നവരാത്രി പൂജ; ആഘോഷം ഒന്ന് പക്ഷേ, പല വിശ്വാസധാരകൾ

Published : Oct 02, 2025, 09:48 PM IST
shardiya navratri 2025 01

Synopsis

ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങൾ ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയിലാണ് നടക്കുന്നത്. പശ്ചിമബംഗാളിൽ ദുർഗ്ഗാ പൂജയായി ആഘോഷിക്കുമ്പോൾ, ഗുജറാത്തിൽ ഗർബയും കേരളത്തിൽ സരസ്വതീ പൂജയുമാണ് പ്രധാനം.

വരാത്രി ആഘോഷം ഇന്ത്യയിൽ എമ്പാടുമുണ്ടെങ്കിലും ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. ഇതിന് പ്രധാന കാരണം പ്രാദേശീകമായ ദേവീ ആരാധനകളെ ഒരൊറ്റ വിശ്വസധാരയ്ക്ക് കീഴിലേക്ക് കൊണ്ട് വരുന്നതാണെന്ന് കാണാം. ഈ വ്യത്യാസം പ്രത്യക്ഷത്തില്‍ കാണാനാകുക ഉത്തരേന്ത്യന്‍ - ദക്ഷിണേന്ത്യന്‍ ആരാധനാക്രമങ്ങളിലാണ്.

വ്യത്യസ്ത ദേവീ സങ്കല്പങ്ങൾ

പശ്ചിമബംഗാളിൽ ദേവിയെ ദുർഗ്ഗയായി ആരാധിക്കുന്നു (ദുർഗാ പൂജ) വെങ്കില്‍ മറ്റ് ഇടങ്ങളില്‍ ഇത് അംബാ, അർദ്ധനാരീശ്വരി, ചാമുണ്ഡി, മീനാക്ഷി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. കേരളത്തിലേക്ക് എത്തുമ്പോൾ അറിവിന്‍റെ ദേവതയായ സരസ്വതിയായി ദേവി മാറുന്നു. സരസ്വതി, അറിവിന്‍റെയും വിദ്യയുടെയും ദേവിയായി ആരാധിക്കപ്പെടുന്നു.

കലാരൂപങ്ങൾ

പശ്ചിമബംഗാളിൽ ദുർഗ്ഗാപൂജയ്ക്കൊപ്പം കലാപ്രകടനങ്ങളും വിഗ്രഹ അലങ്കാരങ്ങളും ധാരാളമായി കാണാം. ഗുജറാത്തിലെത്തുമ്പോൾ ഗർബ, ഡാൻഡിയാ എന്നിങ്ങനെ ജനകീയ നൃത്തങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകം ശ്രദ്ധേയം. തമിഴ്നാട്ടിൽ കൊലു (ബൊമ്മൈ കൊലു) ആണ് ആരാധനയുടെ പ്രധാനഘടകം. കളിപ്പാവകളുടെ വലിയൊരു നിര തന്നെ ഇക്കാലത്ത് ഒരുക്കപ്പെടുന്നു. ഒപ്പം ഭക്തിഗാനങ്ങളും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നു. കേരളത്തില്‍ നവരാത്രി പ്രധാനമായും സംഗീതോത്സവങ്ങലാളും സരസ്വതീ പൂജയും വിദ്യാരംഭവുമായി ആഘോഷിക്കപ്പെടുന്നു.

ചരിത്ര പശ്ചാത്തലം

കർണാടകയിലെ മൈസൂരിൽ നവരാത്രി പൂജ രാജകീയ പരമ്പരയായി ഇന്നും വലിയ ആഘോഷമാണ്. മൈസൂർ ദസറ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നവരാത്രി ഉത്സവമാണ്. തിരുവനന്തപുരത്തും പാലക്കാട്ടും നവരാത്രി ആഘോഷങ്ങൾക്ക് പരമ്പരാഗത രാജകീയ സംരക്ഷണം ലഭിച്ചിരുന്നു.

സാമൂഹ്യ ഘടകങ്ങൾ

നഗരങ്ങളിലെ ആഘോഷങ്ങൾ വലിയ പന്തലുകളും ലൈറ്റുകളും, വമ്പൻ വിഗ്രഹങ്ങളെയും അടിസ്ഥാനമാക്കി പൂരോഗമിക്കുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ ഇത് അമ്പലങ്ങളിലെ ഭജനകളിലും കൊലാട്ടങ്ങളിലും മറ്റ് കൂട്ടായ്മാ ആഘോഷങ്ങളിലും ഒതുങ്ങുന്നു.

ആചാര വ്യത്യാസം

ഉത്തർപ്രദേശ്, ബിഹാർ, ദില്ലി എന്നിവ അടക്കമുള്ള വടക്കേ ഇന്ത്യയിൽ രാമലീല, രാവണ ദഹനം തുടങ്ങിയ ഉത്സവങ്ങളുടെ കാലം കൂടിയാണ് ഇക്കാലം. രാമന്‍റെ രാവണ വിജയ കാലമായിട്ടാണ് ഉത്തരേന്ത്യന്‍ വിശ്വാസം നവരാത്രി കാലത്തെ കാണുന്നത്. എന്നാല്‍, അത്തരമൊരു വിശ്വാസധാര നവരാത്രി കാലത്ത് ദക്ഷിണേന്ത്യയിൽ ഒരിടത്തും ഇല്ലെന്നും കാണാം. മറിച്ച് ദക്ഷിണേന്ത്യയിൽ ദേവിയുടെ ശക്തിപ്രകടനവും അറിവിന്‍റെ ആരാധനാ (സരസ്വതി പൂജ) കാലവുമാണ് നവരാത്രി കാലം. അതേസമയം ഈ വൈരുദ്ധ്യത്തിന്‍റെ കാരണം വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?