സുഹൃത്തിന്‍റെ ഗര്‍ഭം അലസി, ബേബി ഷവര്‍ സമ്മാനം തിരികെ ചോദിക്കാമോയെന്ന് കുറിപ്പ്; ഉപദേശിച്ച് നെറ്റിസണ്‍സ്

Published : May 20, 2023, 11:05 AM ISTUpdated : May 20, 2023, 11:15 AM IST
സുഹൃത്തിന്‍റെ ഗര്‍ഭം അലസി, ബേബി ഷവര്‍ സമ്മാനം തിരികെ ചോദിക്കാമോയെന്ന് കുറിപ്പ്; ഉപദേശിച്ച് നെറ്റിസണ്‍സ്

Synopsis

അവര്‍ ജീവിതത്തിലെ ഏറ്റവും ദാരുണമായ ഒരു അനുഭവത്തിലൂടെ കടന്ന് പോവുകയാണെന്നും അതിനാല്‍ അവരോട് കൂറെകൂടി കരുണയോട് പെരുമാറുകയെന്നുമായിരുന്നു മറ്റ് ചിലര്‍ ഉപദേശിച്ചത്. 


ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളില്‍ നിന്ന് ആശ്വാസമോ, ഉത്തരമോ, സമാധാനമോ തേടി ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നത് ഇന്ന് അപൂര്‍വ്വമല്ല. നിത്യജീവിതത്തില്‍ സൗഹൃദങ്ങളും ബന്ധങ്ങളും കുറയുമ്പോഴോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ എന്ന് കരുതുന്നവരില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടാകുമ്പോഴോ ആണ് ആളുകള്‍ ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ തേടുന്നത്. കഴിഞ്ഞ ദിവസം അത്തരത്തില്‍ തന്‍റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിന് ഉത്തരം തേടി ഒരു സ്ത്രീ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഉയര്‍ത്തിയ ഒരു ചോദ്യം നിരവധി പേരുടെ ശ്രദ്ധ നേടി. റെഡ്ഡിറ്റ് എന്ന സാമൂഹിക മാധ്യമ കൂട്ടായ്മയിലെ ഒരു പൊതുകൂട്ടായ്മയില്‍ അവര്‍ തന്‍റെ ചോദ്യം ചോദിച്ചു. 

സ്വന്തം ഐഡന്‍റിറ്റി വ്യക്തമാക്കാത്ത സ്ത്രീ, തന്‍റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മറ്റ് പേരുകളിലാണ് പരിജയപ്പെടുത്തിയത്. അവരുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായ എന്നാല്‍ തനിക്ക് അത്ര അടുപ്പമില്ലാത്ത ജെന്‍ എന്ന സുഹൃത്തിന് ആദ്യത്തെ കുഞ്ഞുണ്ടായപ്പോള്‍ ഭര്‍ത്താവ് ഒരു വില കൂടിയ (200-300 ഡോളര്‍ വിലയുള്ള) ബേബി ഷവര്‍ സമ്മാനം നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്നും അവളുടെ ഭര്‍ത്താവും ഉയര്‍ന്ന ഉദ്യോഗത്തിലെത്തി. അവരുടെ ജീവിത നിലവാരം ഉയര്‍ന്നു. ഇതിനിടെ ജെന്‍ വീണ്ടും ഗര്‍ഭിണിയായി. പിന്നാലെ വിലയേറിയ ബേബി ഷവര്‍ സാധനങ്ങളുടെ ഒരു ലിസ്റ്റ് ജെന്‍, സ്ത്രീയുടെ ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഇത് കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്ന് അവര്‍ എഴുതുന്നു. ജെന്നിന്‍റെ ലിസ്റ്റിലുണ്ടായിരുന്ന ഏതാണ്ട് 400 ഡോളറിന്‍റെ (33,000 രൂപ)  സാധനങ്ങളെല്ലാം ഭര്‍ത്താവ് വാങ്ങി ജെന്നിന് അയച്ച് കൊടുത്തു. 

 

ചക്ക കണ്ടാല്‍പ്പിന്നെ ആനയ്ക്കെന്ത് ഉത്സവം? എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ ചക്ക കണ്ട ആനയുടെ വീഡിയോ വൈറല്‍ !

എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം ജെന്നിന്‍റെ ഗര്‍ഭം അലസിപ്പോയി.  ഇനി അവള്‍ക്ക് ഗര്‍ഭധാരണത്തിന് കഴിയില്ല. അക്കാര്യത്തില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് തുടര്‍ന്ന് അവരെഴുതുന്നു. പക്ഷേ, താനിപ്പോള്‍ മറ്റൊരു പ്രതിസന്ധിയില്‍ അകപ്പെട്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. കാരണം, ഇത്രയേറെ വിലയേറിയ ബേബി ഷവര്‍ സാധാനങ്ങള്‍ ഇനി ജെന്നിനെ സംബന്ധിച്ച് അനാവശ്യ സംഗതികളാണ്. കാരണം, കുഞ്ഞിനെ നഷ്ടപ്പെട്ടു കഴിഞ്ഞു. അതോടെ ഗര്‍ഭസ്ഥശിശുവിനായി വാങ്ങിയ സാധനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. അതിനാല്‍ ആ സമ്മാനങ്ങള്‍ തിരികെ ചോദിക്കാമോ ? അതോ ജെന്നിനോട് നഷ്ടപരിഹാരം അവശ്യപ്പെടാമോ? മാത്രമല്ല, ആ സാധനങ്ങള്‍ ഇപ്പോള്‍ ജെന്നിന്‍റെ വീട്ടില്‍ ഒരു അനാവശ്യ സാധനങ്ങളായി മാറി. അത് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരാള്‍ക്ക് കൊടുക്കുകയെങ്കിലും ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ കുറിച്ചു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ജെന്നിന് താത്പര്യമില്ലെങ്കില്‍ തങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഉപദേശം നല്‍കാനെത്തിയത്. നിങ്ങള്‍ അത് തിരികെ ചോദിക്കുകയാണെങ്കില്‍ അത് മുറിവില്‍ ഉപ്പ് വയ്ക്കുന്നതിന് സമമാണ്. കാരണം ഇപ്പോഴത്തെ അവരുടെ സാഹചര്യം അതാണെന്ന് പലരും ചൂണ്ടിക്കാട്ടി. നിബന്ധനകളും വ്യവസ്ഥകളുമില്ലാതെയാണ് സമ്മാനം നല്‍കുന്നതെന്നും അത് തിരികെ ചോദിക്കാന്‍ പറ്റില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചാണ് നിങ്ങള്‍ അത് നല്‍കിയിരുന്നെതെങ്കില്‍ അതിനെ സമ്മാനമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അത് പരസ്പരം സ്കോര്‍ നിലനിര്‍ത്താനുള്ള കറന്‍സി മാത്രമാണെന്നും മറ്റ് ചിലര്‍ എഴുതി. ഇത്തരമൊരു സാഹചര്യത്തില്‍ സമ്മാനം ചോദിക്കുന്നത് മോശമാണെന്നും അവര്‍ ജീവിതത്തിലെ ഏറ്റവും ദാരുണമായ ഒരു അനുഭവത്തിലൂടെ കടന്ന് പോവുകയാണെന്നും അതിനാല്‍ അവരോട് കൂറെകൂടി കരുണയോട് പെരുമാറുകയെന്നും മറ്റ് ചിലര്‍ ഉപദേശിച്ചു. പിന്നീട് ആ സ്ത്രീ തന്‍റെ കുറിപ്പ് അപ്ഡേറ്റ് ചെയ്ത് രംഗത്തെത്തി. താന്‍ ജെന്നിനോട് ഇക്കാര്യത്തെ കറുച്ച് ചോദിക്കാന്‍ താത്പര്യപെടുന്നില്ലെന്നും ഉപദേശങ്ങള്‍ക്ക് നന്ദിയും അവര്‍ പറഞ്ഞു. 

വിവാഹം ഇനി സ്വര്‍ഗ്ഗത്തിലല്ല ബഹിരാകാശത്ത്; "ഔട്ട് ഓഫ് ദ വേൾഡ്" അനുഭവത്തിന് ചിലവ് ഒരാൾക്ക് ഒരു കോടി

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും