ് സാറ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പെണ്‍കുട്ടികളോട് തങ്ങളുടെ അനുഭവം പരസ്യമായി എഴുതാന്‍ ഇവര്‍ ആവശ്യപ്പെട്ടു. നൂറു കണക്കിന് പെണ്‍കുട്ടികളാണ് അധ്യാപകരില്‍നിന്നും തങ്ങള്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തിയത്.  #MeTooUniv എന്ന ഹാഷ്ടാഗിലാണ് വെളിപ്പെടുത്തലുകള്‍ നടന്നത്. 

പല വിധം പരാതികളാണ് വിദ്യാര്‍ത്ഥിനികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാര്‍ക്ക് കൂട്ടി നല്‍കാന്‍ സെക്‌സ് വേണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ അയച്ച മെസേജുകള്‍ അവര്‍ പുറത്തുവിട്ടു. അധ്യാപകരുടെ ആവശ്യങ്ങള്‍ നിരസിച്ചതിന്റെ പേരില്‍ തോല്‍പ്പിക്കപ്പെട്ട അനുഭവവും പലരും എഴുതി. ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്‌സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന്‍ അയച്ച മെസേജും പുറത്തുവന്നു. അവകാശം എന്ന നിലയിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ശരീരം ആവശ്യപ്പെടുന്നതെന്നും നിരസിച്ചാല്‍ കുട്ടികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാവുന്നുവെന്നും കാമ്പെയിനിന് നേതൃത്വം നല്‍കിയ സാറാ ബിന്‍ മൂസ വൈസ് ന്യൂസിനോട് പറഞ്ഞു. 

ഹാഷ്ടാഗ് കാമ്പെയിനില്‍ ദിവസവും നിരവധി പെണ്‍കുട്ടികളാണ് അനുഭവം എഴുതുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍വകലാശാലകളിലായി നിരവധി അധ്യാപകര്‍ക്ക് ജോലി പോയിരുന്നു. എന്നാല്‍, പലപ്പോഴും ഈ പരാതികള്‍ കോടതിയിലേക്ക് എത്താറില്ല. ആദ്യമായാണ്, ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ കോടതി നടപടികള്‍ ഉണ്ടാവുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
വിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്‍റെ രഹസ്യ കൂടിക്കാഴ്ച; ഭർത്താവിനെ ഓർത്താണ് ആശങ്കയെന്ന് നെറ്റിസെന്‍സ്