ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം വാങ്ങണോ ? എങ്കില്‍ ലോണെടുക്കണം !

Published : May 19, 2023, 03:46 PM IST
ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം വാങ്ങണോ ? എങ്കില്‍ ലോണെടുക്കണം !

Synopsis

ഒരു കിലോ പായ്ക്കിന് ഏകദേശം 15,192 ഡോളർ വില വരും. അതായത് ഏകദേശം 12.56 ലക്ഷം രൂപ. ഇതിന്‍റെ ചെറിയ പാക്കറ്റിന്‍റെ വില 6,696 ഡോളറാണ് (ഏകദേശം 5.58 ലക്ഷം രൂപ) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വെളിപ്പെടുത്തുന്നു. 


നിങ്ങൾക്ക് ഐസ്ക്രീമുകൾ ഇഷ്ടമാണോ? ശരി, ഇഷ്ടപ്പെട്ട ഐക്രീം കഴിക്കാന്‍ നിങ്ങള്‍ എത്ര രൂപവരെ മുടക്കാൻ തയ്യാറാണ്? പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീമിനെക്കുറിച്ചാണ്. ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇല, വെള്ള ട്രഫിൾ, പ്രകൃതിദത്ത ചീസുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ആ‍ഡംബര ഐസ്ക്രീമിന് വില എത്രയാണന്നോ? 5.58 ലക്ഷം. ജാപ്പനീസ് ബ്രാൻഡായ സെല്ലറ്റോ ആണ് ഈ ഐസ്ക്രീമിന്‍റെ നിർമ്മാതാക്കൾ. ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീമിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും ഈ ഐസ്ക്രീമിന് തന്നെയാണ്. പക്ഷേ വാങ്ങമെങ്കില്‍ ഒരു ലോണ്‍ സംഘടിപ്പിക്കണെന്ന് മാത്രം. 

ഇറ്റലിയിലെ ആൽബയിൽ വളർത്തുന്ന അപൂർവ ഇനം വെള്ള ട്രഫിൾ ഉൾപ്പെടുത്തിയാണ് 'ബൈകുയ' എന്ന ഈ ഐസ്ക്രീം ഉണ്ടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിന്‍റെ ഒരു കിലോ പായ്ക്കിന് ഏകദേശം 15,192 ഡോളർ വില വരും. അതായത് ഏകദേശം 12.56 ലക്ഷം രൂപ. ഇതിന്‍റെ ചെറിയ പാക്കറ്റിന്‍റെ വില 6,696 ഡോളറാണ് (ഏകദേശം 5.58 ലക്ഷം രൂപ) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വെളിപ്പെടുത്തുന്നു. ചേരുവകളുടെ പട്ടികയിൽ സേക്ക് ലീസ്, പാർമിജിയാനോ റെജിയാനോയും എന്നിവയും ഉൾപ്പെടുന്നു.

 

വിവാഹം ഇനി സ്വര്‍ഗ്ഗത്തിലല്ല ബഹിരാകാശത്ത്; "ഔട്ട് ഓഫ് ദ വേൾഡ്" അനുഭവത്തിന് ചിലവ് ഒരാൾക്ക് ഒരു കോടി

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം ആയി ബൈകുയയെ പ്രഖ്യാപിച്ചത്. ഐസ്ക്രീമിന്‍റെ മനോഹരമായ വീഡിയോയും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. വെള്ളിയിൽ തീർത്ത ആഡംബരപൂർണമായ പ്രത്യേക സ്പൂൺ ഉപയോഗിച്ച് വേണം ഇത് കഴിയ്ക്കാന്‍. എന്നാൽ ഇത്രയേറെ ലക്ഷങ്ങൾ മുടക്കി ഈ ഐസ്ക്രീം കഴിച്ചത് കൊണ്ട് എന്താണ് ഗുണം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഇത് കഴിച്ചാൽ ആരോഗ്യം കൂടുമോ? മരണം സംഭവിക്കാതിരിക്കുമോ തുടങ്ങിയ ചോദ്യങ്ങളുമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നത്.

കൗതുകകരമെന്ന് പറയട്ടെ, ബൈകുയയെ ഏറ്റവും വില കൂടിയ ഐസ്‌ക്രീമാക്കുകയെന്നത് സത്യത്തിൽ സെലാറ്റോയുടെ ലക്ഷ്യമായിരുന്നില്ല. പകരം, യൂറോപ്യൻ, ജാപ്പനീസ് ചേരുവകളുടെ സംയോജനത്തിൽ നിന്ന് ഒരു ഫാൻസി ഡെസേർട്ട് സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ഉണ്ടായത് ബൈകുയ ആണെന്ന് മാത്രം. പെട്ടെന്ന് ഉണ്ടാക്കിയ റെസിപ്പിയല്ല ബൈകുയയുടെത്.  ഒന്നര വർഷമെടുത്താണ് ഐസ്ക്രീമിന്‍റെ  ചേരുവകൾ ശരിയാക്കിയെടുത്തത് എന്നും അറിയുക. 

കാറ്റും മഴയും ഇടിയും; ഏറ്റവും ഒടുവിലായി മത്സരം പൂര്‍ത്തിയാക്കിയ ഓട്ടക്കാരിക്കായി കൈയടിച്ച് ഗ്യാലറി

PREV
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ