അയൽക്കാരുടെ പരദൂഷണം വിറ്റ് കാശാക്കും, വാങ്ങിയത് രണ്ട് വീടുകൾ

Published : Sep 07, 2026, 04:21 PM IST
Myriam

Synopsis

അയൽപക്കത്തെ പ്രണയബന്ധങ്ങൾ, സ്വകാര്യബന്ധങ്ങൾ, കുടുംബ വഴക്കുകൾ എന്നിവയാണ് മിറിയത്തിന്റെ പ്രധാന മാർക്കറ്റിം​ഗ്. ദിവസവും വീടിന് പുറത്തിരുന്ന് സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും, കാര്യങ്ങൾ കൃത്യമായി ഓർത്തു വെക്കാൻ തീയതിയും സമയവും സഹിതം ഒരു നോട്ട്ബുക്കിൽ കുറിച്ചുവെക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

അയൽക്കാരുടെ സ്വകാര്യ വിവരങ്ങളും നാട്ടിലെ ഗോസിപ്പുകളും വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തുക മാത്രമല്ല, സ്വന്തമായി രണ്ട് വീടുകൾ വരെ വാങ്ങി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു 67 -കാരി. കൊളംബിയയിലെ ക്വിൻഡിയോ ഡിപ്പാർട്ട്‌മെന്റിലെ അർമേനിയയിൽ താമസിക്കുന്ന മിറിയം എന്ന സ്ത്രീയാണ് ഈ വേറിട്ട ബിസിനസിലൂടെ ശ്രദ്ധേയയാകുന്നത്.

താനൊരു പ്രൊഫഷണൽ 'ചിസ്മോസ' (സ്പാനിഷ് ഭാഷയിൽ ഗോസിപ്പ് പ്രചരിപ്പിക്കുന്ന ആൾ) ആണെന്ന് മിറിയം പരസ്യമായി അവകാശപ്പെടുന്നു. കണ്ടന്റ് ക്രിയേറ്ററായ ലേഡി ഡാനിയേലയ്ക്ക് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇവരുടെ ബിസിനസ്സ് ലോകശ്രദ്ധ നേടിയത്.

വിവരശേഖരണം ശാസ്ത്രീയമായി

അയൽപക്കത്തെ പ്രണയബന്ധങ്ങൾ, സ്വകാര്യബന്ധങ്ങൾ, കുടുംബ വഴക്കുകൾ എന്നിവയാണ് മിറിയത്തിന്റെ പ്രധാന മാർക്കറ്റിം​ഗ്. ദിവസവും വീടിന് പുറത്തിരുന്ന് സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും, കാര്യങ്ങൾ കൃത്യമായി ഓർത്തു വെക്കാൻ തീയതിയും സമയവും സഹിതം ഒരു നോട്ട്ബുക്കിൽ കുറിച്ചുവെക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തെളിവുകൾക്കായി സംശയമുള്ളവരുടെ ചിത്രങ്ങളും കുറിപ്പുകളും അടങ്ങിയ ഒരു കൂറ്റൻ ആർക്കൈവ് ബോർഡും ഇവരുടെ വീട്ടിലുണ്ട്.

വില നിശ്ചയിക്കുന്നത് കഥയുടെ ഗൗരവം അനുസരിച്ച്

ചെറിയ വാർത്തകൾക്ക് ഏതാനും ആയിരം കൊളംബിയൻ പെസോകൾ ഈടാക്കുമ്പോൾ രഹസ്യസ്വഭാവമുള്ള വലിയ വിവരങ്ങൾക്ക് ഉയർന്ന തുകയാണ് വാങ്ങുന്നത്. ഭാര്യ യാത്രയിലായിരുന്ന സമയത്ത് മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ട ഒരാളിൽ നിന്ന് കാര്യം പുറത്തു പറയാതിരിക്കാൻ മാത്രം 7,00,000 കൊളംബിയൻ പെസോ (ഏകദേശം പതിനായിരത്തിലധികം ഇന്ത്യൻ രൂപ) പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി.

നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചതായി വ്യക്തമാക്കുന്ന നാണയങ്ങളും നോട്ടുകളും നിറഞ്ഞ പിഗ്ഗി ബാങ്കും മിറിയം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

വിമർശനങ്ങളും ജനപ്രീതിയും

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അയൽക്കാരിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഒടുവിൽ വിവരങ്ങൾ തേടി അവർ തന്നെ തന്റെ അടുത്ത് എത്തുമെന്നാണ് മിറിയത്തിന്റെ അവകാശവാദം. "ഗോസിപ്പാണ് എൻ്റെ ജീവിതം, അത് എൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്," എന്നാണ് വിമർശനങ്ങൾക്കുള്ള മിറിയത്തിന്റെ മറുപടി. തെളിവുകളില്ലാതെ ഒരു വിവരവും പുറത്തുവിടാറില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഈ 67-കാരിക്ക് നാട്ടുകാർ നൽകിയിരിക്കുന്ന പേര് 'ഗോസിപ്പുകളുടെ റാണി' എന്നാണ്. നല്ല വിമർശനവും ഇവർക്ക് നേരെയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിനെ ഉറക്കാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഒരു നാനിയെ കൂടി നിയമിക്കാൻ പറഞ്ഞ ബോസ്; ചർച്ചയായി അനുഭവം
സമാധാനത്തോടെ ജീവിക്കാൻ കയ്യിൽ 20-30 ലക്ഷം രൂപയെങ്കിലും വേണം, പണമാണ് അത്യാവശ്യമെന്ന് യുവസംരംഭക