മുളക് തീറ്റയ്ക്കും ലോക റെക്കോര്‍ഡ്; ഒറ്റയടിക്ക് ഒരു കിലോ കരോലിന റീപ്പർ പെപ്പറുകൾ തിന്ന് മെൽബൺ സ്വദേശി!

Published : Oct 06, 2023, 03:02 PM ISTUpdated : Oct 06, 2023, 03:09 PM IST
മുളക് തീറ്റയ്ക്കും ലോക റെക്കോര്‍ഡ്; ഒറ്റയടിക്ക് ഒരു കിലോ കരോലിന റീപ്പർ പെപ്പറുകൾ തിന്ന് മെൽബൺ സ്വദേശി!

Synopsis

കരോലിന റീപ്പർ മുളക് ഒറ്റയിരിപ്പിൽ കഴിക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. ഇതിൽ കൂടുതൽ മുളക് കഴിക്കാൻ സാധിക്കുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ഗ്രിഗറി അഭ്യർത്ഥിച്ചു.  


ലതരത്തിലുള്ള സാഹസിക പ്രവർത്തികൾ ചെയ്ത ലോക റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ മുളക് തിന്ന് റെക്കോർഡ് നേടുക എന്നത് അത്ര ചില്ലറ കാര്യമല്ല. അതും ലോകത്തിലെ തന്നെ ഏറ്റവും എരുവേറിയ മുളകായ കരോലിന റീപ്പർ പെപ്പറുകൾ. മെൽബൺ സ്വദേശിയായ ഒരു മനുഷ്യനാണ് ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒറ്റയിരിപ്പിൽ 160 ചൂടൻ മുളകുകൾ കഴിച്ചത്. ഏകദേശം ഒരു കിലോയോളം വരും ഇതിന്‍റെ തൂക്കം. ഗ്രിഗറി 'അയൺ ഗട്ട്‌സ്' ബാർലോ എന്നാണ് ഈ സാഹസത്തിന് മുതിർന്നയാളിന്‍റെ പേര്.

കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പം സബ് ഇൻസ്‌പെക്ടറിന്‍റെ 'സെല്‍ഫി'; പിന്നാലെ സംഭവിച്ചത് !

എരിവുകൾ കഴിച്ച് കഴിയുമ്പോൾ നാവിനുണ്ടാകുന്ന അനുഭവം ഇഷ്ടപ്പെട്ട് തുടങ്ങിയത് മുതലാണ് ഗ്രിഗറി, എരിവുള്ള മുളക്കുകൾ വെറുതെ കഴിക്കുന്ന ശീലം ആരംഭിച്ചത്. ഇപ്പോഴത് ലോക റെക്കോർഡ് നേട്ടത്തിലാണ് എത്തിൽക്കുന്നത്. മുളക് കഴിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുള്ള ആർക്കും, ഇതിൽ കൂടുതൽ കരോലിന റീപ്പർ മുളക് ഒറ്റയിരിപ്പിൽ കഴിക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. ഇതിൽ കൂടുതൽ മുളക് കഴിക്കാൻ സാധിക്കുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ഗ്രിഗറി അഭ്യർത്ഥിച്ചു.

രണ്ട് കോടി വിലയുള്ള ലോകത്തിലെ ഏറ്റവും വലിയ പിറ്റ് ബുൾ നായയുടെ വിശേഷങ്ങള്‍ അറിയാമോ?

“എനിക്ക് മുളക് ഇഷ്ടമല്ല, ഇതിനായി പരിശീലനമൊന്നുമില്ല. ഇത് വേദനിപ്പിക്കുന്നു! എനിക്ക് ചെയ്യേണ്ടതിലും കൂടുതൽ ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്? ഒറ്റയിരിപ്പിൽ ഏറ്റവും കൂടുതൽ കരോലിന റീപ്പറുകൾ കഴിച്ചതിന്‍റെ ലോക റെക്കോർഡ് ലഭിക്കുന്നതിന് മുമ്പ് ഞാൻ ഒരു ഡോക്ടറോട് ചോദിച്ചു. 1 കിലോ കഴിക്കാത്തതിൽ ഞാൻ ശരിക്കും അസ്വസ്ഥനാണ്, പക്ഷേ, എന്‍റെ കുടലിൽ ഇരിക്കുന്ന മുളക് എനിക്ക് വേണ്ടായിരുന്നു." മത്സര ശേഷം ബീറ്റ് മാഗസിന് നൽകിയ അഭിമുഖത്തിൽ ബാർലോ പറഞ്ഞു, ഭൂമിയിലെ മറ്റെല്ലാ മുളുകുകളെക്കാൾ എരിവും ചൂടും കൂടിയ മുളകാണ് കരോലിന റീപ്പർ. അതുകൊണ്ടുതന്നെ 160 മുളകുകൾ കഴിക്കുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ല. സാധാരണ പച്ചമുളക് പോലും ഒരു കടി കടിക്കാൻ ഭയപ്പെടുന്നവരാണ് നമ്മൾ എന്ന കാര്യം മറക്കരുത്. ഈ വിഭാഗത്തിലെ മുൻകാല റെക്കോർഡ് ഒരു അമേരിക്കൻ സ്വദേശിയുടെ പേരിലാണ്. 121 മുളകാണ് (714 ഗ്രാം) അന്ന് അദ്ദേഹം ഒറ്റയിരിപ്പിൽ കഴിച്ച് തീര്‍ത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?