Nail hammered into head : ആൺകുട്ടി പിറക്കാൻ ​ഗർഭിണിയുടെ തലയിൽ ആണിയടിച്ച് മന്ത്രവാദി

Published : Feb 09, 2022, 04:23 PM IST
Nail hammered into head : ആൺകുട്ടി പിറക്കാൻ ​ഗർഭിണിയുടെ തലയിൽ ആണിയടിച്ച് മന്ത്രവാദി

Synopsis

ആദ്യം സ്ത്രീ പറഞ്ഞത് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം താൻ തന്നെയാണ് തലയിൽ ആണിയടിച്ചത് എന്നാണ്. എന്നാൽ, പിന്നീട് അത് ചെയ്തത് അയാൾ തന്നെയാണ് എന്ന് സമ്മതിക്കുകയായിരുന്നു. 

പിറക്കുന്നത് ആൺകുട്ടിയാവാൻ വേണ്ടി പാകിസ്ഥാനിൽ( Pakistan) ​ഗർഭിണിയുടെ തലയിൽ മന്ത്രവാദി(faith healer) ആണിയടിച്ചു. സ്ത്രീ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലയർ ഉപയോഗിച്ച് സ്ത്രീ ആദ്യം സ്വയം ആണി വലിച്ചൂരാൻ ശ്രമിച്ചിരുന്നു. അതിനുശേഷമാണ് വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ ഹൈദർ ഖാൻ എഎഫ്‌പിയോട് പറഞ്ഞു.

ആശുപത്രിയിലെത്തുമ്പോൾ യുവതിക്ക് ബോധമുണ്ടായിരുന്നു. എങ്കിലും അവർ അതികഠിനമായി വേദന അനുഭവിക്കുകയായിരുന്നു എന്ന് ആണി നീക്കം ചെയ്ത ഖാൻ പറഞ്ഞു. സ്ത്രീക്ക് മൂന്ന് പെൺകുട്ടികളുണ്ട്. വീണ്ടും ഒരു പെൺകുഞ്ഞിനെ കൂടി ഇവർ ​ഗർഭം ധരിക്കുകയായിരുന്നു. ഒരു എക്സ്-റേയിൽ അഞ്ച് സെന്റീമീറ്റർ (രണ്ട് ഇഞ്ച്) വരുന്ന ആണി സ്ത്രീയുടെ നെറ്റിയിൽ തുളച്ചുകയറിയതായി കാണിച്ചു. ചുറ്റിക പോലുള്ള എന്തോ ഉപകരണം ഉപയോ​ഗിച്ചായിരിക്കാം ആണിയടിച്ചു കയറ്റിയത് എന്നും ഖാൻ പറയുന്നു. 

ആദ്യം സ്ത്രീ പറഞ്ഞത് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം താൻ തന്നെയാണ് തലയിൽ ആണിയടിച്ചത് എന്നാണ്. എന്നാൽ, പിന്നീട് അത് ചെയ്തത് അയാൾ തന്നെയാണ് എന്ന് സമ്മതിക്കുകയായിരുന്നു. പെഷവാർ പൊലീസ് അയാളെ കണ്ടെത്തുന്നതിനായി ചികിത്സ തേടി തിരിച്ചുപോയ സ്ത്രീയെ പിന്തുടരുന്നുണ്ട്. അതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അയാളെ എത്രയും പെട്ടെന്ന് പിടികൂടും എന്നാണ് പൊലീസ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം