ഡോക്ടര്‍മാരായ രണ്ട് കാമുകന്മാരും തമ്മില്‍ തങ്ങളുടെ പ്രണയത്തെ ചൊല്ലി ഹോസ്പിറ്റലില്‍ സംഘര്‍ഷമുണ്ടായി. 


പ്രണയം ഏറ്റവും മനോഹരമായ വികാരമാണെന്നാണ് പൊതുവെയുള്ള ധാരണ. അതേസമയം പ്രണയത്തെ ചൊല്ലിയുള്ള വഴക്കുകളും ഏറെയാണ്. ലോകമെമ്പാടും ഇക്കാര്യത്തില്‍ മനുഷ്യര്‍ ഏതാണ്ട് ഒരുപോലെയാണ് താനും. ചൈനയില്‍ സമാനമായ ഒരു പ്രണയ വഴക്ക് നടന്നു. പക്ഷേ, അതൊരു ത്രികോണ പ്രണയമായിരുന്നു. ആ പ്രണയ വഴക്കിനൊടുവില്‍ ഒരു കാമുകന്‍ ഐസിയുവില്‍ അഡ്മിറ്റാകുന്നത് വരെയെത്തി കാര്യങ്ങള്‍. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ആശുപത്രിയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. വുക്സി പീപ്പിൾസ് ഹോസ്പിറ്റലിലെ 50 വയസ്സുള്ള രണ്ട് ഡോക്ടർമാരോട് പുതുതായി ആശുപത്രിയില്‍ ജോലിക്ക് കയറിയ 27 -കാരിയായ ഒരു നേഴ്സ് ഒരേ സമയം പ്രണയത്തിലായി.

ഡോക്ടര്‍മാര്‍ തങ്ങള്‍ ഇരുവരും പ്രണയിക്കുന്നത് ഒരേയാളെയാണെന്ന് തിരിച്ചറിഞ്ഞില്ല. വളരെ വിദഗ്ദമായി തന്നെ നേഴ്സ് രണ്ട് ഡോക്ടര്‍മാരെയും ഒരേസമയം പ്രണയിച്ചു. എന്നാല്‍, ഇരുവരും ഇത് തിരിച്ചറിഞ്ഞതോടെ സംഗതിയുടെ കിടപ്പ് മാറി. ഇത് ഡോക്ടര്‍മാരിരുവരും പരസ്പരം പരസ്യമായി ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ഡോക്ടമാരുടെ പരസ്യ ഏറ്റുമുട്ടലില്‍ സു എന്ന് പേരുള്ള ഡോക്ടറുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് അതീവ ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ഉടനെ തന്നെ ഐസിയുവിലേക്ക് മാറ്റിയെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന ഭാര്യയെ; കഴുത്തിൽ ചുറ്റിവരിഞ്ഞത് വളർത്തു പെരുമ്പാമ്പ്

പ്രണയ കാലത്ത് ഇരു ഡോക്ടര്‍മാരും നേഴ്സിന് വില കൂടിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഒരു ഡോക്ടര്‍ നേഴ്സിന് പ്രണയ സമ്മാനമായി ഒരു ആഢംബര വില്ല സമ്മാനിച്ചപ്പോള്‍ മറ്റേ ഡോക്ടര്‍ സമ്മാനിച്ചത് അത്യാഢബര കാറാണ്. ഈ സമ്മാനങ്ങളെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തതും ഒരു ഡോക്ടര്‍ ഐസിയുവിലായതും. ഡോക്ടര്‍മാര്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ചിച്ചതിനിടെ യുവതി അവരുടെ വീട്ടിലേക്ക് പോയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചതായും സംഭവത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുപിയിലെ തെരുവിലൂടെ കൂസലില്ലാതെ പോകുന്ന മുതലയെ ചവിട്ടുന്ന മനുഷ്യന്‍; രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയ