ഓട്ടിസമുള്ള യുവാവിനെ മാസങ്ങളോളം പൂട്ടിയിട്ട് അമ്മയും രണ്ടാനച്ഛനും, തടവിലാക്കിയ മുറികണ്ട് നടുങ്ങി ആളുകൾ

By Web TeamFirst Published Jan 15, 2022, 11:21 AM IST
Highlights

ഇത് തികച്ചും ഞെട്ടിക്കുന്നതാണ് എന്ന് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി പറഞ്ഞു. സൊസൈറ്റിയിലെ പോളിസി, പബ്ലിക് അഫയേഴ്സ്, റിസർച്ച് പാർട്ണർഷിപ്പ് മേധാവി ടിം നിക്കോൾസ് പറഞ്ഞത്, 'മാത്യുവിന് സംഭവിച്ചത് ഭയാനകമായിരുന്നു' എന്നാണ്. 

ഓട്ടിസം ബാധിച്ച ഒരു യുവാവിനെ(autistic man) അവന്റെ അമ്മയും രണ്ടാനച്ഛനും തടവിലാക്കിയിരുന്ന ഒരു മുറിയുടെ ചിത്രം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അങ്ങേയറ്റം പരിതാപകരമായ അവസ്ഥകൾ വെളിപ്പെടുത്തുന്ന ഒരു ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. മാത്യു ലാംഗ്‍ലെ(Matthew Langley) എന്ന ഇരുപത്തിരണ്ടുകാരനെയാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മരണത്തിന്‍റെ വക്കോളം എത്തിച്ചിരുന്നത്. 

2019 നവംബറിനും 2020 ജൂണിനുമിടയിൽ 43 -കാരിയായ ലോർണ ഹെവിറ്റിനെയും അവളുടെ ഭർത്താവ് ക്രെയ്ഗ് ഹെവിറ്റിനെയും അവരുടെ ഷെഫീൽഡ്(Sheffield) വസതിയിൽ മകനെ തടവിലാക്കുകയായിരുന്നു. ഈ രംഗം 'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു' എന്ന് നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റി പറഞ്ഞു. 2020 ജൂൺ 2 -ന് അദ്ദേഹത്തെ കണ്ടെത്തുമ്പോൾ, വളരെ മോശം അവസ്ഥയിലായിരുന്നു. അവിടെ തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുകയും ചെയ്‍തിരുന്നു. ഗുരുതരമായി നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നു. തൂക്കമാവട്ടെ 39 കിലോ മാത്രമായിരുന്നു. 

പൊലീസ് പുറത്തുവിട്ട ഫോട്ടോയിൽ ഛർദ്ദിയും മലവും മൂടിയ മുറിയിൽ മാലിന്യങ്ങളും മലിനമായ വസ്തുക്കളും കാണാം. ഇത് തികച്ചും ഞെട്ടിക്കുന്നതാണ് എന്ന് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി പറഞ്ഞു. സൊസൈറ്റിയിലെ പോളിസി, പബ്ലിക് അഫയേഴ്സ്, റിസർച്ച് പാർട്ണർഷിപ്പ് മേധാവി ടിം നിക്കോൾസ് പറഞ്ഞത്, 'മാത്യുവിന് സംഭവിച്ചത് ഭയാനകമായിരുന്നു' എന്നാണ്. 

'രാജ്യത്തുടനീളമുള്ള ഓട്ടിസം ബാധിച്ച ആളുകളും കുടുംബങ്ങളും ഈ കേസിലും ഈ ചിത്രത്തിൽ കാണാവുന്ന അവസ്ഥയിലും വളരെയധികം അസ്വസ്ഥരാകും. ഇത് മാപ്പർഹിക്കാത്ത കാര്യമാണ്, മാത്യു നേരിട്ടതിലൂടെ ഇനിയാര്‍ക്കും കടന്നുപോകേണ്ടി വരാതിരിക്കട്ടെ.' എന്നും അദ്ദേഹം പറഞ്ഞു. 

പോഷകാഹാരക്കുറവും നിർജ്ജലീകരണവും മാത്യുവിനെ വല്ലാതെ ബാധിച്ചിരുന്നു. അവന്‍ ദയനീയാവസ്ഥയിലാണെന്നും നടക്കാൻ കഴിയാത്തത്രയും അവശനിലയിലാണെന്നും മുറിയിൽ ചതവുകളോടെ അവൻ നാലുകാലിൽ ഇഴയുകയായിരുന്നെന്നും പ്രോസിക്യൂട്ടർ നിക്കോളാസ് കാംബെൽ ക്യുസി കോടതിയെ അറിയിച്ചു. ഏതായാലും, ഫെബ്രുവരി 18 -ന് ദമ്പതികൾക്കുള്ള ശിക്ഷ വിധിക്കും.

click me!