പേഴ്സ് കഫേയില്‍ വച്ച് നഷ്ടമായി; ഗൂഗിള്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി കഫേയുടെ ഉടമ, അഭിനന്ദിച്ച് നെറ്റിസണ്‍സ്

Published : Apr 29, 2023, 01:00 PM ISTUpdated : Apr 29, 2023, 01:48 PM IST
പേഴ്സ് കഫേയില്‍ വച്ച് നഷ്ടമായി; ഗൂഗിള്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി കഫേയുടെ ഉടമ, അഭിനന്ദിച്ച് നെറ്റിസണ്‍സ്

Synopsis

ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനം എന്ന് പദവിയെ അന്വര്‍ത്ഥമാക്കുന്ന വിധം ഉടമയ്ക്ക് പേഴ്സിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് കഫേയില്‍ നിന്നും ഫോണ്‍ വന്നു. അതും പേഴ്സില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും. 


ബെംഗളൂരുവിലെ ഒരു കഫേയിൽ വച്ച് ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടു, എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനം എന്ന് പദവിയെ അന്വര്‍ത്ഥമാക്കുന്ന വിധം ഉടമയ്ക്ക് പേഴ്സിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് കഫേയില്‍ നിന്നും ഫോണ്‍ വന്നു. അതും പേഴ്സില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും. ഈ സംഭവം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ കഫേ ഉടമയുടെ സത്യസന്ധതയെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പുകളെഴുതി. 

രോഹിത് ഗുമാരേ എന്നയാളാണ് ഈ സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്.  "ബെംഗളൂർ മറ്റെന്തോ ആണ്. എന്‍റെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് എനിക്ക് നഷ്ടപ്പെട്ടു. ഞാൻ ഭയന്ന് പോയി. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ഇന്നലെ ഞാൻ പോയ കഫേയിൽ നിന്ന് എനിക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചു. അവർ എങ്ങനെയാണ് എന്‍റെ നമ്പർ കണ്ടെത്തിയത്? അവർ എന്‍റെ പേര് ഗൂഗിൾ ചെയ്തു. ഞാന്‍ കരുതുന്നു ഇത് പീക്ക് ബെംഗളൂരു നിമിഷമാണെന്ന്." ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കുറിപ്പിന് മറുകുറിപ്പുമായെത്തിയത്. 

 

24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

പേഴ്സ് ഉത്തരവാദിത്വത്തോടെ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചതിന് നിരവധി പേര്‍ കഫേയുടെ ഉടമയെ അഭിനന്ദിച്ചു.  "കൊള്ളാം, സമ്മർദ്ദപൂരിതമായ ഒരു സാഹചര്യത്തിൽ എത്ര ഹൃദയസ്പർശിയായ കഥ."  ഒരാള്‍ കുറിച്ചു. നിരവധി പേര്‍ അത് നന്നായെന്ന് എഴുതി. "കഫേയുടെ പേര് അറിയാൻ ജിജ്ഞാസയുണ്ട്. നിങ്ങൾ അത് കണ്ടെത്തിയതിൽ തീർച്ചയായും സന്തോഷമുണ്ട്, പക്ഷേ അത് എല്ലായ്‌പ്പോഴും സംഭവിക്കില്ല ." വേറൊരാള്‍ കുറിച്ചു. "അവർ നിങ്ങളെ ആദ്യം LinkedIn-ൽ തിരയാത്തതിൽ ഞാൻ നിരാശനാണ്." മറ്റൊരാൾ അഭിപ്രായപ്പെട്ടു. "ബെംഗളൂരുവിന്‍റെ ഏറ്റവും മികച്ച കാര്യം!!" വേറൊരാള്‍ എഴുതി. 

വാടക 18,000 രൂപ വർദ്ധിപ്പിച്ചു; ബെംഗളൂരുവില്‍ ഫ്ലാറ്റ് ഒഴിയാന്‍ നിര്‍ബന്ധിതരായി വാടകക്കാര്‍
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ