കൊടുംപീഡനം, ലോകത്തിലെ ഏറ്റവും വേദനാജനകമായ മരണം വെളിപ്പെടുത്തി ഫോറൻസിക് പാത്തോളജിസ്റ്റ് 

Published : Apr 21, 2024, 03:58 PM IST
കൊടുംപീഡനം, ലോകത്തിലെ ഏറ്റവും വേദനാജനകമായ മരണം വെളിപ്പെടുത്തി ഫോറൻസിക് പാത്തോളജിസ്റ്റ് 

Synopsis

ദക്ഷിണാഫ്രിക്കൻ ഫോറൻസിക് പാത്തോളജിസ്റ്റ് ചാർമെയ്ൻ വാൻ വൈക്ക് പറയുന്നതനുസരിച്ച്, ഏറ്റവും ഭയാനകമായ ഒരു മരണ രീതിയുണ്ട്. വാൻ വൈക്ക് നെക്ലേസിംഗ് എന്നറിയപ്പെടുന്ന ഈ വധശിക്ഷ ഏറെ ഭയാനകമാണന്നാണ് അദ്ദേഹം ന്യൂസ് വീക്കിന് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നത്.

ചരിത്രത്തിലുടനീളം, വേദനാജനകമായ നിരവധി മരണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം മരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾ തെല്ലൊന്നുമായിരിക്കില്ല നമ്മെ അലോസരപ്പെ‌‌ടുത്തിയിട്ടുള്ളത്. ഇപ്പോഴിതാ ഒരു ജർമ്മൻ ഫോറൻസിക് പാത്തോളിജിസ്സ് ലോകത്തിലെ ഏറ്റവും വേദനാജനകമായ മരണത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു ഞെട്ടലോടെയല്ലാതെ നമുക്കിത് കേൾക്കാനാകില്ല എന്നതാണ് സത്യം.

ദക്ഷിണാഫ്രിക്കൻ ഫോറൻസിക് പാത്തോളജിസ്റ്റ് ചാർമെയ്ൻ വാൻ വൈക്ക് പറയുന്നതനുസരിച്ച്, ഏറ്റവും ഭയാനകമായ ഒരു മരണ രീതിയുണ്ട്. വാൻ വൈക്ക് നെക്ലേസിംഗ് എന്നറിയപ്പെടുന്ന ഈ വധശിക്ഷ ഏറെ ഭയാനകമാണന്നാണ് അദ്ദേഹം ന്യൂസ് വീക്കിന് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിന് ചുറ്റും പെട്രോളിൽ മുക്കിയ ടയർ സ്ഥാപിച്ച് കത്തിക്കുന്നതാണ് ഈ രീതി. ഇതിൽ അഗ്നിപരീക്ഷയിലുടനീളം ഇര ബോധാവസ്ഥയിൽ തുടരുന്നതിനാൽ സങ്കൽപ്പിക്കാനാവാത്ത വേദന ഉണ്ടാക്കുമെന്നാണ് ഇദ്ദേ​ഹം വ്യക്തമാക്കുന്നത്. 

വാൻ വൈക്ക് ഈ രീതിയെ മധ്യകാല പീഡന സമ്പ്രദായങ്ങളുമായി താരതമ്യപ്പെടുത്തി. മധ്യകാല പീഡന സമ്പ്രദായങ്ങളിൽ ഏറ്റവും ക്രൂരമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത് കുരിശ് മരണം ആണ്. ക്രൂശീകരണത്തിൽ, ഇരയുടെ ശരീരഭാരം അവരുടെ മുറിവുകളിൽ നിന്ന് അവരെ വേദനിപ്പിക്കുന്നു, ശരിയായി ശ്വസിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നും, കൈ ഉയർത്താനുള്ള വേദനയോടെയുള്ള പ്രേരണ അവരിലുണ്ടാകുന്നു എന്നും അ​ദ്ദേഹം പറഞ്ഞു.

സ്കാഫിസം ആണ് മറ്റൊരു ക്രൂരമായ വധശിക്ഷ, പ്രാണികളെ ആകർഷിക്കുന്നതിനായി ഒരു വ്യക്തിയെ തേനിൽ പൂശുന്നു, പട്ടിണിയും പ്രാണികളുടെ ആക്രണവും മൂലം സാവധാനത്തിലുള്ള മരണം ഉറപ്പാക്കുന്നു. ഇവയ്ക്കെല്ലാം പുറമേ ജീവനോടെ കുഴിച്ചുമൂടപ്പെടുക, റേഡിയേഷൻ എക്സ്പോഷർ, ഡീകംപ്രഷൻ അനുഭവിക്കുക എന്നിവയെല്ലാം ഇതുപോലെ ചരിത്രത്തിലുണ്ടായിരുന്ന ക്രൂരമായ വധശിക്ഷകളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്
വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്