
കഴിഞ്ഞ ദിവസം കിഴക്കന്‍ തായ്ലന്‍ഡിലെ ഒരു ബീച്ചില്‍ നടക്കാന്‍ എത്തിയവര്‍ക്ക് ഒരു ദുരനുഭവം ഉണ്ടായി. നടക്കുന്നതിനിടയില്‍ കടല്‍തീരത്തിനോട് ചേന്ന് ഒരു സ്ത്രീയുടെ തലയില്ലാത്ത നഗ്‌നമായ ശരീരം കിടക്കുന്നത് അവര്‍ കണ്ടും. ഭയന്ന് പോയ സംഘാംഗങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അവര്‍ അതിലേറെ അമ്പരന്നത് അത് ഒരു സെക്‌സ് ഡോള്‍ ആയിരുന്നു!
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ബീച്ചിലെത്തിയ സന്ദര്‍ശകരെയും പൊലീസിനെയും കുഴപ്പിച്ച ആ സംഭവം ഇങ്ങനെയാണ്. കിഴക്കന്‍ തായ്‌ലന്റിലെ ചോന്‍ബുരിയിലെ ബാംഗ് സാന്‍ ജില്ലയിലെ ബീച്ചിലാണ് ഈ സംഭവങ്ങളൊക്കെയും അരങ്ങേറിയത്. ഒഴിവ് സമയം ചിലവഴിക്കനായിരുന്നു ആ സംഘം ബീച്ചിലെത്തിയത്. ബീച്ചിലെ കടല്‍തീരത്തിനോട് ചേര്‍ന്ന് നടക്കുന്നതിനിടയിലാണ് പെട്ടെന്ന് അത് അവരുടെ ശ്രദ്ധയില്‍പെട്ടത് തീരത്ത് പാതി മണലില്‍ മുങ്ങി ഒരു സ്ത്രീയുടെ നഗ്‌നമായ ശരീരം. ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ ഭയന്നു പോയി. കാരണം ആ ശരീരത്തില്‍ തല ഉണ്ടായിരുന്നില്ല. പേടിച്ച് നിലവിളിച്ച അവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി. മൃതശരീരം കിടന്ന സ്ഥലത്തിന് ചുറ്റും സീല്‍ വെച്ചു. കൂട്ടംകൂടി നിന്ന പ്രദേശവാസികളെ മാറ്റി നിര്‍ത്തി. പരിശോധന നടത്തി മൃതശരീരം അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പരിശോധനകള്‍ക്ക് ഇടയിലാണ് ആ ശവശരീരത്തില്‍ പെയിന്റെ പൊളിഞ്ഞ് നീങ്ങിയ പോലൊരു അടയാളം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ സൂഷ്മമായി വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത് അതൊരു ഡോളാണെന്ന്.
അബദ്ധം മനസ്സിലാക്കിയ പൊലീസ് അതൊരു സെക്‌സ് ഡോള്‍ ആണെന്ന് സ്ഥിരീകരിച്ചു.
ആരെങ്കിലും കടലില്‍ ഉപേക്ഷിച്ചു പോയതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഇനി അങ്ങനെ അല്ല നഷ്ടപ്പെട്ടതാണെങ്കില്‍ പൊലീസ് കസ്റ്റഡിയില്‍ സാധനമുണ്ടെന്നും ഉടമസ്ഥന് എത്തി കൈപറ്റാം എന്നും പൊലീസ് പറയുന്നു. ഓണ്‍ലൈനില്‍ ഇതി ഏകദേശം 500 ഡോളര്‍വരെ വിലവരുമെന്നും പൊലീസ് പറഞ്ഞു. എന്തായാലും സംഭവം കുറച്ചൊന്നുമല്ല പൊലീസിനെ ചുറ്റിച്ചത്.