
കേള്‍ക്കുമ്പോള്‍ അസാധാരണമെന്ന് തോന്നാം എന്നാല്‍ യാഥാര്‍ത്ഥ്യമാണ്. രണ്ടായിരത്തോളം വരുന്ന സ്വന്തം രാജ്യത്തെ ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സംരക്ഷിക്കാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും കുറ്റവാളികളെ ഇറക്കുമതി ചെയ്ത് സ്വന്തം രാജ്യത്തെ ജയിലുകളില്‍ പാര്‍പ്പിക്കുന്ന രാജ്യം. ശക്തമായ ഒരു സര്‍ക്കാറിന്‍റെ അഭാവവും ദാരിദ്ര്യവും പട്ടിണിയുമാണ് പലപ്പോഴും പല ദേശങ്ങളിലും കുറ്റവാളികളെ സൃഷ്ടിക്കുന്നതുും കൊള്ളയും കൊലപാതകവും സാധാരണമാകുന്നതും. എന്നാല്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കുറയുകയും ഒടുവില്‍ 2022 ഓടെ രാജ്യത്തെ കുറ്റകൃത്യ നിരക്ക് 0.00 ശതമാനത്തിലെക്കുകയും ചെയ്തതോടെ ജയില്‍ ഉദ്യോഗസ്ഥരുടെ പണി പോയ അവസ്ഥയിലേക്ക് എത്തിയ രാജ്യം. അതെ യൂറോപ്പിലെ നെതർലന്‍ഡ്സ് തന്നെ.
2013 -ൽ ഇവിടെ 19 തടവുകാരാണ് ഉണ്ടായിരുന്നത്. എന്നാൽ, 2018 ആയപ്പോഴേക്കും തടവറകൾ എല്ലാം ശൂന്യമായി. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുകയും കുറ്റവാളികൾ ഇല്ലാതാവുകയും ചെയ്തതോടെ രാജ്യത്തെ തടവറകൾ എല്ലാം അടച്ചു പൂട്ടാൻ അധികാരികൾ തീരുമാനിച്ചു. യുകെയിലെ ദി ടെലിഗ്രാഫ് 2016 -ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്ക് പ്രതിവർഷം 0.9 ശതമാനം കുറയുമെന്ന് ഡച്ച് നീതിന്യായ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ ജയിലുകൾ അടച്ചിടുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ അധികൃതർ എത്തി ചേർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ കുറ്റകൃത്യങ്ങളില്‍ ചെറിയ ഉയർച്ച കാണിക്കുന്നുണ്ടെങ്കിലും അത് ക്രമാനുഗതമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച എല്ലാ പഠനങ്ങളും പറയുന്നു.
എന്നാൽ, ജയിലുകൾ അടച്ചു പൂട്ടുന്നത് ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം ഉദ്യോഗസ്ഥരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും. ഈ പ്രതിസന്ധി ഏങ്ങനെ മറികടക്കും എന്നത് വലിയ ബാധ്യതയി സര്‍ക്കാറിന് മാറി. ഇവരിൽ 700 പേരെ മാത്രമേ മറ്റ് സർക്കാർ തസ്തികകളിലേക്ക് മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഒടുവിൽ 2017 ഓടെ അതിനൊരു പരിഹാരം കണ്ടെത്തി. നെതർലൻഡ്‌സിലെ ജയിലുകളിൽ പാർപ്പിക്കാൻ അയൽരാജ്യമായ നോർവേയിൽ നിന്ന് തടവുകാരെ കൊണ്ടുവരാന്‍ തീരുമാനമായി. അങ്ങനെ നെതർലൻഡിൽ ഇപ്പോഴും ജയിലുകൾ അവശേഷിക്കുന്നുണ്ടെങ്കിലും തടവുകാരുടെ എണ്ണം വളരെ കുറവാണ്. അവരെല്ലാം തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരുമാണ്. ചില ജയിലുകള്‍ ഇതികനം സ്കൂളുകളായി പരിണമിച്ചു.