ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്

Published : Dec 15, 2025, 06:50 PM IST
period pain

Synopsis

കടുത്ത വയറുവേദനയായിട്ടും വർക്ക്ഷോപ്പിൽ പങ്കെടുക്കാന്‍ എൻജിഒ ഡയറക്ടർ നിർബന്ധിച്ചുവെന്ന് മുംബൈയില്‍ നിന്നുള്ള യുവതിയുടെ പോസ്റ്റ്. മാനസികാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയുടെ നിലപാടിനെതിരെ വിമര്‍ശനം.

ആർത്തവം കാരണം കടുത്ത വയറു വേദനയായിട്ടും താൻ പ്രവർത്തിക്കുന്ന എൻജിഒ -യുടെ ഡയറക്ടർ തന്നെ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി യുവതിയുടെ പോസ്റ്റ്. മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഈ എൻജിഒ എന്നതാണ് അതിനേക്കാൾ വൈരുധ്യം. മുംബൈയിൽ നിന്നുള്ള യുവതിയാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

എല്ലാ ഞായറാഴ്ചയും മറ്റ് എൻ‌ജി‌ഒകളുമായി തങ്ങൾ ഓൺലൈൻ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. ഇത്തവണ, ഒരു കോളേജിലെ ജീവനക്കാർക്കായി പരിശീലന പരിപാടി നടത്തിയിരുന്നു. അത് രണ്ട് ദിവസം നീണ്ടുനിന്നു, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു അത്. ആർത്തവത്തിന്റെ ഭാ​ഗമായുള്ള വയറുവേദന കാരണം മരിക്കുമെന്ന അവസ്ഥയായിട്ടും അതിൽ പങ്കെടുക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു, അപ്പോഴും താൻ ചെയ്യേണ്ട ജോലികളെല്ലാം ചെയ്തിരുന്നു. പക്ഷേ, ഞായറാഴ്ചത്തെ ഒരു മണിക്കൂറുള്ള വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ താൻ മറ്റൊരു സഹപ്രവർത്തകയോട് ആവശ്യപ്പെട്ടു. എന്നാൽ, ഡയറക്ടർ പറഞ്ഞത് ഈ വേദനയൊന്നും കുഴപ്പമില്ല അതിനാൽ വർക്ക്ഷോപ്പിൽ പങ്കെടുക്കണം എന്നാണെന്ന് യുവതി ആരോപിക്കുന്നു.

 

 

ഡയറക്ടറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ എല്ലാ ആഴ്ചയും വർക്ക്ഷോപ്പ് മുടക്കരുത് എന്ന് ഡയറക്ടർ പറയുന്നത് കാണാം. എന്നാൽ, അങ്ങനെ മുടങ്ങിപ്പോകാനുള്ള കാരണങ്ങളെ കുറിച്ച് യുവതി വിശദീകരിക്കുന്നുണ്ട്. ആത്മഹത്യാപ്രതിരോധത്തിനും മാനസികാരോ​ഗ്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആണ് ഇത് എന്നും യുവതി പറഞ്ഞു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. എന്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആണോ ഇത്, അതിന്റെ നേരെ വിപരീതമായിരുന്നു യുവതിയോടുള്ള ഡയറക്ടറുടെ പ്രതികരണം എന്ന് നിരവധിപ്പേരാണ് പറഞ്ഞിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും