അമ്മയുടെ മേശ വലിപ്പില്‍ കണ്ട ഗർഭനിരോധന ഉറയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു; പിന്നാലെ മകള്‍ എയറില്‍!

Published : Jul 10, 2023, 10:20 AM ISTUpdated : Jul 10, 2023, 10:21 AM IST
അമ്മയുടെ മേശ വലിപ്പില്‍ കണ്ട ഗർഭനിരോധന ഉറയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു; പിന്നാലെ മകള്‍ എയറില്‍!

Synopsis

അമ്മയുടെ സ്വകര്യതയിലേക്ക് ഒരു മകള്‍ക്കെങ്ങനെ കടന്നു ചെല്ലാന്‍ കഴിയും എന്നതായിരുന്നു നെറ്റിസണ്‍സിനിടയിലെ തര്‍ക്കം. പലരും മാതാപിതാക്കളെ ബഹുമാനിക്കാനും അവരുടെ സ്വകാര്യത സംരക്ഷിക്കാനും അവളെ ഉപദേശിച്ചു. 


രോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്കും കടന്ന് ചെല്ലാന്‍ അനുവാദമില്ല. അതിനി സ്വന്തം മക്കളായാല്‍ പോലും. തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍, നമ്മള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ പലപ്പോഴും നമ്മളിത് പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ഇത്തരം സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ നമ്മള്‍ ലംഘിക്കുന്നു.  സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലും കൂട്ടായ്മയ്ക്കിടയിലും ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ സമാനമായൊരു സംഭവമുണ്ടായി. nicola എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'എന്‍റെ അമ്മയുടെ മേശവലിപ്പിനുള്ളില്‍ നിന്നും കണ്ടെത്തി' എന്ന് കുറിച്ചുകൊണ്ടായിരുന്നു അവര്‍ ഡ്യൂറെക്‌സ് കോണ്ടത്തിന്‍റെ ഒരു പായ്ക്കറ്റിന്‍റെ ചിത്രം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. പിന്നാല നിക്കോള 'എയറി'ലായി. അമ്മയുടെ സ്വാകര്യതയിലേക്ക് ഒരു മകള്‍ക്കെങ്ങനെ കടന്നു ചെല്ലാന്‍ കഴിയും എന്നതായിരുന്നു നെറ്റിസണ്‍സിനിടയിലെ തര്‍ക്കം. പലരും മാതാപിതാക്കളെ ബഹുമാനിക്കാനും അവരുടെ സ്വകാര്യത സംരക്ഷിക്കാനും അവളെ ഉപദേശിച്ചു. 

 

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

“അവൾ ഗർഭനിരോധന ഉറ ഉപയോഗിക്കുന്നുവെന്നത് വളരെ സന്തോഷം. വ്യക്തിപരമായ അതിരുകളൊന്നും അറിയാത്ത നിങ്ങളെപ്പോലെയുള്ള മറ്റൊരു അപമാനകരമായ കുട്ടിയെ അവൾ ആഗ്രഹിക്കുന്നില്ലെന്ന കാര്യത്തിലും ഞാനവളെ അഭിനന്ദിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ ലൈംഗിക ജീവിതം അവരുടെ സ്വകാര്യ ഇടമാണ്, നിങ്ങൾക്ക് കടന്നുകയറാൻ അവകാശമില്ല, ” ഒരു ട്വിറ്റര്‍ ഉപയോക്താവ് വൈകാരികമായി പ്രതികരിച്ചു. “നിങ്ങൾ എന്തിനാണ് കോണ്ടം പുറത്തെടുത്ത് കട്ടിലിൽ വച്ച്, അതിന്‍റെ  ചിത്രമെടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്? ആളുകൾക്ക് ഇനി അതിരുകളില്ലേ, അവൾ അക്ഷരാർത്ഥത്തിൽ നിങ്ങളുടെ അമ്മയാണ്, എന്തുകൊണ്ടാണ് നിങ്ങൾ അവരെ ഇങ്ങനെ ചെയ്യുന്നത്.' മറ്റൊരു വായനക്കാരന്‍ കുറിച്ചു. “നിങ്ങളുടെ അമ്മ ഈ കണ്ടുപിടുത്തം കുറച്ചുകൂടി നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ നിങ്ങളെയും നിങ്ങളുടെ ഭായിയെയും ഒഴിവാക്കാമായിരുന്നു.” മറ്റൊരാൾ കുറച്ചു കൂടി രൂക്ഷമായി പ്രതികരിച്ചു. 'ആളുകൾക്ക് അവരുടെ ജീവിതത്തിൽ സ്വകാര്യതയില്ല. നിങ്ങളെപ്പോലുള്ള ആളുകൾക്ക് നന്ദി.' കുറിച്ച് കൊണ്ട് നിക്കോളയെ പ്രോത്സാഹിപ്പിച്ചവരും കുറവല്ല. 

ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ; 80 ശതമാനം വീട്ടിലും സർക്കാർ ഉദ്യോഗസ്ഥർ!


 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ