അമ്മായിഅമ്മ സ്ഥിരം തന്റെ മേക്കപ്പ് സാധനങ്ങളുപയോ​ഗിക്കുന്നു, വഴക്ക്, കയ്യാങ്കളി, വിവാഹമോചനമാവശ്യപ്പെട്ട് മരുമകൾ

Published : Jan 31, 2024, 04:22 PM IST
അമ്മായിഅമ്മ സ്ഥിരം തന്റെ മേക്കപ്പ് സാധനങ്ങളുപയോ​ഗിക്കുന്നു, വഴക്ക്, കയ്യാങ്കളി, വിവാഹമോചനമാവശ്യപ്പെട്ട് മരുമകൾ

Synopsis

താൻ വാങ്ങിക്കുന്ന മുഴുവൻ സൗന്ദര്യവർദ്ധക വസ്തുക്കളും തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ എടുത്ത് ഉപയോഗിക്കുകയാണ് എന്നാണ് മരുമകളുടെ പരാതി.

അമ്മായിയമ്മയും മരുമക്കളും തമ്മിലുള്ള കലഹങ്ങൾ ഒരു പുതിയ കഥയല്ല. എന്നാൽ ഇതാദ്യമായിരിക്കും ഒരു അമ്മായിയമ്മയും മരുമകളും തമ്മിൽ മേക്കപ്പ് ഉൽപ്പന്നങ്ങളുടെ പേരിൽ നടത്തിയ കലഹം പരിഹരിക്കാൻ പൊലീസിന് ഇടപെടേണ്ടി വരുന്നത്. 

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ്  സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ പ്രശ്നം പരിഹരിക്കാം എന്ന് കരുതിയ പൊലീസും പരാജയപ്പെട്ടു പോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മരുമകളുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ അമ്മായി അമ്മ ഉപയോഗിച്ചതാണ് ഇരുവരും തമ്മിലുള്ള കലഹത്തിന് കാരണമായത്. 
 
ഇരുവരും തമ്മിലുള്ള പ്രശ്നം വാക്കേറ്റത്തിലേക്കും ഒടുവിൽ കയ്യാങ്കളിയിലേക്കും എത്തിയപ്പോഴാണ് പ്രശ്നപരിഹാരത്തിനായി വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ പൊലീസിനും ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ആയില്ല. പിന്നാലെ ഇരുവർക്കും പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തി കോടതി. എന്നാൽ  കൗൺസിലിങ്ങിന്റെ രണ്ട് സെക്ഷനുകൾ കഴിഞ്ഞെങ്കിലും ഇതുവരെയും ഇരുകൂട്ടരെയും ഒരുമിപ്പിക്കാൻ കൗൺസിലർക്ക് സാധിച്ചിട്ടില്ല.        

താൻ വാങ്ങിക്കുന്ന മുഴുവൻ സൗന്ദര്യവർദ്ധക വസ്തുക്കളും തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ എടുത്ത് ഉപയോഗിക്കുകയാണ് എന്നാണ് മരുമകളുടെ പരാതി. പ്രശ്നത്തിൽ യുവതിയുടെ ഭർത്താവ് അമ്മയ്ക്കൊപ്പമാണ്. അമ്മായിയമ്മ പകൽ വീട്ടിൽ ഇരിക്കുമ്പോൾ പോലും തന്റെ വില കൂടിയ ക്രീമുകൾ ഉപയോഗിക്കുന്നു എന്നാണ് യുവതി പറയുന്നത്. അമ്മായിയമ്മയുടെ പ്രവൃത്തിയെ  ചോദ്യം ചെയ്തപ്പോൾ തൻറെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് തന്നെ മർദ്ദിക്കുകയും വീടിനു പുറത്തേക്ക് ഇറക്കി വിടുകയും ചെയ്തു എന്നും യുവതി ആരോപിക്കുന്നു. 

ഇതുകൊണ്ടും തീർന്നില്ല, പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വന്നതോടെ യുവതി ഇപ്പോൾ ഭർത്താവിനോട് തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ടുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!