Latest Videos

ലോകത്തിലെ ഏറ്റവും വില കൂടിയ സോപ്പ്? സ്വർണ്ണവും ഡയമണ്ട് പൊടിച്ചതും ചേർത്തുണ്ടാക്കിയത്, വില...

By Web TeamFirst Published Sep 30, 2021, 10:58 AM IST
Highlights

സോപ്പ് ബാറിൽ 17 ഗ്രാം ശുദ്ധമായ സ്വർണ്ണത്തിന്‍റെ പൊടി (24 കാരറ്റ്), മൂന്ന് ഗ്രാം ഡയമണ്ട് പൊടി, ശുദ്ധമായ എണ്ണകൾ, ജൈവ തേൻ, ഈന്തപ്പഴം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിർമ്മിക്കാൻ ആറ് മാസമെടുക്കുമെന്നാണ് റിപ്പോർട്ട്. 

ഒരു സോപ്പിന് എത്ര വില കാണും? എത്രയൊക്കെ പോയാലും ലക്ഷങ്ങൾ വില കാണുമോ? അങ്ങനെയും ചില സോപ്പുകളുണ്ട്. ലെബനനിലെ ട്രിപ്പോളിയിലെ ( Tripoli, Lebanon) അസ്മാൾ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് ഫാക്ടറിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ സോപ്പ് ബാർ നിര്‍മ്മിച്ചു എന്ന് അവകാശപ്പെടുന്നത്. 2,800 ഡോളർ, അതായത് ഏകദേശം 2.7 ലക്ഷം രൂപയാണത്രെ സോപ്പിന് വില. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഈ കുടുംബം പ്രീമിയം സോപ്പ് ബാറുകൾ നിർമ്മിക്കുന്നുവെന്നാണ് പറയുന്നത്. 

ബദർ ഹാസൻ ആണ്‍ഡ് സൺസ് (Bader Hassen & Sons) ആണ് ഈ ഖാൻ അൽ സാബൂന്‍ സോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കുടുംബം പ്രയോജനകരമായ അവശ്യ എണ്ണകളും പ്രകൃതിദത്ത സുഗന്ധങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ആഡംബര സോപ്പുകളും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിൽ പ്രശസ്തരാണ്. 

യുഎഇയിലെ ചില എക്‌സ്‌ക്ലൂസീവ് ഷോപ്പുകളില്‍ മാത്രമേ ഈ ഉൽപ്പന്നങ്ങൾ ലഭ്യമാകൂ. എന്നിരുന്നാലും, കമ്പനി വിൽക്കുന്ന ഏറ്റവും ചെലവേറിയ ഉൽപ്പന്നം വിഐപികൾക്കും പ്രത്യേക അതിഥികൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്നു. 

റിപ്പോർട്ടുകൾ പ്രകാരം, 2013 -ലാണ് ആദ്യമായി ഇങ്ങനെ ഒരു സോപ്പ് നിർമ്മിച്ചത്. ഏറ്റവും വിലകൂടിയ സോപ്പില്‍ സ്വർണ്ണവും ഡയമണ്ട് പൊടിയും ചേർത്തിരിക്കുന്നു. ഖത്തറിലെ പ്രഥമ വനിതയ്ക്കാണ് ഈ സോപ്പ് സമ്മാനിച്ചിരിക്കുന്നത്. 

സോപ്പ് ബാറിൽ 17 ഗ്രാം ശുദ്ധമായ സ്വർണ്ണത്തിന്‍റെ പൊടി (24 കാരറ്റ്), മൂന്ന് ഗ്രാം ഡയമണ്ട് പൊടി, ശുദ്ധമായ എണ്ണകൾ, ജൈവ തേൻ, ഈന്തപ്പഴം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിർമ്മിക്കാൻ ആറ് മാസമെടുക്കുമെന്നാണ് റിപ്പോർട്ട്. 

ബാദർ ഹസന്‍ ആന്‍ഡ് സൺസ് അവരുടെ ഏറ്റവും പുതിയ സോപ്പ് പരിഷ്കരിച്ചിട്ടുണ്ട്, ഇത് മുമ്പ് വിലയേറിയ ചീസ് കഷണം പോലെ കാണപ്പെട്ടിരുന്നു. കമ്പനിയുടെ സിഇഒ അമീർ ഹസൻ കഴിഞ്ഞ വർഷം ഒരു ജനപ്രിയ ബഹ്റൈൻ നടി ഷൈല സാബിന് പ്രീമിയം ഗോൾഡ് സോപ്പ് ബാർ സമ്മാനിച്ചപ്പോൾ എടുത്ത ഒരു വീഡിയോ വൈറലായിരുന്നു.

2015 -ൽ, ബിബിസി ആദ്യമായി ലോകത്തിലെ ഏറ്റവും വില കൂടിയ സോപ്പ് കാണിച്ചപ്പോൾ, സ്വർണ്ണവും ഡയമണ്ട് പൊടിയും കാരണം ഈ വിലകൂടിയ ഉൽപ്പന്നത്തിന് ഒരു പരുക്കൻ സ്വഭാവമുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഇത് ചർമ്മത്തിന് ദോഷം ചെയ്യില്ലെന്ന് അമീർ ഹസൻ വ്യക്തമാക്കി. ഇത് ഇന്ദ്രിയങ്ങൾക്ക് ആനന്ദം നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. 

സോപ്പിനെക്കുറിച്ച് ഹാസൻ കൂടുതൽ പറഞ്ഞു, “ഇത് നിങ്ങളുടെ കുളിയെ വെറും ദിനചര്യയിൽ നിന്ന് സന്തോഷത്തിലേക്ക് മാറ്റുന്നു. സോപ്പ് ശരിക്കും സവിശേഷമായ ഒന്നാണ്, ഇതിന് മനുഷ്യരിൽ മാനസികവും ആത്മീയവുമായ സ്വാധീനമുണ്ട്.” 

click me!