സ്വന്തം മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടെന്ന് പത്രത്തിൽ പരസ്യം കൊടുത്ത് ആസാം സ്വദേശി

By Web TeamFirst Published Sep 23, 2022, 2:44 PM IST
Highlights

"07/09/22 തീയതിയിൽ അസാമിലെ ലുംഡിംഗ് ബസാറിൽ എന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു" എന്നാണ് പരസ്യത്തിൽ പറയുന്നത്. നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റിന്റെ രജിസ്‌ട്രേഷനും സീരിയൽ നമ്പറും അതിൽ സൂചിപ്പിച്ചിരുന്നു.

കേട്ടാൽ അതിവിചിത്രം എന്ന് തോന്നുന്ന നിരവധി സംഭവ വികാസങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. ഇതിൽ ആളുകളിൽ ചിരി പടർത്തുന്നതും ആശങ്കപ്പെടുത്തുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ നിരവധി വാർത്തകൾ ഉൾപ്പെടുന്നു. ഇപ്പോൾ അത്തരത്തിൽ ഇൻറർനെറ്റിൽ ചിരി പടർത്തിക്കൊണ്ട് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ആസാം സ്വദേശി തൻ്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പത്രത്തിൽ പരസ്യം കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

It happens only in 😂😂😂 pic.twitter.com/eJnAtV64aX

— Rupin Sharma (@rupin1992)

ഞായറാഴ്ച ട്വിറ്ററിൽ, ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ഓഫീസർ രൂപിൻ ശർമ്മയാണ് പരസ്യത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടത്. ഒരാൾ തന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്നാണ് ആ പത്ര പരസ്യത്തിലൂടെ പറഞ്ഞിരിക്കുന്നത്. ഒരാൾ മരിച്ചു കഴിഞ്ഞ് മാത്രം സൃഷ്ടിക്കപ്പെടുന്ന രേഖ എങ്ങനെ മരണത്തിനു മുൻപേ ഇയാൾക്ക് നഷ്ടപ്പെട്ടു എന്നത് മാത്രം അറിയില്ല
 
"07/09/22 തീയതിയിൽ അസാമിലെ ലുംഡിംഗ് ബസാറിൽ എന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു" എന്നാണ് പരസ്യത്തിൽ പറയുന്നത്. നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റിന്റെ രജിസ്‌ട്രേഷനും സീരിയൽ നമ്പറും അതിൽ സൂചിപ്പിച്ചിരുന്നു.

ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്ന രസകരമായ ഒരു കുറിപ്പോടെയാണ് രൂപിൻ ശർമ ഈ ചിത്രം പങ്കുവെച്ചത്. ഷെയർ ചെയ്തതുമുതൽ, പരസ്യത്തിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായി. മനുഷ്യൻ സ്വർഗത്തിൽ നിന്ന് സഹായം ചോദിക്കുകയാണോ എന്ന് നെറ്റിസൺസ് സംശയിച്ചു. ചില ഉപയോക്താക്കൾ തമാശയായി നഷ്ടപ്പെട്ട സാധനം കണ്ടെത്തിയാൽ എവിടെ എത്തണം എന്ന് ചോദിച്ചു.

സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ എത്തിക്കേണ്ടത് എന്നായിരുന്നു ഒരാളുടെ സംശയം. ഇത് പ്രേതത്തിന്റെ പരസ്യം ആണെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. നഷ്ടപ്പെട്ടുപോയ മരണ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഉടൻതന്നെ തിരിച്ചു കൊടുക്കണം എന്നും അല്ലെങ്കിൽ പ്രേതം ദേഷ്യക്കാരൻ ആയി മാറും എന്നും മറ്റൊരാൾ കുറിച്ചു.

ഈ പരസ്യത്തിന്റെ നിജസ്ഥിതി എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ആകെ ചിരി പടർത്തിയിരിക്കുകയാണ് ഈ പോസ്റ്റ്.

click me!