'പാമ്പും കടുവയും'; ബംഗ്ലാദേശ് വനം വകുപ്പിന്‍റെ യൂണിഫോമെന്ന് പ്രചാരണം, പരിഹാസവുമായി നെറ്റിസെൺസ്

Published : Apr 25, 2026, 06:36 PM IST
Bangladesh Forest Department Uniform

Synopsis

ബംഗ്ലാദേശ് വനംവകുപ്പിന്റെ പുതിയ യൂണിഫോം എന്ന പേരിൽ, കടുവയുടെയും പാമ്പിന്റെയും തോലിന്റെ ഡിസൈനുകളുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ അസാധാരണ യൂണിഫോം വ്യാപകമായ പരിഹാസത്തിനും മീമുകൾക്കും കാരണമായി. ചിത്രം യഥാർത്ഥമാണോ അതോ എഐ നിർമ്മിതമാണോ എന്നതിനെക്കുറിച്ച് കാഴ്ചക്കാർക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.

 

യൂണിഫോമികൾക്ക് ഒരു നിയതമായ രീതിയുണ്ട്. എന്നാൽ ആ രീതി പരിഹാസത്തിന് കാരണമായാലോ. എന്നാൽ, ആ അവസ്ഥയിലെത്തി നിൽക്കുകയാണ് ബംഗ്ലാദേശ് വനംവകുപ്പിന്‍റെ യൂണിഫോം. ബംഗ്ലാദേശ് വനം വകുപ്പിന്‍റെ പുതിയ യൂണിഫോം എന്ന അവകാശവാദത്തോടെ എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസത്തിന് കാരണം. മൃഗങ്ങളുടെ തൊലിയുടെ നിറങ്ങൾ പ്രിന്‍റ് ചെയ്ത യൂണിഫോമായിരുന്നു അത്. പാന്‍റിന് പാമ്പിന്‍റെ തോലിയുടെ നിറങ്ങളും ഷർട്ടിന് കടുവയുടെ നിറങ്ങളുടെ പാന്‍റേണുമാണ് പ്രിന്‍റ് ചെയ്തിരുന്നത്.

'ടൈഗേക്ക്' എന്ന് നെറ്റിസെൺസ്

അസാധാരണമായ നിറങ്ങൾ പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ച രണ്ടുപേർ ഒരു കെട്ടിടത്തിനുള്ളിൽ നിൽക്കുന്നതായിരുന്നു ചിത്രം. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒറ്റ ദിവസം കൊണ്ട് ചിത്രം 70 ലക്ഷത്തിലേറെ പേർ ചിത്രം കണ്ടുകഴിഞ്ഞു. ഏതാണ്ട് 12,000 -ത്തോളം പേരാണ് ചിത്രം വീണ്ടും പങ്കുവച്ചത്. ആയിരക്കണക്കിനാളുകൾ ചിത്രത്തിന് താഴെ കുറിപ്പുകളെഴുതാനെത്തി. പിന്നാലെ നിരവധി മീമുകളും ഇതുസംബന്ധിച്ച് പങ്കുവയ്ക്കപ്പെട്ടു. അസാധാരണ അവകാശവാദത്തോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം കാഴ്ചക്കാരിൽ ജിജ്ഞാസയും ആശയക്കുഴപ്പവും ഉണ്ടാക്കി. നിരവധി പേരാണ് ഇത് യഥാർത്ഥ യൂണിഫോം ആണോയെന്ന സംശയം ഉയർത്തിയത്. പലരും അതൊരു തമാശ ചിത്രമാണെന്ന് കുറിച്ചു. മറ്റ് ചിലർ യൂണിഫോമിനെ 'ടൈഗേക്ക്' (ടൈഗർ+സ്നേക്ക്) എന്നായിരുന്നു വിശേഷിപ്പിച്ചത്.

 

 

തമാശക്കുറിപ്പുമായി നെറ്റിസെൺസ്

ഔപചാരിക ചിഹ്നങ്ങളും ബാഡ്ജുകളുമോടെയായിരുന്നു യൂണിഫോം പങ്കുവച്ചത്. ഒപ്പം രണ്ട് പേരുടെയും ഐഡി കാർഡുകളും കഴുത്തിൽ തൂങ്ങിക്കിടന്നു. ഇതോടെ ഇത് ബംഗ്ലാദേശ് വനംവകുപ്പിന്‍റെ ഔദ്ധ്യോഗിക യൂണിഫോമാണെന്ന ധാരണ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിറച്ചു. അതേസമയം നിരവധി പേർ പരിഹാസങ്ങളുമായെത്തി. കോടതിയിലും, മാമോദീസയിലും, വിവാഹങ്ങളിലും, ശവസംസ്കാര ചടങ്ങുകളിലും മെക്സിക്കക്കാർ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ക്ലബ്ബിൽ പോകാൻ മെക്സിക്കക്കാർ ഇങ്ങനെയാണ് വസ്ത്രം ധരിക്കുന്നതെന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. ചിലർ തങ്ങൾക്ക് ചിരി നിർത്താൻ കഴിയുന്നില്ലെന്ന് കുറിച്ചു. അതൊരു മെഴുക് രൂപവും അതിന്റെ അടിസ്ഥാന മാതൃകയുമാണെന്ന് കരുതിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. ഒരേസമയം പാമ്പിനെയും കടുവയെയും പറ്റിക്കാമെന്ന് മറ്റൊരു കാഴ്ചക്കാരൻ നിരീക്ഷിച്ചു. മുകളിൽ കടുവയും താഴെ പെരുമ്പാമ്പും... പൂർണ്ണ ആവാസവ്യവസ്ഥയെന്നായിരുന്നു മറ്റൊരു കുറിപ്പ്. ചിത്രം യാഥാർത്ഥ്യമല്ലെന്നും എഐ സൃഷ്ടിയാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം ബംഗ്ലാദേശ് സർക്കാരോ വനം വകുപ്പോ തങ്ങളുടെ പുതിയ യൂണിഫോം പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പാളയത്തിലേക്ക്, രാഘവ് ഛദ്ദയെ കൈവിട്ട് ജെൻസി; ഇൻസ്റ്റാഗ്രാമിൽ നഷ്ടം 13 ലക്ഷം ഫോളോവേഴ്സിനെ
'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!', കിന്റർ ​ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ