
എമിലി ലാൽ എന്ന ഇന്‍ഫ്ലൂവന്‍സര്‍ പ്രമോട്ടറായ സൗജന്യ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന 'ഹോം-ബെർത്തിംഗ്' പൂളിൽ പ്രസവിച്ചതിന് പിന്നാലെ നവജാത ശിശുവിന് ദാരുണാന്ത്യം. 2022 ഡിസംബറിൽ ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. കേസ് വിക്ടോറിയയിലെ കൊറോണേഴ്‌സ് കോടതിയിലെത്തിയപ്പോൾ, ഒരു ആശുപത്രിയിൽ ജനിച്ചിരുന്നെങ്കിലോ പ്രസവസമയത്ത് ഒരു മിഡ്‌വൈഫ് ഉണ്ടായിരുന്നെങ്കിലോ പെൺകുഞ്ഞ് മരിക്കാൻ സാധ്യതയില്ലായിരുന്നെന്ന് നീരീക്ഷിക്കപ്പെട്ടു.
കോടതി റിപ്പോർട്ടിൽ മിസിസ് ഇ എന്ന് പരാമർശിക്കപ്പെടുന്ന അമ്മയ്ക്ക് 2022 മാർച്ചിൽ ബേബി ഇ ഗർഭിണിയാകുമ്പോൾ 41 വയസ്സായിരുന്നു. പതിവ് പ്രസവാനന്തര പരിശോധനകൾക്കും സ്കാനുകൾക്കുമായി അവർ ഒരു ജനറൽ പ്രാക്ടീഷണറെയോ പ്രസവചികിത്സകനെയോ കണ്ടില്ലെന്നും കൂടാതെ വീട്ടിൽ ഒരു ഹോം-ബെർത്തിംഗ് പൂളിൽ പ്രസവിക്കാൻ അവർ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയായിരിക്കെ ഒരു തവണ മാത്രമാണ് അവര്‍ ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്ത് പോയത്. അതും രണ്ട് ഹൃദയമിടിപ്പ് ഉണ്ടോ അതോ ഒരു ഹൃദയമിടിപ്പ് ഉണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രം. അതേസമയം ഇവര്‍ രക്തപരിശോധനയും അൾട്രാസൗണ്ട് സ്കാനിംഗും നടത്താൻ വിസമ്മതിച്ചു. പകരം, പ്രസവത്തിനായി ഒരു സംഘം ഉണ്ടെന്ന് ഡോക്ടറെ അറിയിച്ചു.
വീട്ടിൽ പ്രസവിക്കുന്നതിനായി ഒരു ഹോം-ബെർത്തിംഗ് പൂൾ വാടകയ്ക്കെടുക്കാന്‍ മിസിസ് ഇ, ഇൻസ്റ്റാഗ്രാമിൽ ദി ഓതെന്‍റിക് ബർത്ത്കീപ്പർ എന്നറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ എമിലി ലാലിനുമായി ബന്ധപ്പെട്ടു. 2022 ഡിസംബർ 26-ന് മിസിസ് ഇയ്ക്ക് പ്രസവവേദന ആരംഭിച്ചു, അടുത്ത രണ്ട് ദിവസം ഏതാണ്ട് മുഴുവന്‍ സമയവും ഇവര്‍ ഈ പൂളിൽ ചെലവഴിച്ചു. എന്നാല്‍ ഈ സമയത്ത് പൂളിലെ വെള്ളം ഒരു തവണ മാത്രമേ മാറ്റിയിട്ടുള്ളൂ. ഹോം-ബെർത്തിംഗ് പൂളിലെ വെള്ളത്തില്‍ നിന്നാകാം കുട്ടിയ്ക്ക് രോഗബാധയേറ്റതെന്ന് കരുതുന്നു. കുട്ടിയുടെ മരണം തടയാമായിരുന്നുവെന്നും പ്രസവം ആശുപത്രിയിലോ പരിശീലനം ലഭിച്ച ഒരു മിഡ്‌വൈഫിന്‍റെ പരിചരണത്തിലോ ആയിരുന്നെങ്കിൽ കുട്ടി ജീവനോടെ ഇരുന്നേനെയെന്നും കോടതി നിരീക്ഷിച്ചിച്ചു.