കുളിക്കുന്നത് പാലിലും തേനിലും, രണ്ട് ലക്ഷം രൂപയുടെ ക്രിസ്മസ് സമ്മാനങ്ങൾ, രണ്ടു വയസുകാരന്റെ ജീവിതം ഇങ്ങനെ

Published : Jan 20, 2023, 03:48 PM IST
കുളിക്കുന്നത് പാലിലും തേനിലും, രണ്ട് ലക്ഷം രൂപയുടെ ക്രിസ്മസ് സമ്മാനങ്ങൾ, രണ്ടു വയസുകാരന്റെ ജീവിതം ഇങ്ങനെ

Synopsis

ക്രിസ്മസിന് മാത്രമല്ല ഈ രണ്ടു വയസ്സുകാരന് ഇത്തരം ആഡംബര സമ്മാനങ്ങൾ ലഭിക്കുന്നത്. വളരെയധികം ആഡംബര പൂർണമായ ജീവിതമാണ് ഇവർ രണ്ടു വയസ്സുകാരനായ തങ്ങളുടെ മകനുവേണ്ടി ഒരുക്കിയിട്ടുള്ളത്.

കുഞ്ഞുങ്ങളോട് നമുക്കെല്ലാവർക്കും ഒരു പ്രത്യേക ലാളനയും ഇഷ്ടവും ഒക്കെ ഉണ്ടാകും. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതും അവരെ സന്തോഷിപ്പിക്കുന്നതും ഒക്കെ സാധാരണമാണ്. എന്നാൽ, ഇതാദ്യമായിരിക്കും ഒരമ്മ തന്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള മകന് ക്രിസ്മസ് സമ്മാനമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി നൽകുന്നത്. യുകെയിലാണ് സംഭവം. എന്തായാലും ഇതോടെ യുകെയിലെ ഏറ്റവും ലാളിക്കപ്പെടുന്ന കുട്ടി എന്ന പേരിലാണ് ഈ രണ്ടു വയസ്സുകാരൻ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

കാസി അക്രം എന്ന യുവതിയാണ് ജെറീം എന്ന തന്റെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് ക്രിസ്മസ് സമ്മാനമായി 2 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയത്. ജെറീമിന് നൽകിയ സമ്മാനങ്ങളിൽ 35,000 രൂപ വിലയുള്ള ഡിസൈനർ ലോഞ്ച്വെയർ, വിന്റർ ലോഡ്ജിൽ താമസം, റൈഡ്-ഓൺ ട്രെയിൻ, ആറടിയുള്ള ദിനോസർ കളിപ്പാട്ടം, ഗോൾഡൻ ബ്രേസ്ലെറ്റ്, ഒരു ഇ ടി ടോയ്, ബൈക്ക്, ആൾട്ടൺ ടവേഴ്സിൽ ഒരു സാന്ത സ്ലീപ് ഓവർ എന്നിവ ഉൾപ്പെടുന്നു. ഇതൊന്നും കൂടാതെ ജെറീം അമ്മയോട് തനിക്ക് സമ്മാനമായി ജീവനുള്ള ഒരു ഡോൾഫിനെ കൂടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അത് സാധിച്ചു കൊടുക്കാൻ കഴിയാത്തതിനാൽ പകരം കാനറി ഐലൻഡിൽ ഒരു അവധിക്കാലം ചിലവഴിക്കാമെന്ന ഉറപ്പിൽ ആ പ്രശ്നം പരിഹരിച്ചു എന്നാണ് കാസി അക്രം പറയുന്നത്.

തങ്ങളുടെ വീട്ടിൽ സാധാരണയായി ആരും ക്രിസ്മസ് ആഘോഷിക്കാറില്ലെന്നും അതുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ നടത്താതെ പകരം കുഞ്ഞിനെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചത് എന്നുമാണ് കാസി അക്രം പറയുന്നത്. കൂടാതെ മെയ് മാസം മുതൽ താൻ തന്റെ സമ്പാദ്യത്തിൽ ഒരു വിഹിതം ഇതിനുവേണ്ടി സൂക്ഷിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. 

ക്രിസ്മസിന് മാത്രമല്ല ഈ രണ്ടു വയസ്സുകാരന് ഇത്തരം ആഡംബര സമ്മാനങ്ങൾ ലഭിക്കുന്നത്. വളരെയധികം ആഡംബര പൂർണമായ ജീവിതമാണ് ഇവർ രണ്ടു വയസ്സുകാരനായ തങ്ങളുടെ മകനുവേണ്ടി ഒരുക്കിയിട്ടുള്ളത്.1,200 ഡോളർ വിലയുള്ള സോളിഡ്-സ്വർണ്ണ പസിഫയർ ആണ് വായിൽ വെക്കാൻ നൽകുന്നത്. കൈത്തണ്ടയിൽ 1,100 ഡോളർ വജ്രം പതിച്ച ബ്രേസ്‌ലെറ്റും ഉണ്ട്. കൂടാതെ ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരവധി ആഭരണങ്ങളും വസ്ത്രങ്ങളുമാണ് കുഞ്ഞിനുള്ളത്. ബ്രാൻഡഡ് ഷൂകളുടെ ഒരു വലിയ നിര തന്നെ ഈ രണ്ടു വയസ്സുകാരനുണ്ട്. ആഴ്ചയിൽ ഭൂരിഭാഗം ദിനങ്ങളിലും ഇവർ കുഞ്ഞിനെ കുളിപ്പിക്കുന്നത് പാലും തേനും നിറച്ച ബാത്ത് ടബ്ബിലാണ്.

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്