4 വയസുകാരനെ തടാകത്തിലെറിഞ്ഞ് അമ്മ, ദൈവത്തിന് നൽകിയതാണ് എന്ന് പൊലീസിനോട്, കുട്ടി മരിച്ചു

Published : Aug 27, 2025, 01:13 PM IST
Representative image

Synopsis

ഒരു തവണ ഇവർ തടാകത്തിലെത്തി മടങ്ങിയിരുന്നു. പിന്നീട്, ഇവരുടെ 45 -കാരനായ ഭർത്താവ് മാർക്കസ് ജെ. മില്ലർ ഭാര്യയോട് താൻ തടാകത്തിലേക്ക് തന്നെ മടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ ശേഷം ക്യാമ്പ് ​ഗ്രൗണ്ടിൽ നിന്നും വീണ്ടും തടാകത്തിലേക്ക് പോവുകയായിരുന്നു.

അമേരിക്കയിൽ നാല് വയസുള്ള മകനെ തടാകത്തിൽ മുക്കിക്കൊന്ന് 40 -കാരി. അവനെ ദൈവത്തിന് നൽകിയതാണ് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നാലെ, മറ്റ് മൂന്ന് മക്കളെയിരുത്തിയ ​ഗോൾഫ് കാർട്ട് വെള്ളത്തിലേക്ക് ഓടിച്ചുപോയി അവരെ കൊല്ലാൻ ശ്രമിച്ചതായും റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം തന്നെ 40 -കാരിയുടെ ഭർത്താവും തടാകത്തിൽ ചാടിയിരുന്നു. അയാൾ മുങ്ങിമരിച്ചതിന് പിന്നാലെയാണ് അയാളെ പിന്തുടർന്ന് 40 -കാരിയും കുട്ടികളുമായി തടാകത്തിലേക്ക് പോയത്. ഓഹായോയിലാണ് സംഭവം.

ഇവർ ക്യാമ്പ് ചെയ്തിരുന്നതിന് സമീപത്തുള്ള ആറ്റ്‍വുഡ് തടാകത്തിലേക്കാണ് കുടുംബം ചാടിയത്. ദൈവം തങ്ങളോട് സംസാരിച്ചു എന്നും അതിന് പിന്നാലെയാണ് തടാകത്തിൽ ചാടിയത് എന്നുമാണ് സ്ത്രീ പറയുന്നത്.

ദൈവത്തോടുള്ള തങ്ങളുടെ വിശ്വാസവും വിധേയത്വവും കാണിക്കുന്നതിനായിട്ടാണ് കുടുംബം ഇത് ചെയ്തത് എന്ന് കരുതുന്നതായി പൊലീസും പറയുന്നു. മാത്രമല്ല, ഇവർ ഒരുതരം ആത്മീയമായ മതിഭ്രമത്തിൽ പെട്ടിരിക്കുകയായിരുന്നു എന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

ഒരു തവണ ഇവർ തടാകത്തിലെത്തി മടങ്ങിയിരുന്നു. പിന്നീട്, ഇവരുടെ 45 -കാരനായ ഭർത്താവ് മാർക്കസ് ജെ. മില്ലർ ഭാര്യയോട് താൻ തടാകത്തിലേക്ക് തന്നെ മടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ ശേഷം ക്യാമ്പ് ​ഗ്രൗണ്ടിൽ നിന്നും വീണ്ടും തടാകത്തിലേക്ക് പോവുകയായിരുന്നു. ഇയാളെ രാവിലെ 6:30 -ന് തടാകത്തിനരികിൽ വെച്ച് കണ്ടതായി ഒരു ദൃക്‌സാക്ഷി പറയുന്നു. താമസിയാതെ, ഏകദേശം രാവിലെ എട്ടരയോട് കൂടി ഇയാളുടെ ഭാര്യയായ 40 -കാരി 4 വയസ്സുള്ള മകൻ വിൻസെൻ മില്ലറെ ഒരു ഗോൾഫ് കാർട്ടിൽ കയറ്റിയ ശേഷം അതോടിച്ച് തടാകത്തിലേക്ക് പോവുകയായിരുന്നു.

ശേഷം കുഞ്ഞിനെ വെള്ളത്തിലിടുകയായിരുന്നു. യുവതി തന്നെയാണ് പിന്നീട് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് വീണ്ടും ക്യാമ്പ് ​ഗ്രൗണ്ടിലേക്ക് പോയി മറ്റ് മക്കളുമായി തിരികെ എത്തി. അതിൽ രണ്ടുപേർ ഇരട്ടകളാണ്, 18 വയസാണ് പ്രായം. കൂടാതെ 13 -കാരിയായ ഒരു മകളുമുണ്ട്. എന്നാൽ, കുട്ടികൾ എങ്ങനെയോ സ്വയം തന്നെ തടാകത്തിൽ നിന്നും ര​ക്ഷപ്പെട്ട് വരികയായിരുന്നു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി. കുട്ടികളെ കുടുംബത്തെ ഏൽപ്പിച്ചു. അമ്മയെ മാനസികാരോ​ഗ്യത്തിന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4 വയസുകാരനെ ദൈവത്തിന് നൽകി എന്നാണ് യുവതി പറയുന്നത്. യുവതിയുടെ ഭർത്താവിന്റെയും കുട്ടിയുടെയും മൃതദേഹം പിന്നീട് കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ